ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

മലപ്പുറം: ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു. മാവൂർ കണിയാത്ത് കണ്ണംപിലാക്കൽ ഷാഫിയുടെ മകൻ മുഹമ്മദ് നാദില്‍ (17) ആണ് മരിച്ചത്. പെരുവള്ളൂർ നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. മലപ്പുറം പെരുവള്ളൂരിൽ ഇന്നലെ അർധരാത്രിയാണ് അപകടം. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ ഫുട്‌ബോൾ മത്സരം കാണാൻ രാത്രി പോവുമ്പോഴായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

Continue Reading

ലോകകപ്പ് ഫുഡ്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

ലോകകപ്പ് ഫുഡ്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാക്കുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് 2023 ഫെബ്രുവരിയില്‍

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച 2023 ഫെബ്രുവരി 5 മുതല്‍ 19 വരെ നടക്കും. ജില്ലയിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നായ പേരാല്‍ കണ്ണൂര്‍ മഖാമില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച് 14 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആത്മീയ മജ്ലിസുകളും നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ആത്മീയ മജ്ലിസില്‍ കുമ്പോല്‍ സാദാത്തീങ്ങളും, കാസറഗോഡ് ഖാളി പ്രൊ. ആലിക്കുട്ടി […]

Continue Reading

വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്.മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്. 2020-ൽ അവതരിപ്പിച്ച ‘എക്‌സ് 7 പ്രോ’ (X7 Pro) എന്ന മോഡലിന്റെ സ്‌ക്രീനിൽ പച്ച നിറത്തിലുള്ള വരകൾ […]

Continue Reading

വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി ; കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ കണ്ടെത്തി

കർണാടകയിൽ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്‌കൂളുകളിലായാണ് പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾ ക്ലാസ് മുറിയിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുവെന്ന് നിരവധി ആളുകൾ പരാതിപ്പെട്ടതോടെയാണ്  ടീച്ചർമാർ ബാഗുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ […]

Continue Reading

ആധാർ, വോട്ടർ ഐഡി ലിങ്കിങ്: കാസർകോട് ജില്ല ഏറെ പിന്നിൽ

കാസർകോട് ∙ ജില്ലയിൽ വോട്ടർ ഐഡി കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തത് പകുതിയിൽ താഴെ പേർ മാത്രം. വോട്ടർ പട്ടികയുമായി ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിൽ കാസർകോട് ജില്ല വളരെ പിറകിലാണെന്നും ആധാർ ലിങ്ക് ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും വോട്ടർ പട്ടിക നിരീക്ഷകൻ അലി അസ്‌കർ പാഷ പറഞ്ഞു. പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ഇരട്ടിപ്പ് ഉൾപ്പെടെ ഒഴിവാക്കി വോട്ടർ പട്ടിക […]

Continue Reading

കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച്‌ തന്നെ മരണപ്പെട്ടു. കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.കെ എസ് ഇ ബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ […]

Continue Reading

‘മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി’; കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്

കുടുംബവഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി വീട്ടിൽ തൂങ്ങിമരിച്ചതായി പൊലീസ് പറഞ്ഞു. മാണ്ഡ്യ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മറ്റൂർ ടൗണിലെ ഹോളെ ബീഡിയിൽ താമസിക്കുന്ന ഉസ്ന കൗസർ (30), മക്കളായ ഹാരിസ് (ഏഴ്), ആലിസ (നാല്), ഫാത്വിമ (രണ്ട്) എന്നിവരാണ് മരിച്ചത്. കാർ മെകാനിക്കായ അകീലാണ് ഉസ കൗസറിന്റെ ഭർത്താവ്. യുവതി മറ്റൂർ ടൗണിലെ നഴ്സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. വ്യാഴാഴ്ച രാത്രി […]

Continue Reading

ദേശീയപാത വികസനം പൂർത്തിയായാൽ ദുരിതപാതയാകുമോ! സർവീസ് റോഡിലേക്ക് എൻട്രി, എക്‌സിറ്റ് പോയിന്റുകൾ എവിടെയെന്ന് വ്യക്തമല്ല; ബസ് നിർത്തുന്നതിലും അവ്യക്തത; ഡിപിആറിൽ വിശദ വിവരങ്ങളില്ലെന്ന് പരാതി

കാസർകോട്: ദേശീയപാത ആറുവരി വികസനവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ദേശീയപാത അതോറിറ്റി. പദ്ധതിയുമായി ഏറെ മുന്നോട്ടുപോയിട്ടും പ്രവൃത്തിയിലെ പലകാര്യങ്ങളും അറിയില്ലെന്ന മട്ടിലാണ് അധികൃതരുടെ നിലപാട്.സർവിസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങൾ എവിടെയെന്നുപോലും തീരുമാനമായില്ലെന്നാണ് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടി. കുമ്പള പെറുവാഡ് സ്വദേശി അബ്ദുൽ ഖാദർ ഫിർഷാദിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കാണ് ദേശീയപാത അതോറിറ്റിയുടെ വിചിത്ര മറുപടി.ദേശീയപാത 66ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്തെ വിശദപദ്ധതി റിപ്പോർട്ടും (ഡി.പി.ആർ) […]

Continue Reading

ദേശീയ പാത വികസനം, പെരിയയിൽ സഞ്ചരിക്കുന്ന കാത്തിരിപ്പുകേന്ദ്രം

കാസര്‍കോട്: ഇത് കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നിന്നുള്ള കൗതുകക്കാഴ്‌ച. കൗതുകം മാത്രമല്ല, സംഗതി വെറൈറ്റിയുമാണ് സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം.. ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ഒരു കാരണമുണ്ട്.സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കള്‍ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട ഗതിയിലായി. അങ്ങനെയാണ് മറ്റാരും കാണാത്ത, മറ്റാര്‍ക്കും തോന്നാത്ത ഐഡിയയുമായി പെരിയയിലെ യുവാക്കള്‍ രംഗത്തെത്തിയത്. നാല് ടയറുകള്‍, ആവശ്യാനുസരണം എവിടേക്കും മാറ്റി സ്ഥാപിക്കാം, ബൈക്കുമായി ഇതിന്‍റെ ഒരു […]

Continue Reading