ശിഹാബ് ചോറ്റൂരിന് പാക്കിസ്താനിലേക്ക് പ്രവേശിക്കാന്‍ അനുമതി

ഇറാനിലാണ് ഏറ്റവും കൂടുതല്‍ ദൂരം താണ്ടാനുള്ളത്. അടുത്ത ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാകുമോ എന്നത് വ്യക്തമല്ല. എല്ലാത്തിനും നന്ദിയുണ്ടെന്നും പ്രാര്‍ത്ഥന വേണമെന്നും ശിഹാബ് അഭ്യര്‍ത്ഥിച്ചു.മലപ്പുറത്തുനിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്താന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചു. നാളെ രാവിലെ പത്തരയോടെ ശിഹാബ് വാഗാ അതിര്‍ത്തി കടക്കും. ഖാസയിലാണ് ഇപ്പോള്‍ ശിഹാബുള്ളത്. ഇന്നലെ രാവിലെയാണ് നേരിട്ട് പാക് അധികൃതര്‍ വിസ കൈമാറിയത്. ഇന്ന് വിശ്രമത്തിന് ശേഷം രാവിലെ പുറപ്പെടുമെന്ന് ശിഹാബ് പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്തു.8200 കിലോമീറ്റര്‍ […]

Continue Reading

‘പങ്കാളിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍’; പ്രതിയുടെ മൊഴി

കാസര്‍കോട്: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ യുവാവ്. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ് ചെയ്തത്. നീതുവിന്റെ മരണം ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതായും ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളും […]

Continue Reading

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ആൾട്ടോ 800 കാറിന് തീപിടിച്ചു; വാഹനം ഓടിച്ചയാൾ ഇറങ്ങി ഓടി

എറണാകുളം അഴിമുറിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പതിനാറു വർഷം പഴക്കമുള്ള ആൾട്ടോ 800 കാറിനാണ് തീ പിടിച്ചത്. വാഹനം ഓടിച്ചയാൾ ഇറങ്ങി ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി. ഫയർ ഫോഴ്സ് എത്തിയാണ് കാറിന്റെ തീ അണച്ചത്. പെട്രോൾ ലീക്കാവുന്നതായി ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. അപ്പോൾ തന്നെ കാറിന് തീ പിടിക്കുകയും ചെയ്തു. കാർ ഭാ​ഗികമായി കത്തി നശിച്ചിട്ടുണ്ട്. ( Alto 800 caught fire while running in Ernakulam ). കണ്ണൂരിൽ കാറിന് […]

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് നാളെ ആരംഭിക്കും

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച നാളെ (2023 ഫെബ്രുവരി 5, ഞായര്‍) രാവിലെ 10 മണിക്ക് മഖാംc സിയാറത്തോടെ ആരംഭിക്കും. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള മുഖ്യാതിഥിയായിരിക്കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തും. രാത്രി 8 മണിക്ക് കുമ്പോല്‍ സയ്യിദ് കെ.എസ്.ജഅ്ഫര്‍ സാദിഖ് തങ്ങളുടെ […]

Continue Reading

വനിതാ നേതാവിനയച്ച അശ്ലീല സന്ദേശം പാർട്ടി ഗ്രൂപ്പിൽ; പെരിയ കേസ് പ്രതിയായ ലോക്കൽ സെക്രട്ടറി കുടുങ്ങി

കാസർകോട്: പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ സി.പി.എം. ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശമയച്ചത്.മൂന്നുദിവസം മുമ്പാണ് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ രാഘവൻ, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് […]

Continue Reading

ബസുകൾക്ക് 1000 കുറച്ച് 5000 കൂട്ടി; നികുതിയിൽ ചെറിയ ആശ്വാസം, ഡീസലിൽ വലിയ ആഘാതം

ബജറ്റിൽ പ്രഖ്യാപിച്ച ബസുകൾക്കുള്ള നികുതിയിളവിന്റെ ആനുകൂല്യം ഉടമകൾക്ക് ലഭിക്കില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് കാരണം. സ്വകാര്യ ബസുകൾക്ക് മൂന്നുമാസത്തിലൊരിക്കൽ പരമാവധി 30,000 രൂപയാണ് നികുതി. ഇതിന്റെ പത്തുശതമാനമാണ് കുറയുക. അതായത് 3000 രൂപ. ഒരുമാസത്തിൽ ആയിരം രൂപയുടെ കുറവ്.എന്നാൽ ഇന്ധനവർധനയിലൂടെ മാസം ശരാശരി 5000 രൂപയുടെ വർധന ബസ്സുടമകൾ താങ്ങേണ്ടിവരും. ഒരു ബസ് ഒരു ദിവസം ശരാശരി 80 ലറ്റർ ഡീസലാണ് ഉപയോഗിക്കുക. ലിറ്ററിന് രണ്ടുരൂപയുടെ വിലവർധനയിലൂടെ ദിവസം 160 രൂപയുടെ അധികച്ചെലവ്. ഒരുമാസം […]

Continue Reading

ചാർജിങ് അഡാപ്‌റ്റർ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലൂടെ 1 കിലോയുടെ സ്വർണക്കടത്ത്; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് സ്വർണം കടത്തിയത്. ചാർജിങ് അഡാപ്‌റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം […]

Continue Reading

സംസ്ഥാന ബജറ്റ് ജീവനക്കാരോടുള്ള വെല്ലുവിളി -എസ് ഇ യു

കാസറഗോഡ് :- നിലവിൽ നാലു ഗഡു കുടിശ്ശികയായത് ഉൾപ്പടെ 15% ക്ഷാമബത്ത ജീവനക്കാർക്ക് നൽകാനിരിക്കെ സംസ്ഥാന ബജറ്റിൽ ഒരു ശതമാനം ക്ഷാമബത്ത പോലും പ്രഖ്യാപിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് .ഇ.യു) കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദു റഹിമാൻ നെല്ലിക്കട്ട, ജന.സെക്രട്ടറി മുഹമ്മദലി കെ.എൻ.പി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. രൂക്ഷമായ വിലക്കയറ്റം മൂലം താഴേതട്ടിലുള്ള സാധാരണക്കാരായ ജീവനക്കാരുടെ ദൈനംദിന ജീവിതം പൊറുതിമുട്ടി നിൽക്കുമ്പോൾ ഉയർന്ന ശമ്പളം പറ്റുന്ന ഐ.എ.എസ് ഓഫീസർമാർക്ക് ക്ഷാമബത്തകൾ കുടിശ്ശിക ഉൾപ്പടെ […]

Continue Reading

തീ ആളാന്‍ കാരണം സീറ്റിനടിയില്‍ സൂക്ഷിച്ച പെട്രോള്‍ കുപ്പികള്‍; എയര്‍ പ്യൂരിഫയര്‍ തീവ്രത കൂട്ടി

കണ്ണൂരില്‍ ദമ്പതികള്‍ മരിച്ച കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഡ്രൈവര്‍ സീറ്റിനടിയില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നു. എയര്‍ പ്യൂരിഫയറും അപകടത്തിന്‍റെ തീവ്രത കൂട്ടിയെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.കണ്ണൂർ നഗരത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), ഭാര്യ കെ.കെ.റീഷ (25) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകൾ ശ്രീപാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെ.കെ.വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ […]

Continue Reading

ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; 8 പവന്‍ സ്വര്‍ണം നഷ്ടമായി

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്റെ സ്വര്‍ണാഭരണളും 45.000 രൂപയും കവര്‍ന്നു. പ്രവാസിയായ ഹിദായത്ത് ബസാറിലെ മുഹമ്മദ് സലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സലിമിന്റെ മാതാവ് സെഫിയ വീട് പൂട്ടി കര്‍ണാടകയിലെ കുടുംബ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. അര്‍ദ്ധരാത്രിയില്‍ എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Continue Reading