കുമ്പള റെയില്‍വേ സ്റ്റേഷനിൽ വെള്ളം കയറി; യാത്രക്കാര്‍ വലഞ്ഞു

കുമ്പള: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. ദേശീയ പാതയിൽ നിന്നടക്കം മഴവെള്ളം സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ട്രെയിൻ കയറാൻ എത്തിയവർ മുട്ടോളം വെള്ളത്തിലാണ് ട്രെയിൻ കാത്തു നിന്നത്. എല്ലാ വർഷവും ശക്തമായ മഴയുണ്ടാകുമ്പോൾ കുമ്പള സ്റ്റേഷന്റെ അവസ്ഥ ഇത് തന്നെയാണെന്ന് യാത്രക്കാർ പറയുന്നു. ടികറ്റ് കൗണ്ടറിന് മുമ്പിലും പ്ലാറ്റ്ഫോമിലും മലിനജലം ഒഴുകി പരക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ മഴ കുറഞ്ഞതിനാൽ വെള്ളകെട്ടിന് താൽകാലിക പരിഹാരമായിട്ടുണ്ട്. റോഡിൽ നിന്നും താഴ്ചയിലാണ് […]

Continue Reading

പനിയിൽ വിറച്ച് കാസർകോട് ജില്ല; കുതിച്ചുയർന്ന് കണക്ക്, പരിധി വിട്ട് വയറിളക്കം

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ചു ചികിത്സ തേടിയത് 2442 പേരാണ്. ഇതിനിടെ 2 പേർക്കു ജില്ലയിൽ എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. തൃക്കരിപ്പൂരിലാണ് 2 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. പനിക്കൊപ്പം വയറിളക്കവും പടരുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 241 പേരാണു വയറിളക്കം ബാധിച്ചു […]

Continue Reading

ജില്ലയിൽ *എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ‘ ജാഗ്രത പാലിക്കണം: ഡി. എം. ഒ*

ജില്ലയിൽ ചില പ്രദേശങ്ങളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ .വി അറിയിച്ചു.ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട ഒരു വൈറസാണ് എച്ച്.വൺ.എൻ.വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം. *രോഗലക്ഷണങ്ങൾ* പനി,ശരീര വേദന,തൊണ്ടവേദന,കഫമില്ലാത്ത വരണ്ട ചുമ,ക്ഷീണം,വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മിക്കവരിലും […]

Continue Reading

വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തളങ്കര: കാണാതായവയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലചന്ദ്രൻ (57) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തളങ്കര ഹാർബറിലാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പൊലീസും കാസർകോട് ടൗൺ പൊലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ജുലൈ ഒന്നിന് ഉച്ചയോടെ മഴവെള്ളത്തിൽ ഒഴുകിയെത്തിയ തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാലചന്ദ്രൻ കുണ്ടൂച്ചി മുളങ്കോട് പാറക്കടവിലെ തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് ദിവസമായി കുറ്റിക്കോൽ, കാസർകോട്, കാഞ്ഞങ്ങാട് നിലയങ്ങളിലെ അഗ്നിശമന രക്ഷാസേന തിരച്ചിൽ […]

Continue Reading

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തട്ടുകട നടത്തുന്ന ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്.ഇന്നു രാവിലെ ആറുമണിയോടെയാണ് പൊലീസ് സംഭവം അറിയുന്നത്. ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ, ഭാര്യയുടെ സഹോദരി എന്നിവരാണ് മരിച്ചത്. മണിക്കുട്ടൻ വീട്ടിനുള്ളിൽ മരിച്ച നിലയിലായിരുന്നു. മറ്റ് നാലുപേരും മുറിക്കുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സംഭവം ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. തട്ടുകട നടത്തുന്നതിൽ മണിക്കുട്ടന് കടബാധ്യതയുണ്ടായിരുന്നതായി വിവരമുണ്ട്.

Continue Reading

സിദ്ധിഖിന്‍റെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർകോട്: കാസർകോട് പ്രവാസിയായ അബൂബക്കർ സിദ്ധിഖിൻ്റെ കൊലപാത കേസിൽ 3 പേർ കൂടി അറസ്റ്റിലായി. മഞ്ചേശ്വരത്തെ റിയാസ് ഹസ്സൻ ( 33) ഉപ്പളയിലെ അബ്ദുൾ റസാഖ്(46), കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ദിഖ്( 33) കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

എകെജി സെന്ററിന് നേരെ ബോംബാക്രമണം; തലസ്ഥാനത്ത് ജാഗ്രത, മുഖ്യമന്ത്രിയുടെയും കെ സുധാകരന്റെയും വീടുകൾക്ക് കനത്ത സുരക്ഷ(വീഡിയോ കാണാം )

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരായ ബോംബാക്രണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു. കൂടാതെ കണ്ണൂരിലും കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് […]

Continue Reading

അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പൈവളിഗെ: മുഗുവിലെ അബൂബക്കർസിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിൽ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൽ അസീസ് (36), ഉദ്യാവർ ജെ.എം റോഡിൽ റൗഫ് റഹീം മൻസിലിലെ അബ്ദുൽറഹീം(41) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാൻ സഹായം നൽകിയവരാണ് ഇരുവരുമെന്ന് […]

Continue Reading

അയൽവീട്ടിലെ നായ കടിച്ചു; പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു

പാലക്കാട്• പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ […]

Continue Reading

ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താന്‍ കാസര്‍കോട്ടെ സൂപര്‍മാര്‍കറ്റ് ഉടമ ചെയ്തത ഉപായം ക്ലിക് ആകുമോ? ജൂലൈ 5ന് അറിയാം

കാസർകോട്: ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താൻ കാസർകോട്ടെ സൂപർമാർകറ്റ് ഉടമ ചെയ്ത ഉപായം ക്ലിക് ആകുമോയെന്ന് ജൂലൈ അഞ്ചിന് അറിയാം. കാസർകോട്ടെ മാർജിൻ ഫ്രീ മാർകറ്റ് ഉടമയാണ് പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്.കബളിപ്പിച്ച് കടന്നയാളുടെ മുഖം മറച്ച് കൊണ്ട് ഒരു പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘ഈ ഫോടോയിൽ കാണുന്ന കോട് ധരിച്ച വ്യക്തി കാസർകോട് മാർജിൻ ഫ്രീ മാർകറ്റിൽ നിന്നും 25- 06 – […]

Continue Reading