പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ, ആദിലിന്റെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹം

തലയോലപ്പറമ്പ്: റെയിൽവേ പാളത്തിൽ ബോധരഹിതനായി കിടന്ന 60കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി 14കാരൻ. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ ട്രെയിനിന്റെ അടിയിൽപെടാതെ രക്ഷിച്ചത്.ആദിലിന്റെ മനോധൈര്യത്തെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിങ്ങിലെ പാളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന രക്ഷപ്രവർത്തനം നടന്നത്. പാളത്തിൽ ബോധരഹിതനായിക്കിടന്ന ആളെ ട്രെയിൻ പോകുന്നതിനു നിമിഷങ്ങൾക്കു മുൻപാണ് ഏഴാം ക്ലാസുകാരൻ വലിച്ചുനീക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് […]

Continue Reading

ന്യൂനപക്ഷങ്ങൾക്ക് വോട്ടില്ല, തലസ്ഥാനം വരാണസി; ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നു

ലഖ്‌നൗ: 30ഓളം ഹിന്ദു പുരോഹിതന്മാരുടെയും ഗവേഷകരുടെയും നേതൃത്വത്തിൽ ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം നടക്കുന്ന മാഘമേളയിൽ ആദ്യ കരട് അവതരിപ്പിക്കും. ന്യൂഡൽഹിക്കു പകരം വരാണസി തലസ്ഥാനം, ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും പകരം വരാണസിയിൽ മതപാർലമെന്റ്, ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം എടുത്തുകളയല്‍ തുടങ്ങി സുപ്രധാന നിർദേശങ്ങൾ പുതിയ ഭരണഘടനയിലുണ്ടാകുമെന്നാണ് വിവരം.ദേശീയമാധ്യമമായ ‘ഹിന്ദുസ്ഥാൻ ടൈംസ്’ ആണ് വാർത്ത പുറത്തുവിട്ടത്. സംഭവി പീഠാധ്വീശ്വറും വരാണസി കേന്ദ്രമായുള്ള ശങ്കരാചാര്യ പരിഷത്തിന്റെ തലവനുമായ സ്വാമി ആനന്ദ് സ്വരൂപ് ആണ് ഭരണഘടനാ നിർമാണ സമിതിക്ക് നേതൃത്വം […]

Continue Reading

കാസർകോട് ആസിഡുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു

കാസർകോട്: നീലേശ്വരത്ത് ആസിഡുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു. മംഗളൂരുവിലെ കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് കൊണ്ടുപോകുന്ന ലോറിയാണ് മറിഞ്ഞത്. ഒരു വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ആസിഡ് ചോർച്ചയുണ്ടായെങ്കിലും അഗ്നിരക്ഷാസേനയെത്തി ചോർച്ചയടച്ചു. ചോർന്ന ആസിഡ് നിർവീര്യമാക്കിയെന്നും സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

കാസറഗോഡ് ഹോസങ്കടിയിൽ ബൈക്കപകടം15 കാരൻ മരിച്ചു

ഉപ്പള: സ്കൂട്ടർ അപകടത്തിൽ പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരിങ്കടി സ്വദേശിയായ ഹിഷാം(15) ആണ് ഹൊസങ്കടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ജി.എച്ച്.എച്ച്.എസ് മംഗൽപ്പാടിയിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഹിഷാം Updating….

Continue Reading

ഓണം ഹിന്ദു ആഘോഷം മാത്രം, വാമനജയന്തിയാക്കും, മാംസം ഒഴിവാക്കണം; കേരളത്തിലെ ബിജെപിയുടെ അടുത്ത നീക്കം ഇങ്ങനെ

കൊല്ലം: കയ്യിലുണ്ടായിരുന്ന ഒരു നിയമസഭ സീറ്റും നഷ്ടപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ‘ഹിന്ദുത്വ’ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി. മതേതര ആഘോഷമായി കേരളം കൊണ്ടാടുന്ന ഓണത്തെ അതില്‍ നിന്നും മാറ്റി ഹിന്ദു ആഘോഷമായി മാത്രം ആഘോഷിപ്പിക്കാനുള്ള നീക്കമാണ് ആദ്യം നടക്കുക. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണത്തിന്‍മേലുള്ള പരീക്ഷണം ആദ്യം നടത്തുക. സംസ്ഥാന നേതൃത്വത്തിന്റെ പുതുനയത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കി കഴിഞ്ഞെന്നാണ് വിവരം. ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം […]

Continue Reading

നാടിളക്കി പ്രചരണങ്ങൾ അന്തിമഘട്ടത്തിലേക്ക്; സാഹിത്യോത്സവിന് ഇന്ന് കൊടിയുയരും

മുള്ളേരിയ: എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണം അന്തിഘട്ടത്തിലേക്ക് കടന്നു. നാടും നഗരവും കീഴടക്കി മുള്ളേരിയ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച പാണ്ട് വണ്ടി സമാപിച്ചു. മാപ്പിളടുക്കയിൽ നിന്ന് തുടക്കം കുറിച്ച് പഴമ പാട്ടുകളോടെ ആലൂരിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വിത്യസ്ത കലാവിഷ്കാരങ്ങൾ അവതരിക്കപ്പെട്ടു. പ്രചരണാർത്ഥം സംഘടിപ്പിച്ച മഴവിൽ സംഘം സൈക്കിൾ റാലി ഗ്രാമങ്ങളിൽ കുളിർക്കാഴ്ച പകർന്നു. നിരവധി കുരുന്നുകളാണ് സൈക്കിൾ റാലിയിൽ അണിചേർന്നത്.ഇന്ന് ജുമുഅ നിസ്കാരാനന്തരം സിയാറത്ത് നടക്കും. […]

Continue Reading

കാസര്‍കോട് കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കളനാട് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ് – ഉമ്മുകുല്‍സു ദമ്പതികളുടെ മകന്‍ യാസിര്‍ (25) ആണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി എന്നാണ് സംശയിക്കുന്നത്.

Continue Reading

പ്രിയ ചേടത്തി… വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേട്ടനെ പറ്റിച്ച തുക അയക്കുന്നു, പണം സ്വീകരിക്കണം; 2000 രൂപക്കൊപ്പം കള്ളന്‍റെ കത്ത്

വയനാട്: കഴിഞ്ഞ ദിവസം വയനാട് പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് ഒരു കത്ത് വന്നു. കത്തിന്‍റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് ഒരു സംശയം. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാര്‍ഡുകള്‍ അല്ലാതെ കാര്യമായി തപാല്‍വഴി ഒന്നും തന്നെ വരാറില്ലായിരുന്നു.എന്തായാലും രണ്ടും കല്‍പ്പിച്ച് കവര്‍ തുറന്നപ്പോഴാണ് വീട്ടമ്മ ശരിക്കും ഞെട്ടിയത്. കവറില്‍ 2,000 രൂപ, ഒപ്പം ഒരു കത്തും. കത്ത് ഇപ്രകാരമായിരുന്നു. “പ്രിയ  ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്  ചേട്ടനെ പറ്റിച്ച് ഞാൻ 700 രൂപ വിലയുള്ള […]

Continue Reading

പ്രസവിച്ച ഉടൻ അമ്മ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വന്നത്. യുവതിയെ പൊലീസ് ചോദ്യംചെയ്യുകയാണ്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നല്‍കിയത്. പിന്നീട് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി […]

Continue Reading

ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും ബീച്ചില്‍; അറസ്റ്റ്

തൃശൂര്‍: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയില്‍. പേ ബസാര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് മാപ്പിളകുളത്ത് വീട്ടില്‍ ഫൈസല്‍(23) ആണ്ടുരുത്തി വീട്ടില്‍ ശ്രീജിത്ത്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമായിരുന്നു ഇവരെ പൊലീസ് സംഘം പിടികൂടിയത്.ഓണക്കാലത്തിന് മുമ്പായി ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലുമായി പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, തൃശൂര്‍ […]

Continue Reading