പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷാ സെസ്; ഇന്ധനവില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 750 കോടി രൂപ അധികമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. 500 മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതല്‍ മുകളിലോട്ട് വില […]

Continue Reading

കാസർകോട് എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു. ബൈക്ക് യാത്രികനായ മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 )ആണ് പൊലീസിനെ ആക്രമിച്ചത്. കാസർകോട് സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദിൻ്റെ വലതു ചെവിയാണ് കടിച്ചു മുറിവേൽപ്പിച്ചത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉളിയത്തടുക്കയിൽ കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചു. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് […]

Continue Reading

മംഗളൂരുവില്‍ കഞ്ചാവുമായി മൂന്നു കാസറഗോഡ് സ്വദേശികൾ അറസ്റ്റില്‍

27 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി മംഗളൂരുവില്‍നിന്ന് 3 മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ് തടഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ് (35), ഹൈദരലി (39) കുമ്പള സ്വദേശി എം അഖില്‍ (25) എന്നിവരാണ് പിടിയിലായത്

Continue Reading

ആൺസുഹൃത്തിനൊപ്പം താമസിച്ച യുവതിയുടെ മരണം: കഴുത്തിൽ പാടുകൾ, പരിക്ക്; കൊലപാതകമെന്ന് സൂചന

ബദിയഡുക്ക: ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് ബദിയഡുക്ക ഏൽക്കാനയിലെ വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കുമുണ്ടെന്നുമാണ് മൃതദേഹ പരിശോധനാ റിപ്പോർട്ട്. ഇതോടെ യുവതിയെ കൊലപ്പെടുത്തിയതാകമെന്ന സംശയം ബലപ്പെട്ടു.യുവതിക്കൊപ്പം താമസിച്ചിരുന്ന പുൽപ്പള്ളിസ്വദേശി ആന്റോയെ (40) തിങ്കളാഴ്ചമുതൽ കാണാനില്ല. ഇയാൾക്കായി സംസ്ഥാനത്തെ മറ്റു ജില്ലകളിലും മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അന്വേഷണം ശക്തമാക്കിയതായി പോലീസ് […]

Continue Reading

‘മുസ്ലീം ലീഗ് യുഡിഎഫിന്റെ പ്രധാനഭാഗം’; ഇടതുപക്ഷത്തേയ്ക്ക് വരുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാനഭാഗം മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നില്‍ നിന്ന് അവര്‍ മാറിപ്പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. യുഡിഎഫ് വിട്ട് ലീഗ് ഇങ്ങോട്ട് വരുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ പാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പരിപാടിയാണ്. അതില്‍ സിപിഐഎം പങ്കെടുക്കണ്ട കാര്യമില്ല. ഒരു ജാഥയെ പരിഹസിക്കേണ്ട […]

Continue Reading

തീയാളിയ കാറില്‍നിന്ന് നിലവിളി; നിസ്സഹായരായി നാട്ടുകാര്‍: അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

കണ്ണൂർ• കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. കാറിൽനിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. […]

Continue Reading

തീയാളിയ കാറില്‍നിന്ന് നിലവിളി; നിസ്സഹായരായി നാട്ടുകാര്‍: അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം

കണ്ണൂർ• കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. കാറിൽനിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. […]

Continue Reading

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. […]

Continue Reading

കാസറഗോഡ് 19കാരിക്ക് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനം: ഒരാൾകൂടി അറസ്റ്റിൽ

കാസർകോട്: മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും 19-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെർക്കള കല്ലക്കട്ടയിലെ സാലിം (26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെ തുടർന്ന് ആസ്പത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്നാണ് കാസർകോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതും. പീഡന പരമ്പരയുമായി […]

Continue Reading

മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും; സ്വര്‍ണം,സിഗരറ്റ് വില കൂടും

ഡല്‍ഹി: ഇലക്ട്രിക് ഉപകരണ നിർമാണത്തിനുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടെലിവിഷന്‍ സെറ്റുകള്‍, കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. എന്നാല്‍ സിഗരറ്റ്,കോമ്പൗണ്ട് റബ്ബർ, സ്വര്‍ണം,വെള്ളി,വജ്രം എന്നിവയുടെ വില കൂടും.ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2 കോടി വിറ്റുവരവ് ഉള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവുണ്ട്. 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനലുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസ നിക്ഷേപ […]

Continue Reading