ബോട്ട് അപകടം പതിവാകുന്നു; കോട്ടിക്കുളത്ത് ഹാര്‍ബര്‍ ആവശ്യം ശക്തം

കാസര്‍കോട്: കോട്ടിക്കുളത്ത് വള്ളം അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചതോടെ ഹാര്‍ബര്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. കടല്‍ക്ഷോഭത്തില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഹാര്‍ബര്‍ ഇല്ലാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യത്തൊഴിലാളിയായ ബേക്കലിന് സമീപം കോട്ടിക്കുളത്തെ ഗോപാലന്‍ തോണി മറിഞ്ഞ് മരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ശക്തമായ കടല്‍ക്ഷോഭത്തില്‍ വള്ളം അപകടത്തില്‍പ്പെടുകയായിരുന്നു. പ്രദേശത്ത് ഫിഷിംഗ് ഹാര്‍ബര്‍ വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെട്ട സംഭവങ്ങള്‍ പ്രദേശത്ത് നിരവധിയാണ്. കോട്ടിക്കുളം, ബേക്കല്‍, കീഴൂര്‍, പള്ളിക്കര എന്നിവിടങ്ങളില്‍ […]

Continue Reading

മിൽമ പാൽവില കൂട്ടുന്നു; 10 രൂപ വരെ വർധിപ്പിക്കണമെന്ന് ശിപാർശ

തിരുവനന്തപുരം: മിൽമ പാൽ വില വർധിപ്പിച്ചേക്കും. പാൽ വില ആറ് മുതൽ 10 രൂപവരെ വർധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശിപാർശ നൽകിയത്.കാർഷിക, വെറ്റിനറിസർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ നഷ്ടം നികത്താൻ വില വർധിപ്പിക്കണമെന്നാണ് ശിപാർശ.

Continue Reading

കുഞ്ഞിനെ പാലൂട്ടാന്‍ പോകവേ വാഹനാപകടത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് […]

Continue Reading

ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കെ. സുധാകരന്‍

ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ എംവി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അങ്ങനെ ചെയ്തത്. ആര്‍.എസ്.എസ് ആഭിമുഖ്യമില്ലെന്നും ആര്‍.എസ്.എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം […]

Continue Reading

വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു!

പാലക്കാട്: വിവാഹം കഴിഞ്ഞാല്‍ പിന്നെ വൈകുന്നേരത്തെ സോറപറച്ചിലിന് കൂട്ടുകാരനെ കിട്ടില്ലെന്നത് സൗഹൃദങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു ‘പഴമൊഴി’യാണ്. പലപ്പോഴും ചെറുപ്പം മുതലുള്ള കൂട്ടുകാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കല്ല്യാണം കഴിഞ്ഞിട്ട് പിന്നെ കാണാനേയില്ലല്ലോയെന്ന പരിഭവമായിരിക്കും. ‘ഇന്നലെ വന്ന ഭാര്യയ്ക്ക് വേണ്ടി നീ ഞങ്ങളെ വിട്ടല്ലേടാ….’ എന്നതായിരിക്കും ആദ്യ പരിഭവം. എന്നാല്‍, വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചത് കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രഘുവിന്‍റെ ‘ചങ്ക് ബ്രോസാ’ണ്. അതിനായി അവര്‍ ഒരു ‘ഉറപ്പ്’ […]

Continue Reading

ബൈക് യാത്രക്കാരനെ പിറകിലൂടെ വന്ന ഇനോവ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി; ദൃക്സാക്ഷിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം

ബൈക്ക് യാത്രക്കാരനെ പിറകിലൂടെ വന്ന ഇനോവ കാർ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിൽ ദൃക്സാക്ഷിയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന സംശയം ഉയർന്നിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് വടക്കുമാറിയാണ് സംഭവം നടന്നത്. കെഎൽ 14 വി 5399 നമ്പർ ബൈക് യാത്രക്കാരനെയാണ് ഇനോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബൈകിനെ ഇടിച്ചുവീഴ്ത്തിയ ശേഷം അതേ കാറിൽ യുവാവിനെ പൊക്കിയെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം.സംഭവം […]

Continue Reading

കടക്ക് പുറത്ത്:’ഗെറ്റ് ഔട്ട് ഫ്രം ഹിയർ’മീഡിയവണ്ണിനേയും കൈരളിയേയും വാർത്താസമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

കൊച്ചി: കൊച്ചിയിൽ ഗവർണറുടെ വക കടക്ക് പുറത്ത്. മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്.അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.

Continue Reading

സാധനങ്ങള്‍ വാങ്ങാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വേണം; പിരിവിനും പരസ്യത്തിനും ഞങ്ങളും; പരിഭവം പങ്കുവച്ചുള്ള വ്യാപാരികളുടെ ബോര്‍ഡ് ചര്‍ച്ചയാവുന്നു

കോഴിക്കോട്: ഓൺലൈൻ ഷോപ്പിങ്ങും വൻകിടസൂപ്പർമാർക്കറ്റുകളും സജീവമായതോടെ ഏറ്റവുമധികം തിരിച്ചടിയായത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ കടകൾക്കാണ്. ഓൺലൈൻ ഷോപ്പിങും വൻകിട സൂപ്പർ മാർക്കറ്റുകളും ഫൂട് വെയർ, ടെക്സ്റ്റൈൽസ് പോലുള്ള കടകയും ബാധിച്ചെങ്കിലും ഏറ്റവുമധികം ബാധിച്ചത് പലചരക്ക് കടകളെയാണ്. ഇവരുടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. പ്രത്യേകിച്ച് ചെറുതും വലുതുമായ നഗരങ്ങളിലെ പലചരക്കുകടകളിലേത്. കോവിഡ് വ്യാപനത്തോടെയാണ് കേരളത്തിൽ ഓൺലൈൻ വ്യാപാരം ഏറ്റവും കൂടിയത്.സാധാരണ കടകളിൽ വാടക, വൈദ്യുതി (വാണിജ്യാടിസ്ഥാനത്തിൽ), ഫർണിച്ചവർ പോലുള്ള ചെലവുകൾക്ക് പുറമെ ദിനേനയുള്ള വിവിധ പിരിവുകൾക്കായി മാസം നല്ലൊരു […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ കമ്മിറ്റി കുരുന്നു പ്രതിഭകളെ ഉപഹാരം നൽകി അനുമോദിച്ചു

മൊഗ്രാൽ : SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സർഗലയം-2022 പരിപാടിയിൽ കിഡ്ഡീസ്, സബ്ജൂനിയർ വിഭാഗങ്ങളിലായി മികവ് തെളിയിച്ച മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ വിദ്യാർത്ഥികളായ അബ്ബാസ് ഫൗസാൻ, അബ്ബാസ് സൽമാൻ ഫാരിസ്, മുഹമ്മദ്‌ ഹിഷാം, സിയാഉൽ ഹഖ് എന്നീ കുരുന്നു പ്രതിഭകളെ മദ്രസയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മദ്രസാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡന്റ്‌ ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി മുൻ പ്രസിഡന്റ് യു.എം മുജീബ് ഉദ്ഘാടനം ചെയ്തു. സദർ […]

Continue Reading

‘സഖാവേ ഒഴിവുണ്ട്’- തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാൻ നീക്കം, മേയറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താത്ക്കാലിക ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ‌ നാ​ഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് വിവാദമായിട്ടുണ്ട്. ന​ഗരസഭ ആരോ​ഗ്യ വിഭാ​ഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻ​ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോ​ഗി​ക കത്ത്. ആനാവൂർ നാ​ഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ […]

Continue Reading