കാസര്‍ഗോഡ് പത്ത് പുതിയ അടിപ്പാതകള്‍ കൂടി; ഹൊസങ്കടിയിലും ബന്തിയോട്ടും മേൽപ്പാത

കാഞ്ഞങ്ങാട് : ദേശീയപാത മുറിച്ചുകടക്കുന്നതിന് ജില്ലയിൽ പത്ത്‌ അടിപ്പാതകൾകൂടി വരുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ നായന്മാർമൂല, ചെങ്കള സന്തോഷ് നഗർ, മൊഗ്രാൽ പുത്തൂർ, ഷിറിയക്കുന്ന്, കൈക്കമ്പ-നയാബസാർ, ഉപ്പള ഗേറ്റ്, കുഞ്ചത്തൂർ, ഉദ്യാവര മാട, പൊസോട്ട് എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചിൽ പെരിയാട്ടടുക്കത്തുമാണിത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചിലെ അടിപ്പാതകളുടെ എണ്ണം പതിമൂന്നും ആയി.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനടുത്ത് നടപ്പാതയും ഉപ്പളയിൽ ഫ്ളൈ ഓവറും നിർമിക്കും. ഹൊസങ്കടിയിലും ബന്തിയോട്ടും അടിപ്പാത മാറ്റി മേൽപ്പാതയാക്കും. ചട്ടഞ്ചാലിൽ സർവീസ് […]

Continue Reading

വിളക്കില്‍ നിന്ന് ബീഡി കത്തിക്കാനുള്ള ശ്രമം തടഞ്ഞ ഗുരു സ്വാമിയെ അക്രമിച്ചു

തിരുവനന്തപുരം:  അയ്യപ്പ താവളത്തിന് മുന്നില്‍ നിന്ന് പരസ്പരം തല്ലുകൂടിയ യുവാക്കാള്‍ ഗുരുസ്വാമിയെ അക്രമിച്ചു. പരസ്പരമുള്ള വഴക്കിനിടെ ഇവരില്‍ ഒരാള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ച് വച്ച വിളക്കില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കാട്ടാക്കട പൂഴനാട് 15 ലേറെ വർഷമായി അന്നദാനം നടത്താറുള്ള അയ്യപ്പ താവളത്തിൽ കിടന്നുറങ്ങിയ ഗുരുസ്വാമി ശ്രീകുമാറിന് നേരെയാണ് നാല് യുവാക്കൾ അടങ്ങിയ സംഘം ചൊവാഴ്ച രാത്രി 11.30 ഓടെ ആക്രമണം നടത്തിയത്.  സ്ഥലത്തെത്തിയ യുവാക്കൾ അയ്യപ്പ തവളത്തിന് മുൻവശത്ത് തമ്മിൽ […]

Continue Reading

നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപിഴവെന്ന് പരാതി, പ്രതിഷേധം

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും പിന്നീട് അമ്മയും മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണ(22)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.ഇവരുടെ കുഞ്ഞ് ഇന്നലെ വൈകിട്ട് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.ഇന്നലെ രാത്രിയിലും ആശുപത്രിയില്‍ വലിയ […]

Continue Reading

തൃക്കരിപ്പൂരിലെ യുവാവിന്റെ മരണം കൊലപാതകം;രണ്ടു പേർ അറസ്റ്റിൽ

▪️തൃക്കരിപ്പൂർ: മെട്ടമ്മൽ വയലോടി സ്വദേശി പ്രീജേഷിന്റെ (32) ദുരുഹ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ പോലീസ്അറസ്റ്റ് ചെയ്തു തൃക്കരിപ്പൂർ പൊറപ്പാടിലെ.ഒ.ടി. മുഹമ്മദ് ഷബാസ് (22) തൃക്കരിപ്പൂർ ഇളമ്പച്ചിയിലെമുഹമ്മദ് രഹ്നാസ് (25) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാവിലെയാണ് യുവാവിനെ വീടിന് തൊട്ടടുത്ത പറമ്പിൽ ബുള്ളറ്റ്‌ ബൈക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി. ബാലകൃഷ്ണൻ നായർ, ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ, എസ് ഐ ശ്രീദാസ്,എസ് […]

Continue Reading

പ്രൊഫ്‌സമ്മിറ്റ് പ്രഖ്യാപന സംഗമം നാളെ(07/12/2022)

കാസർകോട്:കേരളത്തിലും കേരളേതര സംസ്ഥാനങ്ങളിലും പഠിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനം പ്രൊഫ്‌സമ്മിറ്റ് 2023 മാർച്ച്‌ രണ്ടാം വാരം നടക്കും.പരിപാടിയുടെ പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും നാളെ ശാന്തിപ്പള്ള മുഹിമ്മാത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കും. ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പരിപാടികേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത വൈസ് പ്രസിഡന്റ്‌ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. പ്രൊഫസമ്മിറ്റ് സന്ദേശം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് […]

Continue Reading

കോളജ് വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

▪️കാസർകോട്: വിദ്യാർഥിനിയെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുഗോളി കടപ്പുറത്ത് താമസിക്കുന്ന തൃക്കരിപ്പൂർ എടാട്ടുമ്മലിലെ സുരേന്ദ്രൻ – ശ്യാമള ദമ്പതികളുടെ മകൾ എസ്.അഞ്ജന (22) യാണ് മരിച്ചത്.വീടിന് സമീപത്തെ റെയിൽ പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയ നിലയിലാണ് മൃതദേഹം. മംഗ്ളുറു അലോഷ്യസ് കോളജിലെ എം എസ് സി ബയോകെമിസിട്രി വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്ന അഞ്ജനയെ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് […]

Continue Reading

ഇത് താക്കീത്; ലഹരിക്കേസില്‍ അറസ്റ്റിലായവരെ അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മഹല്ല് കമ്മിറ്റി

കാസര്‍കോട്: ഇതൊരു താക്കീതാണ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കും അതിന്റെ ഇടപാട് നടത്തുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള താക്കീത്. ലഹരിയെന്ന മാരക വിപത്തിനെ മാറ്റിനിര്‍ത്താനുള്ള ഒരുനാടിന്റെ മാതൃകാപരമായ പോരാട്ടം കൂടിയാണിത്. കീഴൂര്‍ പടിഞ്ഞാറ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരേയുള്ള പോരാട്ടവുമായി രംഗത്തുവന്നത്.ലഹരി ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ മൂന്നുപേരെയും അവരുടെ കുടുംബത്തെയും മഹല്ല് അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്താണ് കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയത്. കമ്മിറ്റിക്ക് കീഴിലെ വീട്ടുകാര്‍ക്ക് സെപ്റ്റംബറില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. മഹല്ല് പരിധിയില്‍ […]

Continue Reading

വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് ; കാസറഗോഡ് സ്വദേശി ഉൾപ്പെടെ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: വ്യാജ വിസ നൽകി സ്പെയിനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത മൂന്ന് മലയാളികളെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് തിരികെ ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ അധികൃതർ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.തുടർന്ന് നടത്തിയ […]

Continue Reading

യു. പ്രതിഭ, സി.കെ ആശ, കെ.കെ രമ…സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ; കേരള നിയമസഭാ ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കേരള നിയമസഭയിൽ ചരിത്ര തീരുമാനവുമായി സ്പീക്കർ എ.എൻ ഷംസീർ. നിയമസഭ നിയന്ത്രിക്കാനുള്ള പാനൽ ചെയർമാൻമാരുടെ പട്ടികയിൽ വനിതകളെ ഉൾപ്പെടുത്തി. യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവരാണ് പാനൽ അംഗങ്ങൾ.സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്പീക്കർ എ.എൻ ഷംസീറാണ് വനിതാ പാനൽ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനായി വനിത അംഗങ്ങളുടെ പട്ടിക ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ, സി.കെ. ആശ, എന്നിവരെ പട്ടികയിൽ […]

Continue Reading

തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading