എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ; ഗ്രേസ്​ മാർക്കിൽ നിയന്ത്രണം വരുന്നു

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ലെ ഗ്രേ​സ്​ മാ​ർ​ക്ക്​ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്​ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. നി​ല​വി​ൽ 240 മാ​ർ​ക്ക്​ വ​രെ പ​ര​മാ​വ​ധി ഗ്രേ​സ്​ മാ​ർ​ക്ക്​ നേ​ടാ​ൻ അ​വ​സ​ര​മു​ണ്ടെ​ങ്കി​ൽ ഇ​നി​യ​ത്​ 30 മാ​ർ​ക്കി​ൽ പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ ധാ​ര​ണ. എ​സ്.​എ​സ്.​എ​ൽ.​സി​യി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും ഒ​രേ മാ​ന​ദ​ണ്ഡ​ത്തി​ലാ​യി​രി​ക്കും ഗ്രേ​സ്​ മാ​ർ​ക്ക്​ അ​നു​വ​ദി​ക്കു​ക. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 240 ഗ്രേ​സ്​ മാ​ർ​ക്കി​ന്​ വ​രെ അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്ന​ത്. അ​താ​ണ്​ 30 മാ​ർ​ക്കി​ലേ​ക്ക്​ ചു​രു​ക്കു​ന്ന​ത്. സം​സ്ഥാ​ന, ദേ​ശീ​യ ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ഗ്രേ​സ്​ മാ​ർ​ക്കി​ലും […]

Continue Reading

വ്യാജവാര്‍ത്ത; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയയ്ക്ക് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസ്

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി വ്യവസായി എം എ യൂസഫലി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി ഷാജനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. (M A yusuff ali case against Marunadan malayali owner shajan skariah) മറുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് […]

Continue Reading

മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍; വൈകിപ്പിക്കല്‍ മനപൂര്‍വ്വമെന്ന് കുടുംബം

ബെംഗളൂരു: കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. സംഭവത്തില്‍ പിഡിപി നേതാക്കള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അതേസമയം യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തി.ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ലഭിച്ച വിവരം. വിമാന മാര്‍ഗം മഅദനിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ശ്രമം. […]

Continue Reading

നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാർട്ട് കാർഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസൻസ് നൽകുമ്പോൾ കേരളത്തിലെ ലൈസൻസ് പേപ്പറിൽ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതിൽ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസൻസ് കാർഡുകൾ വേണമെന്നുമുള്ളത് മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മലയാളികൾ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രിൽ 20-ന് പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി […]

Continue Reading

കാസറഗോഡ് ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തി; വീട് തകർന്നു വീഴാമെന്ന ഭീതിയിൽ കുടുംബം

കാസർകോട്: ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തിയതിനെ തുടർന്ന് ഏത് സമയവും വീട് തകർന്നു വീഴുമെന്ന ഭീതിയിൽ കഴിയുകയാണ് ഒരു കുടുംബം. കാസർകോട് ബേവിഞ്ച സ്റ്റാർനഗറിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ കുടുംബമാണ് ഭീതിയിൽ കഴിയുന്നത്.ദേശീയപാതയോട് ചേർന്നുള്ള കുന്നിൻ മുകളിലായി ഏഴ് സെന്റിലാണ് മുഹമ്മദ് കുഞ്ഞിയുടെ ഇരുനില കോൺക്രീറ്റ് വീട്. ഇവരുടെ മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിനായി നേരത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീടിനോട് ചേർന്ന് കുന്ന് ഇടിച്ചുതാഴ്ത്തുകയാണ്. 20 അടിയോളം താഴ്ത്തിയാണ് ദേശീയപാത വികസിപ്പിക്കുന്നത്.വീടിനോട് ചേർന്ന് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചതിനെ […]

Continue Reading

വന്ദേഭാരത് എക്സ്പ്രസ് കാസർകോ‍ട് വരെ; 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ നീട്ടി. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരി​ഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേ​ഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ. വേ​ഗം കൂട്ടാൻ വളവുകൾ നികത്തണം.ഒന്നാം ഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാം ഘട്ടം പൂർത്തിയായാൽ 130km വരെ വേഗതയിൽ […]

Continue Reading

കല്ല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് പെൺകുട്ടിക്ക് വരനായി

കോട്ടയം: തലയോലപ്പറമ്പിൽ കല്ല്യാണത്തലേന്ന് വരനെ കാണാതായി. പറഞ്ഞുറപ്പിച്ച സമയത്ത് മറ്റൊരു യുവാവുമായി വിവാഹം നടത്തി. കോട്ടൂർ സ്വദേശി ഫാത്തിമ ഷഹനയുടെ പ്രതിശ്രുത വരനെയാണ് കാണാതായത്. ഫാത്തിമയ്ക്ക് വരനായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീറാണ്. തലയോല പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീർ വരനെ കാണാതായതറിഞ്ഞ് ഫാത്തിമ ഷഹനയെ വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം .ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിയുന്നത്. ഷാജഹാൻ മൗലവി നേതൃത്വം നൽകി […]

Continue Reading

കുടിവെള്ളക്കരം മൂന്ന് മടങ്ങോളം കൂടും; വർധന ശനിയാഴ്ച പ്രാബല്യത്തിൽവന്നു

തിരുവനന്തപുരം: ബജറ്റിൽ ഇന്ധനസെസും നിരക്കുവർധനയും ഏർപ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതൽ വർധന പ്രാബല്യത്തിൽവരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്.ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്. വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപമുതൽ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതൽ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വർധനയിൽനിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതൽ പുതിയനിരക്കിൽ നൽകണം.രണ്ടുവർഷംമുമ്പ് […]

Continue Reading

ഇന്ധനം ടാങ്ക് നിറച്ചടിച്ചാൽ ചൂടിൽ വാഹനം കത്തിപ്പോകും: പേടിപ്പിക്കാൻ വീണ്ടും വ്യാജ സന്ദേശം

കണ്ണൂർ: ടാങ്ക് നിറയെ എണ്ണയടിച്ചാൽ ചൂടിൽ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യൻ ഓയിലിന്റെ പേരിൽ വ്യാജ സന്ദേശം. കണ്ണൂരിൽ കാർ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതിൽ വാഹന ഉടമകൾ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോൾപമ്പുവരെ ചർച്ചചെയ്യപ്പെടുകയാണ്.ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ വാഹന ടാങ്കിൽ പൂർണമായി പെട്രോൾ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനൽകുക. പരമാവധി പെട്രോൾ നിറച്ചതിനാൽ […]

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് ആരംഭിച്ചു

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസിന് തുടക്കമായി. മഖാം സിയാറത്തിന് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തി. എ.കെ.എം അഷ്റഫ് എം.എൽ.എ, സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള, സ്ഥലം ഖതീബ് ഹസൈനാർ മിസ്ബാഹി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ അബ്ദുല്ല ഹാജി, സെക്രട്ടറി എൻ.ബി.അഷ്റഫ്, ട്രഷറർ എസ്.എ. അബ്ബാസ് ഹാജി, ഉറൂസ് കമ്മിറ്റി കൺവീനർ ടി.എ. മൊയ്തീൻ ഹാജി, ട്രഷറർ […]

Continue Reading