കാസർകോട് ജില്ലയിൽ കാണാമറയത്ത് 6 സ്ത്രീകളും ഒരു കുട്ടിയും; എവിടെ അവർ ?

കാസർകോട് ∙ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി കാണാതായ 6 സ്ത്രീകളെയും ഒരു കുട്ടിയെയും ഇതുവരെ ആയി കണ്ടെത്താനായില്ല. അമ്പലത്തറയിൽ രണ്ടും ആദൂർ, ചന്തേര, കാസർകോട്, വിദ്യാനഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ഒരാളെ വീതവുമാണു കാണാതായത്. തിരോധാന കേസുകളുടെ അന്വേഷണം ഊർജിതമാക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നു കഴിഞ്ഞ 5 മാസത്തിനുള്ളിൽ കണ്ടെത്തിയത് 3 സ്ത്രീകളെയാണ്. ഇവരെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നാണു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 2011 ജനുവരിയിലാണു തായന്നൂരിലെ […]

Continue Reading

പ്ലസ്ടു വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീല ദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ

പയ്യന്നൂർ: പ്ല വിദ്യാർത്ഥിനിക്ക് അർദ്ധരാത്രി മൊബൈൽഫോണിൽ അശ്ലീലദൃശ്യം അയച്ചുകൊടുത്ത അധ്യാപകൻ പിടിയിൽ. ഓലയമ്പാടി സ്വദേശിയും കൊളപ്പുറത്ത് താമസക്കാരനുമായകെ.സി.സജീഷിനെയാണ്(34) പരിയാരം എസ്ഐ നിബിൻജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പ ഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്റ്റു വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് ഇയാൾ അശ്ലീലദൃശ്യങ്ങൾ അയച്ചുകൊടുത്തത്. സംഭവം വിദ്യാർത്ഥി രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരോട് പറയുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കുറ്റം ചുമത്തി കേസെ ടുത്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Continue Reading

വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ലഹരി ഉപയോഗം പതിവെന്ന് നാട്ടുകാർ

കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്കൂളിന് സമീപമുള്ള ടൗണിൽ സംഘർഷമുണ്ടാക്കിയത്. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്നും സംഘർഷം പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.സ്കൂളിലെ കായിക മേളയിലുണ്ടായ പ്രശ്നമാണ് ഒടുവിൽ സംഘർഷത്തിലേക്ക് എത്തിയത്. സ്കൂളിന് പുറത്ത് സമീപത്തെ ടൗണിലെത്തിയ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു.കുട്ടികൾ സംഘർഷമുണ്ടാക്കുന്നത് പതിവാണെന്നും ചിലരിൽ ലഹരി ഉപയോഗമുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. വിദ്യാർഥികളെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് […]

Continue Reading

‘ഉത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ് കീറി സംഘര്‍ഷശ്രമം’; 3 യുവാക്കള്‍ അറസ്റ്റില്‍

വാമഞ്ചൂർ ജൻക്ഷനിൽ സ്ഥാപിച്ച മംഗ്ളുറു ശാരദോത്സവ ഫ്ലക്സ് ബോർഡ് കീറി സാമുദായിക സംഘർഷത്തിന് ശ്രമം നടത്തിയെന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്ഡെ (32),യതീഷ് പൂജാരി (28), പ്രവീൺ പൂജാരി(30) എന്നിവരെയാണ് മംഗ്ളുറു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനായി ഇവർ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി മംഗ്ളുറു റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് […]

Continue Reading

കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിയ യുവദമ്പതികൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ. അബ്ദുള്‍ റഹീം, […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയയിൽ നബിദിനാഘോഷ പരിപാടിക്ക് തുടക്കം

മൊഗ്രാൽ : നബിദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ പരിസരത്ത് സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ യു. എം ഉസ്താദ്‌ പതാക ഉയർത്തി. തുടർന്ന് പ്രവാചക കീർത്തനങ്ങൾ ആലപിച്ച് നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.സുബ്ഹി നിസ്കാരാനന്തരം മൗലീദ് പാരായണവും ചീരണി വിതരണവും നടന്നു. മദ്രസാ കമ്മിറ്റി ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading

പർദ ധരിച്ച് കറങ്ങിനടന്ന യുവാവ് പിടിയിൽ; ചിക്കൻ പോക്‌സ് വന്നതുകൊണ്ടാണെന്ന് വിശദീകരണം(വീഡിയോ കാണാം )

കോഴിക്കോട്:കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഇന്നലെ രാവിലെയാണ് സംഭവം.കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി പുന:സംഘടിപ്പിച്ചു

മൊഗ്രാൽ : അൽ മദ്രസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം പ്രസിഡന്റ് ടി.എം ഷുഹൈബിന്റെ അധ്യക്ഷതയിൽ ചേർന്നു. ജന. സെക്രട്ടറി ടി. കെ അൻവർ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. യു. എ. ഇ കമ്മിറ്റി അംഗം ഡോ. ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ട്രഷറർ ഖലീൽ എം വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.യു. എ. ഇ കമ്മിറ്റി മുൻ സെക്രട്ടറി എം.ജി. എ റഹ്‌മാൻ, ട്രഷറർ മജീദ് ഫുജൈറ എന്നിവർ […]

Continue Reading

നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ? റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും […]

Continue Reading

ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഒമ്പത് മരണം

പാലക്കാട്: പാലക്കാട് – തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . 12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 12 മണിയോടയാണ് അപകടമുണ്ടായത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 41 […]

Continue Reading