അധ്യാപക ഒഴിവ്

▪️കാസർകോട് : കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ, ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 11-ന് നടക്കും. ഫോൺ: 0467 2279500, 9048559428 ▪️പെരിയ : പെരിയയിലുള്ള കാസർകോട്‌ ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിലെ വർക്ക്ഷോപ്പുകളിലും ലാബുകളിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.കൂടിക്കാഴ്ച 22, 23 തീയതികളിൽ നടക്കും. ഫോൺ:0467 2234020, 9995681711.========================

Continue Reading

ബൈക്ക് പാറക്കല്ലിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു

കൊല്ലം: താന്നിയിൽ ബൈക്കപകടത്തിൽ മൂന്ന് പേർ മരിച്ചു.പരവൂർ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ മണിയോടെ താന്നി ബീച്ചിനു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് പാറകല്ലിൽ ഇടിച്ച നിലയിലായിരുന്നു.  നിയന്ത്രണം വിട്ടാണ് ബൈക്ക് പാറക്കല്ലില്‍ ഇടിച്ചത്. മൂന്ന് പേരും തങ്കശേരി കടപ്പുറത്തെ മത്സ്യതൊഴിലാളികളാണ്. പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പെട്ട് കിടക്കുന്നവരെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ചോരവാര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരുടെയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

മൊഗ്രാലിൽ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മൊഗ്രാൽ. മൊഗ്രാൽ ദേശീയവേദിയുടെയും, ജനരക്ഷ ബ്ലഡ് ഡോണേഴ്സ് കേരള യുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെയും, ബ്ലഡ് ഹെല്പ് ലൈൻ കർണാടകയുടെയും സഹകരണത്തോടെ മൊഗ്രാലിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ഡോ സിയാൻ അലി എംബിബിഎസ് ( മൈത്ര ഹോസ്പിറ്റൽ കാസർഗോഡ് ) ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട്‌ സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ- യൂസഫ്, വൈസ് പ്രസിഡണ്ട് […]

Continue Reading

‘പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്സോ എന്തിന്?’ ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി എം.കെ മുനീര്‍

ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീർ. പ്രായപൂർത്തിയായ പുരുഷൻ ഒരു ആൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നാണ് എം.കെ മുനീറിന്‍റെ ചോദ്യം. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. ലിംഗനീതിയാണ് ആവശ്യമെന്നും എം.കെ മുനീർ പറഞ്ഞു. “ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു? പോക്സോ കേസുകളൊക്കെ എന്താണ്? പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്‍റെ പേരില്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാ? ജെൻഡർ ന്യൂട്രാലിറ്റിയാണ്. ജെൻഡർ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ […]

Continue Reading

പുരുഷന്‍മാരെ ഓവര്‍ടേക്ക് ചെയ്ത് സ്ത്രീകള്‍; ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ ഏറെ മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രെെവിങ് ലെെസൻസ് സ്വന്തമാക്കുന്നതിൽ സ്ത്രീകൾ മുന്നിൽ. ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കനുസരിച്ച് പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലെെസൻസ് എടുത്തത്. ഈ കാലയളവിൽ 31.91 ലക്ഷം വനിതകളും 21.90 ലക്ഷം പുരുഷൻമാരാണ് ഡ്രെെവിങ് ലൈസൻസെടുത്തത്. വിവരാവകാശ പ്രകാരം മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് മേൽപ്പറഞ്ഞ കണക്ക്. 2017-2018 മുതൽ ഓരോ വർഷവും ഒമ്പത് ലക്ഷത്തിലധികം വനിതകളും ആറ് ലക്ഷം പുരുഷന്മാരുമാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. കൊവിഡ് കാലത്ത് ലെെസൻസ് എടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ […]

Continue Reading

GVHSS മൊഗ്രാലിലെ അഹ്‌റാസ് സി എം കുമ്പള പഞ്ചായത്തിലെ “വിദ്യാർത്ഥി കർഷകൻ”

മൊഗ്രാൽ: ചിങ്ങം 1 കർഷക ദിനത്തിൽ GVHSS മൊഗ്രാൽ ഏഴാം തരം വിദ്യാർത്ഥി അഹ്‌റാസ് സി എമ്മിനെ കുമ്പള പഞ്ചായത്തിലെ *”വിദ്യാർത്ഥി കർഷകൻ”* ആയി കുമ്പള പഞ്ചായത്ത് ഭരണ സമിതി തെരെഞ്ഞെടുത്തു. കർഷകനായ മൊഗ്രാൽ ചളിയങ്കോട് ഖാലിദിന്റെ മകനാണ് അഹ്‌റാസ്. പിതാവിൽ നിന്നുള്ള പ്രചോദനമാണ് അഹ്‌റാസിനെ കാർഷീകവൃത്തിയിലേക്ക് ആകർഷിച്ചത്. എ. കെ എം അഷ്‌റഫ്‌ എം. എൽ. എ അവാർഡ് സമ്മാനിച്ചു. അവാർഡിന് അർഹനായ ആഹ്റാസിനെ ഹെഡ്‌മിസ്ട്രസ്സ്സും, സ്കൂൾ സീഡ് ക്ലബ്ബും, PTA, SMC യും വീട്ടിൽ […]

Continue Reading

രക്തത്തിന് ആവശ്യക്കാർ കൂടുന്നു, ഒപ്പം ക്ഷാമവും:മൊഗ്രാൽ ദേശീയവേദിയുടെ രക്തദാന ക്യാമ്പ് നാളെ

മൊഗ്രാൽ. ജില്ലയിൽ രോഗികൾക്ക് രക്തത്തിനായി ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ മൂലം സന്നദ്ധ സംഘടനകളുടെ രക്തദാന ക്യാമ്പുകൾ നടക്കാതെ പോയതാണ് ആവശ്യത്തിന് രക്തം കിട്ടാത്തത്തിന് കാരണമായിരിക്കുന്നത്.ഇത് മൂലം രോഗികൾ ഏറെ പ്രയാസപ്പെടുന്നുമുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൊഗ്രാൽ ദേശീയവേദിയും ജനരക്ഷാ കേരളയും സംയുക്തമായി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കാസർഗോഡ്, ബ്ലഡ് ഹെല്പ് ലൈൻ കർണാടക എന്നിവയുടെ സഹകരണത്തോടെ ഈ മാസം 18ന് (നാളെ) […]

Continue Reading

‘തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു’ ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും

തിരുവനന്തപുരം: കോവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകള്‍ പ്രചാരത്തിലായത്. ഇവരുടെ തട്ടിപ്പിൽ ജാഗരൂകരായിരിക്കണമെന്ന് കേരളാ പൊലീസ്. കഴിഞ്ഞ ദിവസം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതി നൽകിയ സംഭവം വിവരിച്ചു കൊണ്ടാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം: യുവതിയുടെ ഈ പരാതിസംഗതി നിങ്ങളും ഒന്ന് ശ്രദ്ധിക്കണം.പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി സംഗതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു.’തന്റെ […]

Continue Reading

മലപ്പുറം അരീക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട്; പ്രതിഷേധം ശക്തം

മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അരീക്കോട് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ ഹുന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളായ സവര്‍ക്കറേയും സ്വാതന്ത്ര്യസമര നായകനാക്കി അവതരിപ്പിച്ചത്. പ്ലോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ മുസ്‌ലിം ലീഗ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സവര്‍ക്കറെ സമര നായകനാക്കി അവതരിപ്പിച്ചത് പി.ടി.എ കമ്മിറ്റിയുടെ അറിവോടെയാണെന്നും വിഷയത്തില്‍ ഇതുവരെ […]

Continue Reading

ഉന്നത തസ്തികളിൽ എത്തിപ്പെടാൻ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തണം – എം എൽ എ

മൊഗ്രാൽ : വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തിയാൽ ഉന്നത തസ്തികകളിൽ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്നും ദേശീയവേദി പോലുള്ള സംഘടനകളുടെ ഈ മേഖലയിലെ ഇടപെടലുകൾ വിദ്യാർത്ഥികളുടെ പ്രയാണത്തിന് കരുത്ത് പകരുമെന്നും എ.കെ.എം അഷ്‌റഫ്‌ എം. എൽ എ പറഞ്ഞു. മൊഗ്രാൽ ദേശീയവേദി എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ മൊഗ്രാൽ പ്രദേശത്ത് നിന്ന് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കായി മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന […]

Continue Reading