പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു കാസർകോട് സ്വദേശികളെ റിമാൻഡ് ചെയ്ത് ജയിലിടച്ചു

ബേഡഡുക്ക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റിക്കോല്‍ സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. പുളുവിഞ്ചി, ആനക്കല്ല്‌, പുന്നക്കാലിലെ വിഷ്‌ണു (20), ശ്രീഹരി (20), പതിനേഴുകാരന്‍ എന്നിവരെയാണ്‌ കൊല്ലം, പുനലൂര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇരുവരെയും കൊട്ടാരക്കര സബ്‌ജയിലില്‍ റിമാന്റ്‌ ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത ആളെ ജാമ്യത്തില്‍ വിട്ടു. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ്‌ കേസ്‌ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ പ്രതികള്‍ കാസര്‍കോട്ടേക്ക്‌ പോയിക്കൊണ്ടിരിക്കുന്നതായുള്ള വിവരം ലഭിച്ചതും പിന്തുടര്‍ന്ന്‌ വഴിമധ്യേ പിടികൂടിയതും.

Continue Reading

സ്വാതന്ത്ര്യദിന പരേഡ്: കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിവാദ്യം സ്വീകരിക്കും

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡില്‍ കാസര്‍കോട്ട് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിവാദ്യം സ്വീകരിക്കും.

Continue Reading

ബൈക്കും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

കയ്യൂര്‍: ബൈക്കും മീന്‍ വണ്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കയ്യൂര്‍ മയ്യല്‍ സ്വദേശി പ്രിയേഷാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു സംഭവം. അച്ഛന്‍ :കൃഷ്ണന്‍, അമ്മ: സരോജിനി, ഭാര്യ: ശ്രുതി.

Continue Reading

കോവിഡ് വ്യാപനം,ചെറുവത്തൂരിൽ നിയന്ത്രണം കടുപ്പിച്ചു

ചെറുവത്തൂർ: കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കൂടുകയും ഡി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നിയന്ത്രണം കടുപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ കടകളും അടച്ചിടണം. അവശ്യസേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരെയും ഉപയോഗിച്ച് പ്രവർത്തിക്കാം. ധനകാര്യസ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ രണ്ടുവരെ മാത്രം പ്രവർത്തിക്കാം.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മതൽ അഞ്ചുവരെ തുറക്കാം. മറ്റ് കടകൾ, സ്വകാര്യസ്ഥാപനങ്ങൾ, അക്ഷയ ജനസേവനകേന്ദ്രം, ആരാധനാലയങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ, […]

Continue Reading

പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേശ്വരം: പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരത്തെ കുഞ്ഞിബാവയുടേയും ഖദിജമ്മയുടേയും മകള്‍ ഫര്‍ഹാന(15) യെയാണ്‌ മരിച്ച നിലയില്‍ കണ്ടെ ത്തിയത്‌. മഞ്ചേശ്വരം സ്കൂ ളിലെ വിദ്യാര്‍ത്ഥിനിയായി രുന്നു.

Continue Reading

മുസ്ലിം യൂത്ത് കോഡിനേഷൻ മുളിയാറിൽ പ്രതിഷേധ സംഗമം നടത്തി.

മുളിയാർ: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി അഹ്വാന പ്രകാരംസച്ചാർ ശുപാർശകൾ നടപ്പിലാക്കാൻപ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവ്വീസിൽ ജനസംഖ്യആനുപാതിക പ്രാതിനിധ്യം നൽകുക എന്നീആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സംഗമം നടത്തി. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.ബി.കെ. സിദ്ധീഖ്(എസ്.കെ.എസ്.എസ്.എഫ്) അഷ്റഫ് ആലൂർ, ഇല്യാസ് […]

Continue Reading

S S L C.. പരീക്ഷയിൽ ഉന്നത വിജയം നേടിയ JHSS ഇരിയാണി., BARHSS ബോവിക്കാനം.. രണ്ടു സ്കൂളുകളെ ബൊവിക്കാനം ജമാഹത്ത് ആൽ ആമീൻ യൂത്ത് ഫെഡറേഷൻ ആദരിച്ചു

.2020 2021 sslc പരീക്ഷയിൽ 100/ ശതമാനം വിജയം നേടുകയും 70 ൽ പരം a+ നേടി മുളിയാറീന്ന് അഭിമാനം ആയി മാറിയ ഇരിയാണി സ്കൂളും… അതെ പോലെ തന്നെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ബോവിക്കാനം സ്കൂളിനെയും ബൊവിക്കാനം ജമത്ത് കമ്മിറ്റി ഓഫിസിൽ ചേർന്ന ലളിതമായ ചടങ്ങിൽ ആദരിച്ചു… ജമത്ത് പ്രസിഡന്റ്‌ മുസ ഹാജി ബാലനടുക്കാ ഉൽഘടനം ചെയ്തു ജമത്ത് ce.കെബി മുഹമ്മദ്‌ കുങ്ങി ട്രഷറർ മൊയ്‌ദു bk… Jamatth ഭാരവായികൾ ആൽ […]

Continue Reading

കോളേജുകളിൽ റാഗിംഗ്, കാസർകോട് സ്വദേശികൾ അടക്കം 40പേർ മംഗളുരുവിൽ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലെ വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള റാഗിംഗ് കേസുകള്‍ പെരുകുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യുന്ന റാഗിംഗ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. റാഗിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. നഗര പ്രാന്തപ്രദേശത്തുള്ള ഒരു ഫാര്‍മസി കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് പേരും ഫെബ്രുവരിയില്‍ നടേക്കലിലെ ഒരു കോളേജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ […]

Continue Reading

സുരേഷ് പുതിയേടത്ത് ജനതാദൾ എസ് കാസർഗോഡ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്.

കാസർഗോഡ്: ജനതാദൾ എസ് കാസർഗോഡ് ജില്ലാ വർക്കിംഗ് പ്രസിഡണ്ടായി സുരേഷ് പുതിയേടത്തിനെ ജനതാദൾ എസ് സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എം എൽ എ നിയമിച്ചു. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. ജെ ടി യു സി ജില്ലാ പ്രസിഡണ്ടുകൂടിയാണ്.

Continue Reading

KSTU നിൽപ്പ് സമരം നടത്തി

കാസറഗോഡ്: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കാസറഗോഡ് വിദ്യാഭ്യാസ ജില്ല ഓഫീസിന് മുന്നിൽ നിൽപ് സമരം നടത്തി. കാസറഗോഡ് ജില്ല മുസ്ലിം ലീഗ് സെക്രട്ടരി മൂസ ബി ചെർക്കള ഉദ്‌ഘാടനം ചെയ്തു. Kstuസംസ്ഥാന സമിതി അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷ ഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായഗഫൂർ ദേളി സമീർ തെക്കിൽ, സിറാജ് ഖാസിലേൻ, ആസിഫ് നായ് മാർ മൂല, നാസിം നെല്ലികുന്ന് സമരത്തിന് അഭിവാദനം അർപ്പിച്ചു

Continue Reading