സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും, അധ്യാപകരും അനധ്യാപകരുമുള്‍പ്പടെ എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണെമന്നും ഐ എം എ നിര്‍ദേശം നല്‍കി. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സിനെടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഐ എം എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ലാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്ബ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി. […]

Continue Reading

ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ; കേരളത്തിൽ ഹർത്താലാകും

തിരുവനന്തപുരം: ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതു മുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതു മുന്നണി നേതൃ യോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. അതേ സമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതു മുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ […]

Continue Reading

കുമ്പള അനധികൃത മണൽ കടത്ത് തകൃതിയിൽ;മണൽ മാഫിയക്കെതിരെ നടപടിയില്ലെന്ന ആക്ഷേപം ശക്തം

കുമ്പള:കുമ്പളയുടെ തീര മേഖല കളിൽ അനധികൃത മണൽ കടത്ത് വ്യാപകം. കുമ്പള കൊയിപാടി കടപ്പുറത്ത് നിന്നും മൊഗ്രാൽ പുഴയോരത്ത് നിന്നുമാണ് രാത്രിയുടെ മറവിൽ അധികൃതരുടെ ഒത്താശയോടെ വ്യാപക മണൽ കടത്ത് നടക്കുന്നത്. പിക്കപ്പ് ,സുമോ എന്നിവാഹനങ്ങൾ ഉപയോഗിച്ചാണ് മണൽ കടത്ത് നടക്കുന്നത്. ഇവിടങ്ങളിൽ നിന്നും ചെറു വാഹനങ്ങളിൽ കടത്തുന്ന മണൽ പേരാൽ റോഡിലെ ബദ്രിയാ നഗറിൽ കൂട്ടിയിട്ട് ടിപ്പർ ലോറികളിൽ കടത്തുകയാണ് പതിവ്. മൊഗ്രാൽ പുഴയോരത്ത് അനധികൃത കടവ് ഉണ്ടാക്കിയാണ് ഇവിടെ നിന്നും മണൽ കടത്തുന്നത്. അനധികൃത […]

Continue Reading

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും നഗരസഭയില്‍ നിന്നും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം

Continue Reading

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു: ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച വണ്ടൂര്‍ കുറ്റി മുണ്ടാണിയില്‍ സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിക്കാണ് ആരോഗ്യ വകുപ്പ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു മരണം. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 75കാരനായ അഹമ്മദ് കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ […]

Continue Reading

മിന്നല്‍ മുരളി ഡിസംബര്‍ 24ന്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ തോമസ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം തന്നെയാണ് ഇതിന് കാരണം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസ് റിലീസായിട്ടാകും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും […]

Continue Reading

പാവങ്ങളുടെ ഒല; ഒകായ ഫ്രീഡം സ്കൂട്ടറിന്‍റെ പ്രത്യേകതകള്‍ അറിയാം

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറ്റി ക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്‌കൂട്ടറാണ് നിരത്തുകള്‍ കീഴടക്കാനെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഫ്രീഡം എൽഐ -2, ഫ്രീഡം എൽഎ -2 എന്നിവ ഒകായ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ ഒലയോട് താരതമ്യം ചെയ്യുമ്പോള്‍ വില തന്നെയാണ് ഒകായയെ വേറിട്ടു നിര്‍ത്തുന്നത്. സ്‌കൂട്ടറിന്‍റെ അടിസ്ഥാന വേരിയന്‍റിന് 58,450  രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഒലയുടെ […]

Continue Reading

പോക്സോ കേസ്, പൊയിനാച്ചി സ്വദേശി അറസ്റ്റിൽ

ഉദുമ: ബേക്കൽ സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റുചെയ്തു. പൊയിനാച്ചിയിലെ ശിവറാം ശ്യാമി (30)നെയാണ് പോക്സോ കേസിൽ ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിനും സംഘവും അറസ്റ്റ് ചെയ്തത്.

Continue Reading

രാജസ്ഥാന്‍-പഞ്ചാബ് മത്സരം ഒത്തുകളി? അന്വേഷണവുമായി ബി.സി.സി.ഐ

അബുദാബി: ഐ.പി.എല്‍ വീണ്ടും ഒത്തുകളി സംശയത്തില്‍. പഞ്ചാബ് കിംഗ്‌സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഒത്തുകളി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഹൂഡ പുറത്തായത്. രണ്ട് ബോളുകള്‍ നേരിട്ട ഹൂഡ ഒരു റണ്‍ പോലും നേടിയിരുന്നില്ല. ഹൂഡയ്‌ക്കെതിരെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്.

Continue Reading