പ്രകൃതി വിരുദ്ധ പീഡനം: മദ്രസാഅധ്യാപകന്‍ അറസ്റ്റില്‍

ആദൂർ: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കർണ്ണാടക ബണ്ട്വാൾ സ്വദേശി സുബൈർ ദാരിമി (45)യെയാണ് ആദൂർ സി.ഐ എ.അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ അധ്യാപകൻ നേരത്തെ ജോലി ചെയ്തിരുന്ന ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി മുതലുള്ള കാലയളവിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന മദ്രസയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, […]

Continue Reading

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു : ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ജബല്‍പൂര്‍ : ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ വിഭോര്‍ സാഹു(30) ഭാര്യ റിതു(23) എന്നിവരാണ് മരിച്ചത്. ജബല്‍പൂരിലെ വിഭോറിന്റെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വിഭോറിന്റെ അമ്മയും സഹോദരനും ദമ്പതികളുടെയൊപ്പമായിരുന്നു താമസം. ഒരു ചടങ്ങിന് പോയി തിരിച്ചെത്തിയ ഇവരാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഡ്രൈവറായിരുന്ന വിഭോര്‍ പതിനഞ്ച് ദിവസമായി ജോലിക്ക് പോയിരുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനെച്ചൊല്ലി ദമ്പതികളുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട് : ഗവ. കോളേജിൽ സുവോളജി, ഫിസിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സുവോളജി 15-നും ഫിസിക്‌സ്‌ 16-നും കൊമേഴ്‌സ്‌ 17-നും അഭിമുഖം നടക്കും. ഫോൺ: 04994 256027. ▪️തളങ്കര : ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ-രണ്ട്), കൊമേഴ്‌സ് (സീനിയർ), ബോട്ടണി (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 14-ന് രാവിലെ 11-ന്. ▪️കുറ്റിക്കോൽ : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം […]

Continue Reading

ബ്രേക് പൊട്ടി; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക് (വീഡിയോ)

പുത്തിഗെ; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പള്ളത്ത് നിന്നും ഗുണജയിലേക്ക് കുട്ടികളെ കയറ്റാന്‍ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ സിദ്ദിഖ് ഒളമുഖറിന്റെ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.ബ്രേക് ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ സിദ്ധിഖ് വളരെ ശ്രദ്ധയോടെ മതിലില്‍ ഇടിച്ചു ബസ് നിര്‍ത്തുകയായിരുന്നു പരിക്കേറ്റ കുട്ടികളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; മരണകാരണം വ്യക്തമല്ല, മറ്റ് അസുഖങ്ങളില്ലായിരുന്നെന്ന് മാതാപിതാക്കൾ

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാനൂർ കണ്ണങ്കോടിനടുത്താണ് സംഭവം. കണ്ണങ്കോട് പുതുക്കോട് അബ്ദുൾ റസാഖിന്റെയും അഫ്‌സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്.മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി വീട്ടിൽവച്ച് ദേഹാസ്വാസ്ത്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണം സ്ഥിരീകരിച്ചു. ഫർമിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു.മൃതദഹം പോസ്റ്റ്‌മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് […]

Continue Reading

അമ്മൂമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാന്‍ ആശുപ്രതിയിലെത്തിയ കൊച്ചുമകള്‍ ഒളിച്ചോടിയതായി പരാതി

കാഞ്ഞങ്ങാട്: അമ്മൂമ്മയ്ക്കൊപ്പം ഡോക്ടറെ കാണാൻ ജില്ലാ ആശുപ്രതിയിലെത്തിയ കൊച്ചുമകളെ കാണാതായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മൂമ്മയെ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു 22 കാരിയായ യുവതി. ആശുപത്രിയിൽ എത്തിയശേഷം യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് മാതാവ് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി കണ്ണൂർ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടി വിവാഹിതയായതായി മനസ്സിലായത്.

Continue Reading

പ്രവാചകനെതിരെ അപകീർത്തി പരാമർശം: പ്രതിഷേധമറിയിച്ച് ഖത്തര്‍; ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി;

ദോഹ: ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധിച്ച് ഖത്തർ. ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്. നുപൂറിനെതിരെ ബി.ജെ.പി നടപടിയെടുത്ത  ശേഷമാണ് ഖത്തറിന്റെ പ്രതികരണം. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ അൽമുറൈഖിയാണ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ നുപൂർ ശർമയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. […]

Continue Reading

ദേഹം മുഴുവന്‍ ഷോക്കേൽപിച്ചു, മലദ്വാരത്തിൽ ദണ്ഡ് കയറ്റി; യു.പിയില്‍ ഗോവധം ആരോപിച്ച് മുസ്‍ലിം യുവാവിന് പൊലീസിന്റെ ക്രൂര പീഡനം (വീഡിയോ)

ലഖ്നൗ: ഉത്തർപ്രദേശിൽ ഗോവധം ആരോപിച്ച് മുസ്‍ലിം യുവാവിനുനേരെ പൊലീസ് ക്രൂരത. ദേഹം മുഴുവന്‍ ഷോക്കേൽപ്പിക്കുകയും മലദ്വാരത്തിൽ ദണ്ഡ് കയറ്റുകയും ചെയ്തായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രൂരകൃത്യം. സംഭവത്തിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ചുമതലയുള്ള എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഉത്തർപ്രദേശിലെ ബദായൂനിലാണ് പച്ചക്കറി കച്ചവടക്കാരനായ യുവാവിന് പൊലീസിന്റെ ക്രൂരപീഡനം. എസ്.ഐ സത്യപാലിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് കക്രാള സ്വദേശിയായ 22കാരനെ ഗോവധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിരവധി തവണ ഗോവധത്തിന് കേസുള്ളയാളുമായി […]

Continue Reading

പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ പതിനേഴുകാരന് വെട്ടേറ്റു

കാഞ്ഞങ്ങാട് : പതിനേഴുകാരന് വെട്ടേറ്റു. വീട്ടില്‍ കയറി പിതാവിനെ ആക്രമിക്കുന്നത് തടഞ്ഞ പെരുമ്പട്ട കാക്കടവിലെ ജസീലിനാണ് കൈവിരലിന് വെട്ടേറ്റത്. കുട്ടിയെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് യൂസഫിനെ ആക്രമിക്കുന്നത് തടഞ്ഞയുന്നതിനിടെ കറിക്കത്തി കൊണ്ടാണ് ജസീലിന് വെട്ടേറ്റത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ യൂസഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ കാക്കടവിലെ ഷെരീഫിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

മിൽമയെ തോളിലേറ്റി 45 വർഷം: മുഹമ്മദ് ബന്നങ്കുളത്തിന് ലോക ക്ഷീര ദിനത്തിൽ മൊഗ്രാൽ ദേശീയവേദിയുടെ ആദരവ്

മൊഗ്രാൽ : 1980 മുതൽ കുമ്പളയിലും, സമീപപ്രദേശങ്ങളിലും വീടുകളിൽ മിൽമപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ് ബന്നങ്കുളത്തിന് മൊഗ്രാൽ ദേശീയ വേദിയുടെ ആദരം. ലോക ക്ഷീര ദിനത്തിലാണ് നാലര പതിറ്റാണ്ടു കാലമായി ഈ രംഗത്ത് നിറഞ്ഞുനിൽക്കുന്ന മിൽമ വില്പനക്കാരനായ മുഹമ്മദിനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചത്. കർണാടക വിട്ട്ള സ്വദേശിയാണ് മുഹമ്മദ്. 1980ൽ ജോലിതേടി കുമ്പളയിൽ എത്തുകയായിരുന്നു. അന്നുതൊട്ട് ഇന്നുവരെ മിൽമപ്പാലും, ഒപ്പം പത്രങ്ങളും വീട് വീടാന്തരം വിതരണം ചെയ്തു വരുന്നു. തുടക്കം സൈക്കിളിലായിരുന്നു […]

Continue Reading