സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. ഹോമിയ ആശുപത്രികളില്‍ നിന്ന് ഇതുവരെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഹോമിയോ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കൊവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് സുപ്രീംകോടതിയും കേന്ദ്ര ആയുഷ് വകുപ്പും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് യാതൊരു ഉത്തരവും […]

Continue Reading

കാഞ്ഞങ്ങാട് നഗരസഭയില്‍ തെരുവുനായ ശല്യം രൂക്ഷം; പടന്നക്കാട്ട് കെട്ടിയിട്ട പോത്തിനെ കടിച്ചു കൊന്നു

കാഞ്ഞങ്ങാട്: നഗരസഭയിൽ തെരുവുനായ ശല്യം രൂക്ഷമായി. മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കളാണ് ഭീതി വിതയ്ക്കുന്നത്. രാവിലെ നടക്കാനിറങ്ങുന്നവരുൾപ്പെടെ ഇപ്പോൾ ഭയത്തിലാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്.കഴിഞ്ഞ ദിവസം തെരുവ് നായ്‌ക്കൂട്ടം പടന്നക്കാട് സി.കെ നായർ കോളേജിന് സമീപം കെട്ടിയിട്ട പോത്തിനെ കടിച്ചു കൊന്നിരുന്നു. പ്രദേശത്തു പതിനഞ്ചോളം നായ്ക്കൾ കൂട്ടമായി സഞ്ചരിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നഗരസഭയിൽ മാസങ്ങളായി തെരുവു നായ ശല്യമുണ്ട്. ഇവയെ നിയന്ത്രിച്ച് നാട്ടുകാരുടെ […]

Continue Reading

മൊഗ്രാൽ കൊപ്രബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്. കുമ്പള സ്വദേശി രതീഷാണ് (42) മരിച്ചത്. രാഘവൻ എന്നയാൾക്കാണ് പരിക്കേറ്റത്.

മൊഗ്രാൽ : മൊഗ്രാൽ കൊപ്ര ബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്. കുമ്പള കെ.എസ്.ഇ.ബി യിൽ ലൈന്മാനായി ജോലി ചെയ്യുകയായിരുന്ന രതീഷാ(42)ണ് മരിച്ചത്. ജോലിയാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രതീഷിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന ലൈന്മാനായ രാഘവൻ എന്നയാൾക്കാണ് പരിക്കേറ്റത്. മൊഗ്രാൽ സൺഫ്ലവർ സൂപ്പർമാർക്കറ്റിന് മുമ്പിൽ വച്ചാണ് അപകടമുണ്ടായത്.

Continue Reading

കുമ്പഡാജയിൽ ഗോൾ പോസ്റ്റ് തകർന്ന് വിദ്യാർഥിയുടെ നെഞ്ചിലേക്ക് വീണു; ഹൃദയത്തിന്റെ അറകൾ മുറിഞ്ഞു, ശസ്ത്രക്രിയ

കുമ്പഡാജെ:മൈതാനത്തു ഗോൾ പോസ്റ്റിൽ തൂങ്ങുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണു ഹൃദയത്തിനു പരുക്കു പറ്റിയ വിദ്യാർഥിയെ പെട്ടെന്നു തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്. കുമ്പഡാജെയിലെ ഫസൽ റഹ്മാൻ ദാരിമിയുടെ മകൻ ഉദൈഫ് (14) നെല്ലിക്കട്ട ടർഫിൽ കളി തുടങ്ങുന്നതിനു മുൻപു ഗോൾ പോസ്റ്റിൽ തൂങ്ങിയപ്പോഴാണ് ഇതു മറിഞ്ഞു നെഞ്ചിലേക്ക് വീണത്. പുറത്തു കാണുന്ന പരുക്കുകൾ ഒന്നുമില്ലായിരുന്നു. ചെങ്കള ഇ.കെ.നായനാർ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. പരിശോധനയിൽ ഹൃദയത്തിന്റെ അറകൾ മുറിഞ്ഞ നിലയിൽ ആണെന്നു കണ്ടെത്തി. രക്ത […]

Continue Reading

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും; ശ്രദ്ധയോടെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ (p പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ (examination) എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 75,590 കുട്ടികള്‍. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. കൊവിഡ് (covid 19) മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് […]

Continue Reading

ഡീസല്‍ വില കൂട്ടി, മാറ്റമില്ലാതെ പെട്രോള്‍

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ വിലയില്‍ 23 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടര്‍ന്നിരുന്ന രാജ്യത്തെ ഇന്ധന വിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയത്. പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വര്‍ധനയോടെ കൊച്ചി നഗരത്തില്‍ ഡീസലിന് 93.80 രൂപ […]

Continue Reading

2019ലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല; ജോലിയും വേതനവുമില്ലാതെ ഗസ്റ്റ്‌ അധ്യാപകർ ദുരിതത്തില്‍

കൊവിഡ് പ്രതിസന്ധിയിൽ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ ദുരിതത്തിൽ. 2019ലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. 2250 ലധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എയ്ഡഡ് കോളേജിൽ കൃത്യമായി അധ്യായനം നടന്ന 2019ൽ നാല് മാസത്തിലധികം കാലത്തെ ശമ്പളം മിക്ക ഗസ്റ്റ്‌ അധ്യാപകർക്കും ലഭിക്കാനുണ്ട്. അപോയിന്‍മെന്‍റ് ലെറ്റർ പോലും മിക്കവർക്കും ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. കൊവിഡ് പ്രതിസന്ധിയും ലോക്‌ഡൌണും കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ വൈകിപ്പിച്ചു. ഓൺലൈൻ ക്ലാസുകൾ […]

Continue Reading

കാസര്‍കോട് ജനറലാശുപത്രി മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് വികസന പാക്കേജ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.ഡി.പി. സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, തദ്ദേശഭരണവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി.രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയര്‍ ജോമോന്‍, ഡോ.കെ.കെ. രാജാറാം, ഡോ.ഗീത ഗുരുദാസ്, ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. 1.06 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മലിനീകരണ സംസ്‌കരണ പ്ലാന്റ്റിന് ദിവസത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ […]

Continue Reading

കാർഗിൽ ആർട്സ്& സ്പോർട്സ് ക്ലബ് ബാലനടുക്കം, ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ’ സംഘടിപ്പിച്ചു; റംഷീദ് ബാലനടുക്കം നിയാസ് ബാലനടുക്കം അബ്ദുല്ല ബാലനടുക്കം എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

മുളിയാർ : ഭാരത സ്വാതന്ത്ര്യത്തിൻറെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ-2021 പങ്കെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ബാലനടുക്കം കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ.സ്വയം ശാരീരിക ക്ഷമത നേടുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുമെന്നും, കുടുംബം സുഹൃത്തുക്കൾ, സഹപ്രവർത്തകർ ,സമൂഹം എന്നിവരെ ഇതിനായി പ്രോത്സാഹിപ്പിക്കുമെന്നും,ആരോഗ്യപരവും കായികക്ഷമത ഉള്ളതുമായ രാഷ്ട്രനിർമ്മാണത്തിനായി പ്രതിജ്ഞബദ്ധമാവുമെന്നും, ജീവിതത്തിൽ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് ശാരീരിക വ്യായാമം നടത്താൻ എല്ലാവരെയും പ്രേരിപ്പിക്കുമെന്നും അതിനുവേണ്ടി ബോധവൽക്കരണം പരിപാടികൾ അടക്കം […]

Continue Reading