ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരും: പരസ്യമായി വെല്ലുവിളിച്ച് തീവ്ര ഹിന്ദുത്വ സംഘടന
മംഗളൂരു: ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി). വെള്ളിയാഴ്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികള്‍ നോക്കി നില്‍ക്കെ അമ്ബതോളം പ്രവര്‍ത്തകര്‍ പ്രാര്‍ഥന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടന്ന് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുമുള്‍പ്പടെ ഭീഷണി ഉയര്‍ത്തിയത് . ” വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നു. നൂറുകണക്കിന് […]
Continue Reading