മെയ്ഡൻ കഫ്സിറപ്പുകളിൽ വിഷംശമെന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധനാഫലം; വിഷാംശമില്ലെന്ന് ഇന്ത്യൻ സർക്കാർ ലാബ്

ന്യൂഡൽഹി: ഇന്ത്യൻ സർക്കാറിന്റെ ലാബിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകളിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ലാബ് റിപ്പോർട്ട്. മെയ്ഡന്റെ പ്രൊമത്സിൻ ഓറൽ സിറപ്പ്, കൊഫെക്സമാലിൻ ബേബി കഫ്സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് ആന്റ് കോൾഡ് സിറപ്പ് എന്നിവയിൽ ഡൈ എഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നീ വിഷംശങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെയ്ഡന്റെ കഫ്സിറപ്പുകൾ ഗാംബിയയിൽ 69 കുട്ടികളുടെ മരണത്തിനിടയായെന്ന ആരോപണ​ത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ലോകാരോഗ്യ […]

Continue Reading

പുതിയ കോവിഡ് വകഭേദം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, എല്ലാവരും മാസ്‌ക് ധരിക്കണം

പുതിയ കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലും, മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും എല്ലാ ജില്ലകളും പ്രതിരോധ […]

Continue Reading

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവതിയും യുവാവും അറസ്​റ്റിൽ

കാസർകോട്​: വിദ്യാനഗർ പൊലീസ്​ പരിധിയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ടുപേർ അറസ്​റ്റിലായി. കാഞ്ഞങ്ങാട്​ സ്വദേശി ജാസ്​മിൻ (22), കാസർകോട്​ സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ്​ അറസ്​റ്റിലായത്​. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്​റ്റ് ചെയ്​തിരുന്നു.പീഡനത്തിനിരയായ പെൺകുട്ടി നൽകിയ ആറു പരാതികളിൽ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസർകോട്​ ഡിവൈ.എസ്​.പി സി.എ. അബ്​ദുറഹിമാണ്​ രണ്ടുപേരെ അറസ്​റ്റ് ചെയ്​തത്​. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കൂട്ടബലാത്സംഗത്തിൽ നാലു പ്രതികളാണുള്ളത്​. ജാസ്​മിനാണ്​ ഇടനിലക്കാരിയായി പ്രവർത്തിച്ചത്​. പാണലത്തെ തോട്ടത്തിലാണ്​ […]

Continue Reading

ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന്

ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന് സൂചന. ഇവർ യമനിലെത്തിയത് മത പഠനത്തിന് ആയാണ് എന്നാണ് അനേഷണ ഏജൻസികൾ നൽകുന്ന വിവരം. ഇവർ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ഇല്ല.യമനിലെ ദമ്മാജ് എന്ന നഗരത്തിലെ ദാറുൽ ഹദീസിൽ പഠിക്കാനും ജോലി ചെയ്യാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും വിശ്വാസികൾ ഇവിടെയ്ക്ക് എത്തുന്നുണ്ട്. ബഹുസ്വര സമൂഹത്തിൽ […]

Continue Reading

‘തപസിനെ പറ്റി ഇന്ദ്രന്‍ ചിന്തിച്ചത് പോലെ’; യുഡിഎഫിന്റെ കരുത്ത് ലീഗാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീ​ഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ കരുത്തായി ലീ​ഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. അതാണ് എൽഡിഎഫ് നടത്തിയത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി വിശദമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പരാമർശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രസ്താവന പുറപ്പെടുവിച്ച […]

Continue Reading

റേഷൻ കടയിൽ പോയി ഒരു സെൽഫി എടുത്താലോ?; മികച്ച സെൽഫിക്ക് 10,000 രൂപ സമ്മാനം

കാക്കനാട്• റേഷൻ കടയിൽ നിന്ന് ആകർഷകമായ സെൽഫി എടുത്ത് അയയ്ക്കുന്ന വിദ്യാർഥികൾക്ക് പാരിതോഷികവുമായി സപ്ലൈ വകുപ്പ്. കെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്വന്തം റേഷൻ കടയിൽ പോയി വേണം സെൽഫിയെടുക്കാൻ. ഒന്നാം സ്ഥാനം കിട്ടുന്ന സെൽഫിക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 7,000, 5,000 രൂപ കാഷ് അവാർഡും നൽകും. 9188527310 എന്ന വാട്സാപ് നമ്പറിലേക്കാണ് സെൽഫി അയയ്ക്കേണ്ടത്. അവസാന തീയതി 23. ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ചാണ് മത്സരം.

Continue Reading

അബു ദാബി മഞ്ചേശ്വരം പഞ്ചായത്ത് കെ എം സി സിക്ക് പുതിയ ഭാരവാഹികൾ

അബു ദാബി : കെ എം സി സി മെമ്പർഷിപ് ക്യാമ്പയിൻ അവസാനിച്ചതിന്റെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്ത് കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് ചേർന്നു . ഹാജി അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി . പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹാരിസ് കുഞ്ചത്തൂർ അദ്ധ്യക്ഷത വഹിച്ചു . കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ […]

Continue Reading

ഐൻ ടീം: ഡിവിഷൻ അമീറുമാരുടെ യോഗം ഇന്ന് (21/12/22)

കാസർകോട്:ജില്ലാ റാലിയിൽ സംബന്ധിക്കുന്നഐൻ ടീമിൻ്റെഡിവിഷൻ ചെയർമേൻ , കൺവീനർമാരുടേയുംവാഹന കോ- ഓഡിനേറ്ററുമാരുടെയുംയോഗം ഇന്ന് വൈകുന്നേരം 4 മണിക്ക്ജില്ലാ സ്റ്റുഡൻ്റ് സെൻ്ററിൽ നടക്കും

Continue Reading

കാസറഗോഡ് പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: വിശപ്പുസഹിക്കാനാവാതെ ഭക്ഷണംകഴിക്കാൻ പണം കടംചോദിച്ചുചെന്ന പത്തൊന്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകി. മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസർകോട് വനിതാ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തു. പട്ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) […]

Continue Reading

പായസം വിളമ്പിയും, മധുരപലഹാരം വിതരണം ചെയ്തും ആരാധകർ ആനന്ദനൃത്തമാടി…. ഇശൽ ഗ്രാമം അർജന്റീനയുടെ വിജയം ആഘോഷമാക്കി..

ഫുട്ബോളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാൽ ഇശൽ ഗ്രാമം അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷമാക്കി മാറ്റി.. പായസം വിളമ്പിയും മധുരപലഹാര വിതരണം നടത്തിയും ആനന്ദനൃത്ത മാടിയ അർജന്റീന ആരാധകർ മെസ്സിപ്പ ടയുടെ കിരീടം നേട്ടത്തിന്റെ ആവേശം വാനോളം ഉയർത്തിയത് ഇശൽ ഗ്രാമത്തിന് വേറിട്ട കാഴ്ചയായി.. വൈകുന്നേരം 7 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടി രാത്രി 10 മണി വരെ നീണ്ടുനിന്നു. പടക്കം പൊട്ടിച്ചും മെസ്സിക്കും, അർജന്റീനയ്ക്കും ജയ് വിളിച്ചും ആഹ്ലാദ റാലി നടത്തി നൂറുകണക്കിന് ആരാധകർ മൊഗ്രാൽ […]

Continue Reading