മലബാറിന്‍റെ ‘ഇംഗ്ലീഷ് ഉമ്മ’ പി.എം മറിയുമ്മ ഇനി ഓര്‍മ്മ

99ാം വയസ്സിലും ദ ഹിന്ദു പത്രം നിവർത്തിപ്പിടിച്ച് അക്ഷര സ്ഫുടതയോടെ മറിയുമ്മ വായിച്ച് തുടങ്ങും. ഒരു പോരാട്ടം വിജയിച്ച പുഞ്ചിരി അപ്പോൾ അവരുടെ മുഖത്ത് വിരിയും. നിരവധി കനൽവഴികൾ താണ്ടി ഒരു കാലത്ത് അറിവിന്‍റെ വിഹായസ്സിൽ വിരാജിച്ച, പ്രായം ശരീരത്തേയും മനസ്സിനേയും ഒട്ടും തളർത്താത്ത പോരാളിയാണ് മാളിയേക്കല്‍ തറവാട്ടില്‍ നിന്ന് യാത്രയാവുന്നത്.  മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്‍റ സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 […]

Continue Reading

ബംഗളൂരുവിൽ മകളെ നാലാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ് ഡോക്ടർ; കുട്ടി മരിച്ചു(വീഡിയോ കാണാം )

ബംഗളൂരു: നാലു വയസ്സുള്ള മകളെ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് ഡോക്ടർ. കുട്ടി തൽക്ഷണം മരിച്ചു. താഴേക്കിട്ട ശേഷം ഇവർ കുറച്ചു നേരം കൈപ്പിടിയിൽ നിൽക്കുന്നതായി കാണാം. തൊട്ടുപിന്നാലെ കുതിച്ചെത്തിയ കുടുംബാംഗങ്ങൾ ഇവരെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ദക്ഷിണ ബംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ശബ്ദ കേൾവി ശേഷിയിൽ വെല്ലുവിളി നേരിടുന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മ ഇതിൽഅസ്വസ്ഥയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ദന്തഡോക്ടറാണ് ഇവർ. […]

Continue Reading

ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കാർ തോട്ടിൽ വീണു

കോട്ടയം: പാറേച്ചാലിൽ കാർ തോട്ടിൽ വീണു. കുമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാർ രക്ഷിച്ചു.ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കിയാണ് വാഹനത്തിലുള്ളവർ യാത്ര ചെയ്തതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. മഴ പെയ്ത് വെള്ളം കയറിയതിനാൽ റോഡും തോടും തിരിച്ചറിയാൻ സാധിച്ചില്ലെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നു.കാർ തോട്ടിലേക്ക് പതിക്കുന്ന കണ്ട് ആളുകൾ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിറങ്ങിയത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങാത്തതും […]

Continue Reading

ഉപ്പള കൈക്കമ്പയിൽ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് പരാതി; പൊലീസ് വട്ടംകറങ്ങി

ഉപ്പള: വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതി പൊലീസിനെ വട്ടം കറക്കി. ഇന്നലെ അഞ്ച് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ബായാര്‍ ഭാഗത്ത് നിന്ന് സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനി ബസില്‍ കൈക്കമ്പയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കൈപ്പിടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി ചിലരോട് പറഞ്ഞത്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. അതിനിടെ മഞ്ചേശ്വരം പൊലീസ് എത്തി വിദ്യാര്‍ത്ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഓട്ടോയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചല്‍ […]

Continue Reading

സിപിഐഎമ്മുമായി ധാരണ; ബിജെപി ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

കാസര്‍ഗോഡ്: ബിജെപി ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍. കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ഇത് ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ 30 […]

Continue Reading

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട് വ്ലോഗർ മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading

എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകന് 79 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്ലാസ് മുറിയില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവും 2.70 ലക്ഷം രൂപ പിഴയും. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് ഗോവിന്ദന്‍ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ 2014 ഫെബ്രുവരിയില്‍ പ്രതിയെ […]

Continue Reading

വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് രാജിവെച്ചു. സി.പി.എമ്മുമായി സഹകരിക്കുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. കേരള ഹൈകോടതിയിൽ സെൻട്രൽ ഗവൺമെന്റിനെ പ്രതിനിധീകരിയ്‌ക്കുന്ന സെൻട്രൽ ഗവൺമെന്റ് കൗൺസിൽ, തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളാണ് സുഭാഷ് ചന്ദ്.സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാൽ മേൽ പറഞ്ഞ എല്ലാ പദവികളും രാജിവച്ചു എന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. […]

Continue Reading

കാസർകോട് ഭീമനടിയിൽ ഒഴുക്കിൽപെട്ട് റിട്ട. അധ്യാപികയെ കാണാതായി

വെള്ളരിക്കുണ്ട്: വെസ്റ്റ്എളേരി കൂരാംകുണ്ടിൽ റിട്ട. അധ്യാപികയെ കാണാതായതായി പരാതി. വീടിന് തൊട്ടടുത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയിക്കുന്നു. കൂരാംകുണ്ടിലെ രവിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ ലത (55) ആണ് കാണാതായത്. മകൻ രാജ് കൃഷ്ണ. വെള്ളരിക്കുണ്ട് പോലീസും പെരിങ്ങോം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് സബ് കളക്ടർ മേഘശ്രീ ഡി.ആർ (ഐ.എ.എസ്), ഡിവൈഎസ്പി ,പി ബാലകൃഷ്ണൻ നായർ, എന്നിവരും സംഭവസ്ഥലത്ത് എത്തി കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു.

Continue Reading

വെള്ളരിക്കുണ്ട് ചുള്ളിയില്‍ വനത്തില്‍ ഉരുള്‍പൊട്ടല്‍(വീഡിയോ കാണാം )

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടി. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. റോഡുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലത്തുണ്ട്.

Continue Reading