‘മൃതദേഹം ഇങ്ങോട്ട് കെട്ടിയൊരുക്കി അയക്കേണ്ട’; പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ഭാര്യയും മക്കളും

കോഴിക്കോട്: വിദേശത്ത് വെച്ച മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാവാതെ ഭാര്യയും മക്കളും. 62 കാരനായ പ്രവാസിയുടെ ദുരവസ്ഥ പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകനും സുഹൃത്തുമായ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മരണവിവരം അറിയിച്ചപ്പോള്‍ മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അറിയിച്ചതായാണ് ആരോപണം.തുടര്‍ന്ന് വേറെ വഴിയില്ലാതെ വിവരം നാട്ടിലുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം പൊലീസ് സ്‌റ്റേഷനില്‍ എഴുതി അറിയിക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം […]

Continue Reading

പിന്തുടർന്ന് പോലീസ്, കാർ ഓവുചാലിലേക്ക് വീണു; കുപ്രസിദ്ധ കുറ്റവാളി കാറിൽനിന്ന് ഇറങ്ങിയോടി

കാസർകോട്: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കബളിപ്പിച്ച് കാറിൽ കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽപെട്ടു. റോഡരികിലെ ഓവുചാലിൽ പതിച്ച കാറിൽ നിന്നും ഇയാൾ ഇറങ്ങിയോടി. കാസർകോട് ജില്ലയിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയായ പനയാൽ പെരിയാട്ടടുക്കയിലെ എ.എച്ച്.ഹാഷിം (41) ആണ് പോലീസിന്റെ നിരീക്ഷണത്തിൽ നിന്നു രക്ഷപ്പെട്ടത്.കർണാടകയിൽ രണ്ട് കവർച്ചാ കേസുകളിൽ പ്രതിയായ ഹാഷിം കാസർകോട്ടെത്തിയതായി കർണാടക പോലീസ് കാസർകോട് പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അർധരാത്രിയോടെ കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള […]

Continue Reading

*അർജന്റീനയോ, ഫ്രാൻസോ..?* ദേശീയവേദി പ്രവർത്തകർ ഇന്ന് കളിക്കളത്തിലിറങ്ങുന്നു..

മൊഗ്രാൽ.മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും, മൊഗ്രാലിലെ മറ്റ് ഫുട്ബോൾ താരങ്ങളും അണിനിരന്ന് കൊണ്ടുള്ള അർജന്റീന -ഫ്രാൻസ് മത്സരം ഇന്ന് (16-12-22) വെള്ളി രാത്രി 9 മണിക്ക് മൊഗ്രാലിലെ കിക്ക്‌ ഫ്ലിക്ക് ടർഫിൽ വെച്ച് നടക്കും. വിജയികൾക്ക് ട്രോഫി സമ്മാനിക്കും.ഫ്രാൻസ് ടീമിനായി ദേശീയവേദി പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാന്റെ നേതൃത്വത്തിലും, അർജന്റീന ടീമിനായി ജന:സെക്രട്ടറി ടി കെ ജാഫറിന്റ നേതൃത്വത്തിലും മത്സരിക്കും. ദേശീയവേദി ഭാരവാഹികൾക്കൊപ്പം മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് താരങ്ങളായ എച് എ ഖാലിദ്, ജാബിർ, എം എം […]

Continue Reading

ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം; ഒരു തരം പ്രത്യേക മനുഷ്യരാണവര്‍- അരുണ്‍കുമാര്‍

കോഴിക്കോട്: പത്താന്‍ സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ ദീപികയുടെ വസ്ത്ര ധാരണവും അതിലെ കാവി നിറവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.വിഷയത്തിലിപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നമെന്നാണ് അരുണ്‍കുമാര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങളിറിഞ്ഞാരുന്നോ, കഴിഞ്ഞ മാസം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്നഅഞ്ച് പതഞ്ജലി മരുന്നുകളുടെ(ദിവ്യ […]

Continue Reading

കാസറഗോഡ് ബദിയടുക്കയിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം വിലസുന്നു

ബദിയടുക്ക: ബദിയടുക്കയിൽ സ്ത്രീകളുടെ മാലതട്ടിപ്പറിക്കുന്ന സംഘം വിലസുന്നു. വഴി യാത്രക്കാരായ സ്ത്രീകളെ നിരീക്ഷിച്ചാണ് കവർച്ച.ഒരു വർഷത്തിനിടെ നിരവധി പരാതികൾ പൊലീസിനു ലഭിച്ചെങ്കിലും ഒന്നിൽ പോലും നടപടിയെടുത്തില്ല. നീർച്ചാൽ മല്ലടുക്ക, പള്ളത്തടുക്ക, ബാറുടുക്ക എന്നിവിടങ്ങളിൽനിന്ന് വഴിയാത്രക്കിടെ സ്ത്രീകളുടെ കഴുത്തിൽനിന്ന് മാല പറിച്ച സംഭവങ്ങൾ ഉണ്ടായി. ഈയിടെ ബദിയടുക്കയിലെ സർക്കാർ അരോഗ്യ കേന്ദ്ര പരിസരത്തുനിന്ന് സ്കൂൾ ടീച്ചറുടെ കഴുത്തിലെ മാല പൊട്ടിച്ചു. ചെന്നാർകട്ടയിലെ പ്രായമായ അമ്മയുടെ സ്വർണമാലയും നഷ്ടമായി. ഒന്നിനും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ അന്വേഷണം വേണ്ടത്രയില്ലെന്നാണ് നാട്ടുകാരുടെ […]

Continue Reading

ഒരു കോടി രൂപയുടെ എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിൽ

ഒരു കോടി രൂപയുടെ എംഡിഎംഎ ലഹരി മരുന്നുമായി കാസർകോട് സ്വദേശി പിടിയിൽ. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ കോട്ടക്കുന്നിൽ വെച്ചാണ് മലപ്പുറം പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വടക്കൻ ജില്ലകളിൽ വിൽക്കുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നും നേരത്തെയും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും അബ്ദുൽ ഖാദർ പൊലീസിന് മൊഴി നൽകി.

Continue Reading

ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ എത്തി; മുംബൈയിലെ ചേരികൾ ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു

മുംബൈ: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ ന​ഗരത്തിലെ ചേരിപ്രദേശങ്ങളിൽ പലതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷീറ്റ് ഉപയോ​ഗിച്ച് മറയ്ക്കുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോ​ഗിച്ച് മറയ്ക്കുന്നത്. എന്നാൽ മനപൂർവം ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണിതെന്നുമാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം. നഗരത്തിന്റെ പല സ്ഥലങ്ങളിലും മുളങ്കാടുകളിൽ കൂറ്റൻ ഷീറ്റുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ […]

Continue Reading

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് താലൂക് കമ്മിറ്റി പുന:സംഘടിപ്പിച്ചു

കാസറഗോഡ് : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ കാസറഗോഡ് താലൂക്ക് കമ്മിറ്റി പ്രസിഡണ്ടായി അഷ്‌റഫ്‌ അത്തൂട്ടിയേയും ജന.സെക്രട്ടറിയായി ടി കെ ഇഖ്ബാലിനെയും എസ് ഇ യു കാസറഗോഡ് താലൂക് സമ്മേളനം തെരഞ്ഞെടുത്തു. റാഷിദ കെ എ യാണ് ട്രഷറർ.മറ്റു ഭാരവാഹികൾഅഷ്റഫ് ചെർക്കള,സർഫറാസ് നവീദ്(വൈസ് പ്രസിഡന്റ്)മുഹമ്മദ് നജീബ് ,ഹസൈനാർ ഹിദായത്ത് നഗർ(ജോ.സെക്രട്ടറി )എസ്. ഇ.യു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ഇക്ബാൽ ടി.കെ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറിയേറ്റ് മെമ്പർ ഒ എം.ഷഫീക്ക് മുഖ്യ പ്രഭാഷണം […]

Continue Reading

കേരളത്തിൽ ഹൈവേ നിർമ്മാണം: കിലോമീറ്ററിന് 100 കോടി ചെലവ്, മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിൻ ഗഡ്‌കരി

ദില്ലി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം […]

Continue Reading

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടി; പിതാവ് മരിച്ചു

തൃശൂര്‍: പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. തൃശൂര്‍ കയ്പമംഗലത്താണ് സംഭവം. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ് മരിച്ചത്. കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Continue Reading