പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റു മരിച്ചു; മരുമകന്‍ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റു മരിച്ചു. മുടവന്‍മുകള്‍ സ്വദേശികളായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണം. സംഭവത്തില്‍ സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുനില്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അരുണും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു. ഇവരെ തിരികെ കൊണ്ടുപോകാനായി അരുണ്‍ 7 മണിയോടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നു സുനില്‍ പറഞ്ഞതു […]
Continue Reading