എസ്എസ്എൽസി പ്ലസ് ടു വിജയികൾക് ഉപഹാരം നൽകി ആദരിച്ചു എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്

കുമ്പള : കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പ്ലസ് ടു ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും മൊമെന്റോ നൽകി കൊണ്ട് ആദരിച്ചു എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച്. ബ്രാഞ്ച് പ്രസിഡന്റ് സലാം , സെക്രെട്ടറി ഇംതിയസ് ,എന്നിവർ വിദ്യാർത്ഥികൾക് മൊമെന്റോ കൈമാറി.മൻസൂർ എൻഎ ,ഹനീഫ് കുമ്പള ,സവാദ് ,ഹകീം കുമ്പള ,ഹഷീം ,മമ്മദ് കുഞ്ഞി , ആഷി എന്നിവർ പങ്കെടുത്തു.

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് പി പി ഇ കിറ്റുകൾ നൽകി

മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ബോവിക്കാനത്ത് പ്രവർത്തിച്ചു വരുന്ന സി.എഫ്.എൽ ടി സിയിലേക്ക്മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് പി.പി.ഇ.കിറ്റുകൾ സമ്മാനിച്ചു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ബ്ലോക്ക് പഞ്ചാ. പ്രസിഡണ്ട് സിജി മാത്യു വിനു കിറ്റുകൾ കൈമാറി.കോവിഡ് പ്രതിസന്ധി കാലത്ത് മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എച്ച്.സി. നാരായണൻ,ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ട്രഷറർ ടി ശ്രീധരൻ നായർ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സാന്നിഹിതരായിരുന്നു.

Continue Reading

തലപ്പാടിയില്‍ കോവിഡ് പരിശോധനയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്

കാസർകോട്▪️കർണാടകത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് തയ്യാറാക്കി.തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി ടെസ്റ്റിങ്ങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കുശേഷം labsys.health.kerala. gov.in എന്ന പോർട്ടലിൽ നിന്നും പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് […]

Continue Reading

ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിൽമിയ കാപ്പിലിനെ ലയൺസ്‌ ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു

കാസർകോട്: ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷിൽമിയ കാപ്പിലിനെ ലയൺസ്‌ ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു.ക്ലബ്ബ് സെക്രട്ടറി അബ്ദുൽ ഖാദർ തെക്കിൽ, ട്രഷറർ മുഹമ്മദ് ഇബ്രാഹിം എരിയാൽ , മാലിക് ദീനാർ ഹോസ്പിറ്റൽ ചെയർമാൻ അൻവർ സാദത്ത് എന്നിവർ ഉപഹാരം സമ്മാനിച്ചു.സാമൂഹ്യ പ്രവർത്തകൻ ശരീഫ് കാപ്പിലിന്റയെയും ഹലീമാ സഫീനയുടെയും മകളാണ്. മുൻ എം.എൽ.എ പരേതനായ ബി.എം. അബ്ദുറഹിമാൻ്റെ പേര മകൻ ബി.എം. ഷഹബാസാണ് ഭർത്താവ്.അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് അക്കൗണ്ടൻസി മത്സര പരീക്ഷയ്ക്ക് വേണ്ടി ദുബായിൽ […]

Continue Reading

എസ് എസ് എൽ സി, പ്ലസ്ടു വിജയിച്ച വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ മാവിനകട്ട യൂണിറ്റ് അനുമോദിച്ചു

കുമ്പള : എസ് എസ് എൽ സി, പ്ലസ്ട വിജയിച്ച വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ മാവിനകട്ട യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്ഫാഖ് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് റഹീറ യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാറാസ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി കമ്മിറ്റി ചെയർമാൻ കൊല്ലു എന്നിവർ സംസാരിച്ചു.

Continue Reading

പൊലീസ്‌ ചമഞ്ഞ്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കാസറഗോഡ് :താൻ പോലീസ് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ടിലെ വസ്‌ത്രാലയ ജീവനക്കാരനായ കോടക്കടവ്‌ സ്വദേശി എം അനീഷ്‌ കുമാര്‍ (30) ആണ്‌ ചിറ്റാരിക്കാല്‍ പൊലീസിന്റെ പിടിയിലായത്‌. സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങിനെ: `ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാല്‍ ടൗണിനു സമീപത്താണ്‌ സംഭവം. സ്‌കൂള്‍ ആവശ്യത്തിനായി എത്തിയ പെണ്‍കുട്ടി തിരികെ വീട്ടിലേയ്‌ക്കു നടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ അനീഷ്‌ പൊലീസുകാരനാണെന്നു പരിചയപ്പെടുത്തുകയും തനിച്ചു നടന്നു […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7558 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27906 പേര്‍വീടുകളില്‍ 26645 പേരും സ്ഥാപനങ്ങളില്‍ 1261 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27906 പേരാണ്. പുതിയതായി 2170 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 9543 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

കാസറഗോഡിന് വീണ്ടും അഭിമാന നേട്ടം,വാർത്ത വായിച്ച് അർഷയ്‌ക്ക്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കൊഡ്‌

നീലേശ്വരം: വാർത്ത വായിച്ച് പി ആർ അർഷ കയറിപ്പറ്റിയത്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ. മടിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌പിസി വാട്‌സാപ്പ്‌ ഗ്രൂപ്പിൽ ഒരു വർഷത്തിലധിമായി അർഷ വാർത്ത വായിക്കുന്നുണ്ട്‌.ആദ്യ ലോക്ക് ഡൗൺ കാലത്താണ്‌ വായന തുടങ്ങിയത്‌. യൂണിറ്റിലെ എല്ലാം കുട്ടികളും ക്രമത്തിൽ വാർത്ത വായിക്കുന്ന പരിപാടിയാണ്‌ തുടങ്ങിയത്‌. എന്നാൽ അർഷ മാത്രം വാർത്താവായന മുടക്കാതെ തുടർന്നു. സ്കൂളിലെ പ്രധാനാധ്യാപകൻ പി രാമചന്ദ്രൻ, അധ്യാപകർ, സഹപാഠികൾ എന്നിവരും ഗ്രൂപ്പ് അംഗങ്ങളും പ്രോത്സാഹനവുമായി എത്തി. പത്താംതരത്തിലെ തിരക്കുപിടിച്ച […]

Continue Reading

കാസർകോട്ടെ നിരവധി ക്രിമിനൽ കേസിലെ പ്രതി മഹേഷ്‌ വിയ്യൂർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

വിയ്യൂർ: ജയിലിൽ റിമാൻഡ് തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുണ്ടാ ആക്ടിൽ റിമാൻഡിലായ കാസർഗോഡ് സ്വദേശി മഹേഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ

Continue Reading

കാഞ്ഞങ്ങാട് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ഗ്ലാസ്‌ തകർത്ത് വലിച്ച് പുറത്തിട്ട് മർദ്ധിച്ച് തട്ടിക്കൊണ്ടു പോയി, ആറംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച ശേഷം കാസർകോട് പൊലീസ് സ്റ്റേഷന് മുൻപിൽ ഇറക്കി വിട്ടു. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് തായിലങ്ങാടി സ്വദേശികളായ മുഹമ്മദ് സഹീർ (36), എ.ആർ.ഫിറോസ് (35), മുഹമ്മദ് അൽത്താഫ് (34), മുഹമ്മദ് ഹാരിസ് (40), അഹമ്മദ് നിയാസ് (34), തളങ്കരയിലെ അബ്ദുൽ മനാഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയംനായിലാണ് സംഭവം. ഇട്ടമ്മലിലെ ഷെഫീഖി (30) […]

Continue Reading