എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയേറും; കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും

◼️മൂന്ന് ദിവസങ്ങളിലായി പത്ത് സ്റ്റേജിൽ 142 മത്സരയിനങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരക്കും.കാസർകോട്:എസ് എസ് എഫ് 29 മത് എഡിഷൻ കാസർകോട് ജില്ലാ സാഹിത്യോത്സവിന് ആഗസ്ത് 12 (വെള്ളി) ന് തുടക്കമാകും.മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ് ഈ വർഷത്തെ സാഹിത്യോത്സവ് നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി ചെയർമാൻസയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തും.ഐ.പി.ബി. ബുക്ക് പവലിയൻ സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഉദ്ഘാടനം […]

Continue Reading

ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തര്‍ക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ടൗൺ ഹാളിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. കൊല്ലം സ്വദേശി എഡിസനാണ് മരിച്ചത്. സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷിനായി അന്വേഷണം ഊർജിതമാക്കി.പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നാണ് പൊലീസിന്‍റെ സംശയം. ടൗൺ ഹാൾ പരിസരത്ത് മദ്യപസംഘത്തിന്‍റെ ശല്യം പതിവായിട്ടും പൊലീസ് ഇടപെടൽ ഉണ്ടാകാറില്ലെന്ന […]

Continue Reading

വൈക്കത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീലയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ വീടിനു സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Continue Reading

പാലക്കാട് ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്നു

പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പൊലീസിൽ കീഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊന്നല്ലൂർ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേലാർകോട് പഞ്ചായത്ത് CDS അംഗമാണ് സൂര്യപ്രിയ.

Continue Reading

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച നിലയിൽ

തൃശൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച നിലയിൽ. പരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്‌സാനയാണ് മരിച്ചത്. ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഒന്നരവർഷം മുമ്പാണ് അഫ്‌സാനയും അമലും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം ഇരുവരും ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ആ സമയത്ത് പെൺകുട്ടിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നെന്നാണ് വിവരം. ഇതിനെ തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നിരുന്നു. ബന്ധുക്കൾ തമ്മിൽ സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി വീണ്ടും ഫ്‌ളാറ്റിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീടായിരുന്ന മരിച്ച […]

Continue Reading

എസ് എസ് എഫ് 29 മത് സാഹിത്യോത്സവ്; സാംസ്കാരിക സംഗമം ശനിയാഴ്ച ◼️ കല്പറ്റ നാരായണൻ സംബന്ധിക്കും

കാസർകോട്: എസ് എസ് എഫ് 29 മത് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് സാഹിത്യോത്സവ് നഗരിയിൽ നടക്കും. മഹാകവി പി കുഞ്ഞിരാമൻ നായരുടെ സൗഹൃദത്തിൻ്റെ സാംസ്കാരിക സന്ദേശം എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംഗമത്തിൽ പ്രശസ്ത കവി കല്പറ്റ നാരായണൻ, സാഹിത്യ വേദി ജില്ലാ പ്രസിഡൻ്റ് പത്മനാഭൻ ബ്ലാത്തൂർ അതിഥികളായി സംബന്ധിക്കും.രിസാല എഡിറ്റർ മുഹമ്മദലി കിനാലൂർ മോഡറേറ്ററാവും.സപ്ത ഭാഷ സംഗമഭൂമിയിലെ സൗഹൃദത്തിൻ്റെ സൗന്ദര്യം വരച്ച് കാട്ടിയ പി.കുഞ്ഞിരാമൻ […]

Continue Reading

സഹപാഠി ലഹരിക്ക് അടിമയാക്കി; പീഡിപ്പിച്ചു; 9ാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

കണ്ണൂരിൽ സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയിൽ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെൺകുട്ടികളെ അറിയാമെന്നും പെൺകുട്ടി പറഞ്ഞു. മറ്റാർക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണു സംഘം […]

Continue Reading

ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല: നിർമല സീതാരാമൻ

ശവസംസ്‌കാരം, മോർച്ചറി സേവനങ്ങൾ എന്നിവക്ക് ജി എസ് ടി ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കളെയും ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 18 മുതൽ പല അവശ്യ സേവനങ്ങൾക്കും ജി എസ് ടി നിരക്കുകൾ കൂട്ടിയിട്ടുണ്ട്. അരിയും, പാലും, മോരും, തൈരും തുടങ്ങിയ നിത്യോപയോഗ സാധനകൾക്കെല്ലാം ജി എസ് ടി കൂട്ടിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു നീക്കത്തെ കേരളമടക്കം ഒരു സംസ്ഥാനവും ജി […]

Continue Reading

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് എത്തിയ യുവാവിന്റെ ബൈക് കവര്‍ന്നു; സമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ മോഷ്ടാക്കള്‍ കുടുങ്ങി

വെള്ളരിക്കുണ്ട്: ഫുട്ബോൾ ടൂർണമെന്റിന് എത്തിയ യുവാവിന്റെ ബൈക് കവർന്നു. സമൂഹ്യ മാധ്യമങ്ങളിൽ ബൈകിന്റെ ചിത്രം പ്രചരിച്ചതോടെ മോഷ്ടാക്കൾ കുടുങ്ങി.പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജസീൽ (23), ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇസ്മാഈൽ (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരപ്പയിൽ ഫുട്ബോൾ ടൂർണമെന്റ് നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ കോട്ടപ്പാറയിലെ മഹേഷിന്റെ കെ എൽ 79 എ 2305 നമ്പർ ബൈക് കവർച ചെയ്യപ്പെട്ടിരുന്നു. പരപ്പ വിലേജ് ഓഫീസിന് സമീപമാണ് ബൈക് നിർത്തിയിട്ടിരുന്നത്. അതിനിടെ ബൈകിന്റെ […]

Continue Reading

ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം: ഡോക്ടറുടെ നിർദേശം അവഗണിച്ച്  വീട്ടിൽ ‘സുഖപ്രസവത്തിൽ’ ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ്  മരിച്ചത്. വീട്ടിൽ വെച്ചായിരുന്നു പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു പ്രസവം. മാതാപിതാക്കൾ വീട്ടിൽ വച്ച് തന്നെ പ്രസവമെടുക്കരുതെന്ന് തലക്കാട് കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ അറിയിക്കുകയും ഇവർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. മുൻപുണ്ടായ മൂന്ന് പ്രസവങ്ങളും സിസ്സേറിയനായതിനാൽ സ്വമേധയാ […]

Continue Reading