ഇത്തവണയും നല്ല സീരിയലില്ല; കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

30-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എൻ വാസവനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാ​ഗത്തിന് അവാർ‍ഡ് നൽകേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനം.കഥാ വിഭാ​ഗത്തിൽ 52 എൻട്രികളും കഥേതര വിഭാ​ഗത്തിൽ 138 എൻട്രികളുമാണ് ലഭിച്ചത്. രചന വിഭാ​ഗത്തിൽ 13 എൻട്രികൾ സമർപ്പിച്ചിരുന്നു. കഥാ വിഭാ​ഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചം​ഗ ജൂറിയും കഥേതര വിഭാ​ഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചം​ഗ ജൂറിയും […]

Continue Reading

കാൽനടയായി ഹജ്ജ്; ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ

മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷയാണ് ലാഹോർ ഹൈക്കോടതി തള്ളിയത്. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ഷിഹാബ് കഴിഞ്ഞ ഒരു മാസമായി വിസ ലഭിക്കാതെ വാഗാ അതിർത്തിയിൽ തുടരുകയാണ്.ഷിഹാബിനു വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ തീരുമാനത്തെ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ […]

Continue Reading

ഇനി പരീക്ഷാക്കാലം; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30 വരെ നടക്കും.എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

Continue Reading

‘എന്റെ ഉസ്താദിനൊരു വീട്’, സൗജന്യ ഭവന പദ്ധതിയുടെ മറവില്‍ തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍

മഞ്ചേരി: സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ അനധികൃത പണമിടപാട് നടത്തിയെന്ന കേസില്‍ നാല് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ്(31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍(39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍(31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പരാതിയുമായി ആരും രംഗത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരെ ബാനിങ്ങ് ഓഫ് അണ്‍റെഗുലേറ്റഡ് […]

Continue Reading

പാല്‍ വില വര്‍ധനവ് ഉറപ്പ്; വില കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധനവ് ഉറപ്പാണെന്ന് മന്ത്രി ചിഞ്ചുറാണി. മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപയില്‍ കുറയാത്ത വര്‍ധനവ് ഉണ്ടാകുമെന്നും വില കൂട്ടാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വില വര്‍ധിപ്പിച്ചാലേ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകൂ. എത്ര രൂപയാണ് വര്‍ധിപ്പിക്കുന്നതെന്ന കാര്യത്തില്‍ ഏതാനും ദിവസത്തിനകം തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാലിന് വില കൂട്ടണമെന്ന് മില്‍മ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എത്രത്തോളം വര്‍ധനവ് വേണം വര്‍ധിപ്പിക്കുന്നതിന്റെ എത്ര ശതമാനം കര്‍ഷകര്‍ക്ക് […]

Continue Reading

സാനിറ്ററി പാഡുകളിൽ അർബുദത്തിന് കാരണമാവുന്ന മാരക രാസവസ്തുക്കൾ; പഠനം

ന്യൂഡല്‍ഹി: ഇന്ത്യയിൽ വിറ്റഴിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ സാനിറ്ററി പാഡുകളിൽ അർബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പത്ത് ബ്രാൻഡുകളിലാണ് പഠനം നടത്തിയത്. പാഡുകളിൽ അർബുദം, പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഫലേറ്റുകൾ അന്ധഃസ്രവി ​ഗ്രന്ഥി തകരാറുകൾ, പ്രത്യുൽപാദന വ്യവസ്ഥകൾക്ക് ആഘാതം, ജനനവൈകല്യങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകും. അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്കവൈകല്യങ്ങൾ, ആസ്തമ, ശരീര […]

Continue Reading

കാസർകോട്ടെ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്, ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

കൊച്ചി • കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകർ തമ്മിൽ കോടതിമുറിയിൽ തർക്കം. രാജസ്ഥാൻ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകർ ഒരേസമയം ഹാജരായതോടെയാണ് തർക്കം ഉടലെടുത്തത്. കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തെ തുടർന്നു കോടതി മുറിയിൽ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങൾ. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിൽ കോടതിക്കുള്ളിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നു മജിസ്ട്രേട്ട് […]

Continue Reading

മലയാളി വിദ്യാർത്ഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: മലയാളി വിദ്യാർത്ഥി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം എടപ്പറ്റ പാതിരിക്കോട് സ്വദേശിയായ വൈഷ്ണവ് (17) ആണ് മരിച്ചത്. ബെം​ഗളൂരുവിൽ നിന്ന് മം​ഗലാപുരത്തുളള വീട്ടിലേക്ക് വരുന്നതിനിടെ വൈഷ്ണവ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കർക്കളയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.പ്ലസ് വൺ വിദ്യാർത്ഥിയാണ് വൈഷ്ണവ്. വൈഷ്ണവിന്റെ കൂടെയുണ്ടായിരുന്ന അഞ്ചു പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് സഹദേവൻ, മാതാവ് മാലതി, സഹോദരങ്ങൾ: വൈശാഖ്, വൈഭവ് (നഴ്സിങ് വിദ്യാർഥി, മംഗളൂരു) എന്നിവരാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് […]

Continue Reading

ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം, ആദ്യ വിജയ് ഫാറൂഖ് കോയിപ്പാടി

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ ഫാറൂഖ് കോയിപ്പാടി വിജയ് യായി. നൂറോളം കൂപ്പണുകളിൽ നിന്ന് പത്തുപേരാണ് ഇക്വഡോർ രണ്ടു ഗോളിന് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നത്. ഇതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.മീപ്പിരി സെന്ററിലെ ഇല്യൂഷൻ ലൈറ്റ്സ് &ഗിഫ്റ്റ് ഷോപ്പിൽ നടന്ന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യുസുഫ് വി ജയിക്കുള്ള മഹർകളക്ഷൻ സ്പോൺസർ ചെയ്ത സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ ഹംസ മഹർ, ഇർഷാദ് ഫോൺ ഫിക്സ്, […]

Continue Reading

പി. ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി; പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ ശേഷം സര്‍ക്കാര്‍ വാങ്ങിയത് ആറ് വാഹനങ്ങള്‍

സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടെ സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാർ വാങ്ങാൻ അനുമതി നൽകി സർക്കാർ. ഈ മാസം 17 നാണ് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് കാർ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ […]

Continue Reading