ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു; സുഹൃത്തുക്കൾക്ക് ഗുരുതര പരുക്ക്

കാസറഗോഡ് :ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സുഹൃത്തുക്കൾക്ക് ഗുരുതര പരുക്കേറ്റു. ചന്ദ്രഗിരി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മൗവ്വലിലെ അബ്ദുർ റഹ്‌മാന്റെ മകനുമായ അശ്ഫാഖ്‌ (18) ആണ് മരിച്ചത്. പള്ളിക്കര ജൻക്ഷനിൽ തിങ്കളാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ രണ്ട് സുഹൃത്തുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.ടർഫ് മൈതാനത്ത് ഫുട്‍ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക് പെരിയ റോഡിൽ […]

Continue Reading

അബു ദാബി കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

അബു ദാബി : കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മെമ്പർഷിപ് അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.പുത്തിഗെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഫാറൂഖ് സീതാംഗോളിയുടെ അദ്ധ്യക്ഷതിൽ ചേർന്ന യോഗം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു. സെക്രട്ടറി റംഷാദ് കന്തൽ കണക്കും റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, മഞ്ചേശ്വരം മണ്ഡലം കെ എം […]

Continue Reading

വൈദ്യുതി തൂണിൽ പരസ്യം പതിച്ചാലും എഴുതിയാലും ക്രിമിനൽ കേസും പിഴയും

കാക്കനാട്: വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ് ഉറപ്പ്. ഇത്തരത്തിൽ പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്തിറങ്ങി.പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങൾ ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പർ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.ഇതു ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരിൽനിന്ന് പിഴയും ഈടാക്കും. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും […]

Continue Reading

ഹലാൽ മാംസം നിരോധിച്ചു​കൊണ്ടുള്ള ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

ബംഗളൂരു: ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ ഏകദേശം പൂർത്തിയായി. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുസ്‍ലിംവിരുദ്ധ നീക്കവുമായി ബി.ജെ.പി സർക്കാർ രംഗത്തെത്തുന്നത്.അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. തിങ്കാഴ്ച […]

Continue Reading

കൊച്ചിയിൽ ഇന്നുമുതൽ 5ജി,റിലയൻസ് ജിയോ സേവനം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി : 5 ജി കേരളത്തിൽ കൊച്ചിയിലെത്തുകയാണ്.മലയാളികൾ കാത്തിരുന്ന വാർത്ത. വികസനത്തിന്‍റെ പല കാര്യങ്ങളും പോലെ കൊച്ചിക്കാണ് ഭാഗ്യം ആദ്യം.കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5 ജി. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ,മെഡിക്കൽ,തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും. […]

Continue Reading

കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വീണ് വിദ്യാർത്ഥി മരിച്ചു

 കോഴിക്കോട്: സ്വിമ്മിങ് പൂളില്‍ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടവണ്ണ സ്വദേശി ഷെഹനെയാണ് കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥിയാണ് മരിച്ച ഷെഹന്‍. പുലർച്ചെ അഞ്ച് മണിക്ക് കൂട്ടുകാരോടൊപ്പമാണ് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

ലോകകപ്പ് ആഘോഷം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു

ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ കൊല്ലം കണ്ണൂർ ജില്ലകളിൽ സംഘർഷം. വിജയാഘോഷത്തിനിടെ കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു. കണ്ണൂർ പള്ളിയാംമൂലയിലാണ് സംഘർഷം. അനുരാഗ്, നകുലൻ, ആദർശ് എന്നിവർക്കാണ് വെട്ടേറ്റത്. ആറ് പേർ കസ്റ്റഡിയിലുണ്ട്. കൊട്ടാരക്കര പൂവറ്റൂരിൽ ഡി.വൈ.എഫ്.ഐ-എ.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരുവനന്തപുരത്ത് വിജയാഘോഷത്തിനിടെ എസ്.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂർ എസ്.ഐ എസ്. സജിക്ക് മർദനമേറ്റു. തലക്കും കൈക്കുമാണ് പരിക്ക്. 

Continue Reading

കൈ ഷര്‍ട്ടിനുള്ളില്‍ മറച്ച് ഭിക്ഷാടനം; വ്യാജ ഭിക്ഷക്കാരനെ പിടികൂടി

ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ ഭിക്ഷാടനത്തിനായി എത്തിയത്. മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് ശരീരിക പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ചനിലയിൽ ഒരു കൈ കണ്ടെത്തിയത്. ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയത്. ഇയാളെ […]

Continue Reading

മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാ-കായിക മേള കെങ്കേമമായി

മൊഗ്രാൽ : ഓടിയും ചാടിയും പാടിയും ആടിയും കുരുന്നു മക്കൾ അരങ്ങ് തകർത്തപ്പോൾ കൂടി നിന്നവരിൽ അത് ആനന്ദവും കൗതുകവും നിറക്കുന്നതായി മാറി. മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ കലാ-കായിക മേളയാണ് പിഞ്ചു മക്കളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നത്.ഫ്രോഗ് ജംപിങ്, പൊട്ടറ്റോ ഗാതറിങ്, മ്യൂസിക്കൽ ചെയർ, ലെമൺ & സ്പൂൺ എന്നീ കായിക ഇനങ്ങൾക്ക് പുറമെആക്ഷൻ സോങ്, ഗ്രൂപ്പ്‌ സോങ്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസ് എന്നീ കലാ മത്സരങ്ങളും അരങ്ങേറി. […]

Continue Reading

വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകൾ; അതിജീവിതർക്ക് ദുരിതം

കാസര്‍കോട് ജില്ലയില്‍ വിചാരണയും വിധിയും കാത്ത് കിടക്കുന്നത് 455 പോക്സോ കേസുകള്‍. ജഡ്ജിമാരുടെ തുടര്‍ച്ചയായ സ്ഥലമാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയാണ് കേസ് നീണ്ടു പോകാന്‍ കാരണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ചട്ടം നിലവിലിരിക്കെയാണ് ആറുവര്‍ഷമായി കേസുകള്‍ കെട്ടിക്കിടക്കുന്നത്.ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി, കാഞ്ഞങ്ങാട്ടെ അതിവേഗ കോടതി എന്നിവിടങ്ങളിലായിരുന്നു ഒക്ടോബര്‍ വരെ ജില്ലയിലെ പോക്സോ കേസുകള്‍ പരിഗണിച്ചിരുന്നത്. 2016 മുതലുള്ള കണക്കു പ്രകാരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 306 കേസുകളും കാഞ്ഞങ്ങാട്ടെ […]

Continue Reading