പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ: ഞെട്ടലില്‍ നാട്

മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരറിഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പ് മുറിയില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനില്‍ക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26 […]

Continue Reading

ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിനിടെ ഭര്‍ത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി; സംഭവം ഇങ്ങനെ

നിലേശ്വരം: ഭാര്യ ഗർഭിണിയായതിന്റെ സന്തോഷത്തിൽ നിൽക്കുകയായിരുന്ന ഭർത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഭർത്താവും വീട്ടുകാരും ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് തെളിഞ്ഞത്. വയസ് പരിശോധിച്ചതോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അധികൃതർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇതോടെ ഭർത്താവ് പോക്സോ കേസിൽ പ്രതിയാവുകയായിരുന്നു. നിലേശ്വരം രെജിസ്ട്രേഷൻ പരിധിയിലെ 38കാരനാണ് അച്ഛനാകാൻ പോകുന്ന സന്തോഷത്തിന് പകരം കേസിലെ പ്രതിയായി മാറിയത്. വീട്ടുകാർ പരസ്പരം നിശ്ചയിച്ച് ഉറപ്പിച്ചാണ് വിവാഹം നടന്നത്. ഇക്കഴിഞ്ഞ ജൂൺ അവസാന […]

Continue Reading

കേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍

കോഴിക്കോട്: ദൈവം ഒപ്പുചാർത്തിയ കേരളത്തിന് ഇന്ന് 66-ാം പിറന്നാളാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് 1956 ലാണ് കേരളം രൂപീകരിച്ചത്. കേരളത്തിൽ എല്ലാമുണ്ടെന്നാണ്. വൻ നഗരങ്ങളോട് കിട പിടിക്കുന്ന കൊച്ചിയും കോഴിക്കോടും, പൈതൃകം വിളിച്ചോതുന്ന അനന്തപുരിയും തൃശൂരും വൈവിധ്യങ്ങളുടെ ഈറ്റില്ലമായി മലപ്പുറവും കാസർകോടും യൂറോപ്യൻ കാലവസ്ഥയെ സ്വാംശീകരിച്ച വയനാടും ഇടുക്കിയും രുചി ഭേദങ്ങളുടെ മലബാറും പാരമ്പര്യം കൈമുതലാക്കിയ തിരുവിതാംകൂറും. കിഴക്ക് സഹ്യനിൽ നിന്ന് ഒഴുകി പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്ന 44 നദികൾ, കരകളെ സാംസ്കാരങ്ങളുടെ ഈറ്റില്ലമാക്കിയ […]

Continue Reading

കണ്ണൂരിൽ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

കണ്ണൂർ: പതിനേഴുകാരി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആദിവാസി പെൺകുട്ടിയാണ് പ്രസവിച്ചത്. കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ഇന്നലെ വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇന്നു രാവിലെ ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു. ആൺകുഞ്ഞാണ്.വിവരം അറിഞ്ഞെത്തിയ ഡോക്ടർമാരും നഴ്‌സുമാരും ഓടിയെത്തി കുഞ്ഞിനെയും പെൺകുട്ടിയെയും വാർഡിലേക്ക് മാറ്റിയത്. തുടർന്ന് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പേരുവിവരങ്ങളടക്കം വ്യക്തമായത്. തുടർന്ന് ഉളിക്കൽ പൊലീസിനെ വിമരമറിയിച്ചിട്ടുണ്ട്. പെൺകുട്ടി അവിവാഹിതയാണ്പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി […]

Continue Reading

സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ; കടുത്ത വകുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം. സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവര്‍ക്കെതിരെ വധശിക്ഷ വരെ കിട്ടുന്ന വിധത്തില്‍ കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ കടുത്ത വകുപ്പുകളാകും ലഹരിക്കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുക. ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത 31, 31 എ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചേര്‍ക്കാനും നിര്‍ദേശമുണ്ട്. ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ […]

Continue Reading

കാസർകോഡ് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോർമറിന് മുകളിൽ കയറി; വന്‍ ദുരന്തം ഒഴിവായി

കാസർകോഡ്: കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോർമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോർമറിന് മുകളിലേക്ക് കയറിയത്. ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സാന്നിധ്യത്തില്‍ പ്രതിയെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു. അതെ സമയം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Continue Reading

സ്‌കൂടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുമ്പള: സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെർവാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകൻ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാൽ റഹ്മത് നഗറിലെ മുഹമ്മദ് പുളിക്കൂർ (20), സുഹൈൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സുഹൈലിന്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ ഡോക്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച […]

Continue Reading

കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന 3 കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

കാസർകോട് :വാറന്റ് കേസിൽ മുങ്ങിനടക്കുകയായിരുന്ന മൂന്ന് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മനഃപൂർവം ലഹള സൃഷ്ടിക്കൽ, റോഡ് തടസപ്പെടുത്തൽ എന്നീ മൂന്ന് കേസുകളിൽ വാറന്റ് പ്രതിയാണ് നൗഫൽ.2015, 2017, 2019 വർഷങ്ങളിലാണ് നൗഫലിനെതിരെ കേസ് നിലവിലുള്ളത്. കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും വാറന്റ് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ചഉളിയത്തടുക്കയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

Continue Reading

പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന്  മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. വർദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വില വർധനയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ക്ഷീരകർഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനു ശേഷമാകും തീരുമാനം. 2019 ലാണ് മിൽമ പാലിന്റെ വില ഇതിനു […]

Continue Reading

കേരളത്തില്‍ നേര്‍ക്കുനേര്‍ വെല്ലുവിളി; ബംഗാളില്‍ ബിജെപി-സിപിഎം ചര്‍ച്ച; ചിത്രങ്ങള്‍ പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് തൃണമൂല്‍

പശ്ചിമ ബംഗാളിലെ ഭരണം അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി എം.പി രാജു ബിസ്ത, എം.എല്‍.എ ശങ്കര്‍ ഘോഷ് തുടങ്ങിയ നേതാക്കള്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ചിത്രം പുറത്ത് വന്നതോടെയാണ് രാഷ്ട്രീയ വിവാദം കത്തിപടര്‍ന്നത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടില്‍ ദീപാവലി ദിനത്തിലായിരുന്നു ചര്‍ച്ച. ബംഗാളില്‍ സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചര്‍ച്ചയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാളില്‍ അടുത്ത […]

Continue Reading