ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.  ഒരു പ്രസവത്തിൽ  മൂന്ന് മക്കളാണ് ജോർജ്ജിനുള്ളത്. ഇതിലെ പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു […]

Continue Reading

കാസർഗോഡ് DCC പ്രസിഡന്റിന്റെ പോസ്റ്റ് വിവാദത്തിൽ;പി.കെ ഫൈസലിന്റെ പോസ്റ്റിൽ സവർക്കറുടെ ചിത്രവും

കാസർകോട്: ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിൽ സവർക്കറും. ഡി.സി.സി പ്രസിഡന്‍റ് പി.കെ ഫൈസലിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡിലാണ് സവർക്കറും ഉൾപ്പെട്ടത്. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിൻവലിച്ചു. ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസിയുടെ വിശദീകരണം. 

Continue Reading

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ സംഘടിപ്പിച്ച ഇശൽ ഗ്രാമത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ‘പാട്ട് കൂട്ടം’ ആസ്വാദക മനസ്സിന് കുളിർമ്മ പകരുന്നതായി മാറി

കുമ്പള: ഇശൽ ഗ്രാമത്തിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് മൊഗ്രാൽ കവികളുടെ ഗാനങ്ങളാൽ ആസ്വാദക ഹൃദയങ്ങളിൽ കുളിർമ്മ വിതറിയ രാത്രിയെ സമ്മാനിച്ച കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ സംഘടിപ്പിച്ച “പാട്ട് കൂട്ടം” വേറിട്ടതായി.പെർവാഡ് “കൊച്ചുപുര” യിൽ നടന്ന പാട്ട് കൂട്ടം പരിപാടിയിൽ പഴയ തലമുറയുടെ ഗായകരായ ശാഹുൽ ഹമീദ് ആരിക്കാടി, എം എച്ച്.അബ്ദുൽ റഹ്‌മാൻ ഉറുമി എന്നിവരോടൊപ്പം പുതിയതലമുറയിലെ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ സമ്മാസ്, ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിശാഹിൽ എന്നിവരുടെ ഗാനങ്ങളും ഏറെ […]

Continue Reading

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല:22 പ്രതികളെ കോടതി വെറുതെ വിട്ടു

മുംബൈ: 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്.  2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവർഷത്തിനുശേഷം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മൃതദേഹങ്ങൾ പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളിൽ 8 പേർ വിചാരണ കാലത്ത് […]

Continue Reading

ഒന്നോ രണ്ടോ പരീക്ഷ എഴുതാത്തതിന് പ്രൊഫൈൽ വിലക്കില്ല; മതിയായ കാരണം ബോധിപ്പിച്ചവർക്ക് ഇളവ്

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് കർശനമാക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷനെ പ്രേരിപ്പിച്ചത് പരീക്ഷാനടത്തിപ്പിലെ കനത്ത ധനനഷ്ടം. കഴിഞ്ഞ ശനിയാഴ്ച നടന്ന ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് 40 ശതമാനം പേർ ഹാജരാകാത്തതിനാൽ പിഎസ്‌സിക്ക് നഷ്ടം ഒരു കോടി രൂപയിലേറെയാണ്. തുടർച്ചയായി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മാത്രമേ മരവിപ്പിക്കൂയെന്നാണ് പിഎസ്‌സി നൽകുന്ന വിശദീകരണം. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ നേരത്തേ തീരുമാനിച്ചതാണ് പിഎസ്‌സി. ഉദ്യോഗാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച പക്ഷേ നടപ്പാക്കിയില്ല. […]

Continue Reading

കുമ്പള ദേശീയ പാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം;

കുമ്പള ▪️ കുമ്പള ആരിക്കാടിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിമുട്ടി ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപിച്ചു. പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി മറ്റൊരു ലോറിയുമായി ഇടിക്കുകയായിരുന്നു. സിലിണ്ടര്‍ ലോറി ഇടിയുടെ ആഘാതത്തില്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഫില്ലറി ഡാന്‍ നിര്‍മ്മിച്ച കുഴിയിലേക്ക് വീണു. അപകടത്തെ തുടര്‍ന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി.

Continue Reading

എം എ അബ്ദുൽ ഖാദർ ഹാജി : കടപുഴകിയത് കാരുണ്യത്തിന്റെ വടവൃക്ഷം – ദേശീയവേദി

മൊഗ്രാൽ : നിരാലംബർക്കായി തന്റെ മടിശ്ശീല തുറന്ന് വെച്ചിരുന്ന എം എ അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തോടെ കടപുഴകിയത് കാരുണ്യത്തിന്റെ വടവൃക്ഷമാണെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സാഹചര്യമുള്ള പ്രമാണിയായിട്ടും ലാളിത്യം മുഖമുദ്രയാക്കി ജീവിച്ച അബ്ദുൽ ഖാദർ ഏവർക്കും മാതൃകയാണ്. മത-സാമൂഹ്യ – ജീവകാരുണ്യ മേഖലയിൽ തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും വേദികളിലോ പത്രതാളുകളിലോ പ്രത്യക്ഷപ്പെടാൻ ഒരിക്കൽ പോലും അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതെന്ന് അനുസ്മരണ […]

Continue Reading

‘കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും’; കേരള പിഎസ്‌സി

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന തീരുമാനവുമായി കേരള പിഎസ്‌സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർധിച്ചതിനാലാണ് തീരുമാനം. പരീക്ഷകളുടെ നടത്തിപ്പിനെ ഇത് ബാധിക്കുന്നുണ്ടെന്നും പിഎസ്‌സി വ്യക്തമാക്കി.കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാതിരിക്കുന്നുണ്ട്. അതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പിഎസ്‌സിക്ക് ഉണ്ടാകുന്നത്. ഉത്തരക്കടലാസ്, ചോദ്യപേപ്പർ പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കാൻ 100 ലധികം രൂപയാണ് ഒരു വിദ്യാർഥിക്ക് മാത്രം പിഎസ്‌സിക്ക് ചെലവാവുന്നത്. ഇതിനാലാണ് പുതിയ തീരുമാനത്തിൽ പിഎസ്‌സി എത്തിയത്.മുൻകൂട്ടി തന്നെ […]

Continue Reading

വയനാട് അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം; ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി

ഡൽഹി: ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി. ന്യൂനപക്ഷ ജനസംഖ്യ 30 ശതമാനത്തിൽ കൂടുതലുള്ള 60 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി നാല് മാസം നീളുന്ന ജനസമ്പർക്ക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിപാടി.ഓരോ മണ്ഡലത്തിൽനിന്നും നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന 5,000 ആളുകളെ കണ്ടെത്തി പാർട്ടിയുടെ അംബാസഡർമാരായി നിയോഗിക്കും. ജനസമ്പർക്ക പരിപാടിയുടെ […]

Continue Reading

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന […]

Continue Reading