ചിപ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല; 19കാരന് മദ്യപസംഘത്തിൻറെ ക്രൂരമർദനം

കൊല്ലം: വാളത്തുങ്കലിൽ 19കാരന് മദ്യപസംഘത്തിന്‍റെ ക്രൂരമര്‍ദനം. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടുപേർ ചേർന്ന് മർദിച്ചത്. ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് മദ്യപസംഘത്തിലൊരാള്‍ ലെയ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ നീലകണ്ഠന്‍ അത് നല്‍കാന്‍ തയ്യാറാകാത്തതാണ് പ്രകോപനമായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  നീലകണ്ഠനെ തെങ്ങിന്‍തോപ്പിലേക്ക് ചവിട്ടിത്തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. നീലകണ്ഠന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനത്തിനിടെ ഓടിരക്ഷപ്പെട്ട തന്നെ മദ്യപസംഘം […]

Continue Reading

സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. ഡിസംബർ – ജനുവരി മാസത്തിലാണ് കലോത്സവം നടക്കുക. കായിക മേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും വേദിയാകും.

Continue Reading

ഉറങ്ങാന്‍ കിടന്ന 17-കാരിയെ കാണാതായതായി പരാതി

വിദ്യാനഗർ:കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന 17കാരിയെ കാണാതായതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് ഇക്കഴിഞ്ഞ 31ന് പുലർചെ നാലുമണിയോടെ കാണാതായതെന്നാണ് പരാതി. സഹോദരിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Continue Reading

ദേവീപ്രസാദം പാകം ചെയ്യുന്നതിനിടെ തിളച്ച കഞ്ഞിയിൽ തലകറങ്ങിവീണു; പൊള്ളലേറ്റയാൾ മരിച്ചു(വീഡിയോ കാണാം )

ചെന്നൈ: ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ‘ആടി വെള്ളി’യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തില്‍ ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ ജൂലൈ 29നായിരുന്നു അപകടം. സാരമായി പൊള്ളലേറ്റ മുത്തുകുമാര്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ആടി വെള്ളി ഉത്സവത്തിന് പൊതുജനങ്ങള്‍ക്ക് ദേവീപ്രസാദമായി കഞ്ഞി വിതരണം ചെയ്യുന്നത് പതിവാണ്. വലിയ പാത്രങ്ങളില്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെ മുത്തുകുമാര്‍ തലകറങ്ങി വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും […]

Continue Reading

ഫാസില്‍ കൊലപാതകം: 6 പേര്‍ അറസ്റ്റില്‍

മംഗ്ളുറു: സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിൽ നിർണായക അറസ്റ്റുമായി പൊലീസ്. ആറ് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരുടെ പേരുവിവരങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവരാനുണ്ട്. ബെംഗ്ളൂറിലും വടക്കൻ കർണാടകയിലും മറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി വൈകി പൊലീസ് നടത്തിയ ഓപറേഷനുകൾക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ടിവി കന്നഡ റിപോർട് ചെയ്തു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ ഉടമ അജിത് ക്രാസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭ […]

Continue Reading

കനത്ത മഴയ്ക്ക് സാധ്യത: കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച്ച റെഡ് അലര്‍ട്ട്

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കാസര്‍കോട് ജില്ലയില്‍ ആഗസ്റ്റ് 4 വ്യാഴാഴ്ച്ച റെഡ് അലര്‍ട്ട്. 2,3,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട്.

Continue Reading

അമ്മയുടെ കയ്യിൽനിന്ന് പിടിവിട്ട് ഒഴുകിപ്പോയി; രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ • നെടുംപുറം ചാലിൽ ഉരുൾപൊട്ടലിൽ ഒഴുകിപ്പോയ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഷഫീക്കിന്റെയും നദീറയുടെയും മകൾ നുമ തസ്‌ലിൻ ആണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ.എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളം കുത്തിയൊലിച്ചുവരുന്ന ശബ്ദംകേട്ടു കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയെന്നു […]

Continue Reading

ഫോണില്‍ പാട്ട് വച്ചതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കൊപ്പം: പാലക്കാട് കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്‍റെ അനിയന്‍ സക്കീറിനെ കൊപ്പം പൊലീസ്  കസ്‌റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട്  ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് […]

Continue Reading

കനത്ത മഴ തുടരും: ഏഴ് ജില്ലകളിൽ റെഡ് അലർട്ട് ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.നാളെ 11 ജില്ലകളിലാണ് അതി തീവ്രമഴ പ്രവചിച്ചിരിക്കുന്നത്.കനത്ത മഴയായതിനാൽ എട്ട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണകുളം,തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലേക്കും […]

Continue Reading

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. കേരള മുസ്ലീം […]

Continue Reading