ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം?: ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം.അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H – എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓൺലൈനായി സ്വയം ചെയ്യാം. www.parivahan.gov.in എന്ന […]

Continue Reading

രാത്രി കര്‍ഫ്യൂവും ഞായറാഴ്ച്ച ലോക്ക്ഡൗണും തുടരും; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗണ്‍ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍ തുടരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് ബഹുമുഖ പ്രതിരോധ […]

Continue Reading

ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചരണം

ഉപ്പള : ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്പള എന്നിവിടങ്ങളിൽ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന ഓഡിയോ,വീഡിയോ, സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീയും ഓഡിയോയിൽ ഒരുപുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരുകവർചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയിൽ വെള്ളിയാഴ്ചപൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഇതേതുടർന്ന് കുറച്ച് സമയം […]

Continue Reading

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ; കർണാടകയിലെ ബിജെപി എംഎൽഎ

രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ് ആണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലയ്ക്ക് കാരണം താലിബാനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.“അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രതിസന്ധി കാരണം ക്രൂഡ് ഓയിൽ വിതരണത്തിൽ കുറവുണ്ടായിരുന്നു. അതിൻ്റെ ഫലമായി എൽപിജി, പെട്രോൾ, ഡീസൽ വില വർധിക്കുകയാണ്. വോട്ടർമാർ വിലക്കയറ്റത്തിൻ്റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്.”- അരവിന്ദ് ബെല്ലാദ് പറഞ്ഞു. ലോകത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നൽകി […]

Continue Reading

ക്വാറന്റീന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം; നടപടി ഇന്നുമുതല്‍

തിരുവനന്തപുരം∙ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. അതേസമയം ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണോ എന്നത്, ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനിക്കും.കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുക എന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. വീടുകളില്‍ […]

Continue Reading

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യന്നുള്ള ഫാസിസ്റ്റ് നീക്കം പ്രതിഷേധാർഹം

മുള്ളേരിയ: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരട്ടത്തിൽ രക്തസാക്ഷികളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസ്ലിയാരെയും രക്ത സാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ സമസ്ത കേരള മദ്രസ മനേജ്മെൻറ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു.പ്രസിഡണ്ട് ബി എം അബൂബക്കർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ബാസ് കൊളച്ചെപ്പ് സ്വാഗതം പറഞ്ഞുമുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, ബി.കെ ഹംസ ആലൂർ, സി.ഇഖ്ബാൽ മുള്ളേരിയ, മുഹമ്മദ് കുഞ്ഞി ആലൂർ, മുഹമ്മദ് മുള്ളേരിയ, സി.എസ് […]

Continue Reading

സ്വർണമാല കവർന്ന പ്രതിയെ കണ്ടെത്താൻ നിരീക്ഷണം നടത്തിയത് 150 കിലോമീറ്ററോളം, പരിശോധിച്ചത് 60 സിസിടിവി

തൃക്കരിപ്പൂർ∙ സ്കൂട്ടറിൽ സഞ്ചരിച്ചു വയോധികയുടെ ഒന്നര പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതിയെ മട്ടന്നൂർ പൊലീസ് പിടികൂടി. ബാർബർ ഷോപ്പ് നടത്തുന്ന തൃക്കരിപ്പൂർ ചന്തേര പൊയങ്കരയിലെ എസ്.രാമചന്ദ്രനെ(29)യാണ് മട്ടന്നൂർ സിഐ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് ഉരുവച്ചാലിൽ റോഡിലൂടെ നടന്നു പോകവെയാണ് 70 വയസുകാരിയായ വീട്ടമ്മയുടെ കഴുത്തിലെ ഒന്നര പവന്റെ മാല പൊട്ടിച്ചു രക്ഷപ്പെട്ടത്. പ്രതികളിലൊരാളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഉരുവച്ചാലിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകവേ പഴശ്ശി വയൽ […]

Continue Reading

റണ്‍വേട്ടയില്‍ ഹിറ്റായി ഹിറ്റ്മാന്‍, അന്താരഷ്ട്ര തലത്തില്‍ രോഹിത്തിന് ചരിത്ര നേട്ടം

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത് ശര്‍മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അന്താരഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. കരിയറില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഇതില്‍ കൂടുതല്‍ റണ്‍സും നേടിയിരിക്കുന്നത് ഏകദിനങ്ങളില്‍ നിന്നാണ്. 227 ഏകദിനങ്ങളില്‍ നിന്ന് 9205 റണ്‍സാണ് രോഹിത് നേടിയത്. […]

Continue Reading

വാക്‌സിന്‍ ക്ഷാമം രൂക്ഷം,10 ജില്ലകളില്‍ കുത്തിവയ്പ് മുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെ തന്നെ തീര്‍ന്നിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരത്തില്‍ താഴെ ഡോസ് വാക്‌സിനാണ് ബാക്കിയുള്ളത്. കോവാക്‌സിന്‍ […]

Continue Reading