കണ്ണൂർ കൊവിഡ് ‘എ’ കാറ്റഗറിയിൽ, നിയന്ത്രണം കർശനം, പൊതുപരിപാടികളിൽ 50 പേർ മാത്രം

കണ്ണൂർ: ആശുപത്രികളിലെ കൊവിഡ് (Covid 19) ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ (Kannur) ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ,വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ കൊവിഡ് ബാധിതരുടെ […]

Continue Reading

അനുസ്മരണം. -നിഷ്കളങ്കമായ ആ പുഞ്ചിരി ബാക്കിയാക്കി മീലാദ് നഗറിലെ കാരണവർ ടിഎ ഇബ്രാഹിം എന്ന ഉമ്പായിച്ച യാത്രയായി

സൗമ്യമായ പെരുമാറ്റത്തിലൂടെ അളന്നുമുറിച്ച വാക്കുകളിലൂടെ ആരെയും നൊമ്പരപ്പെടുത്താതെ യുള്ള സ്വഭാവത്തിലൂ ടെയും, വളരെ സൂക്ഷ്മതയോടെയും ജീവിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞാഴ്ച വിട പറഞ്ഞു പോയ മൊഗ്രാൽ മീലാദ് നഗറിലെ ടിഎ ഇബ്രാഹിം എന്ന ഉമ്പായിച്ചയുടേത്. 30 വർഷക്കാലത്തോളം ഗൾഫിലെ പ്രവാസജീവിതം, പിന്നീട് പത്ത് വർഷത്തോളം ബാംഗ്ലൂരിൽ, മൊഗ്രാൽ മീലാദ് നഗറിലെ കാരണവർ ടി എ ഇബ്രാഹിമിന്റെ ജീവിതയാത്ര ഇങ്ങനെയൊക്കെയായിരുന്നു.2005ഓടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വിശ്രമം.. പ്രവാസിയുടെ ജീവിതം അല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയാണല്ലോ… ലാളിത്യമായിരുന്നു ഞങ്ങളൊക്കെ വിളിച്ചിരുന്ന ഉമ്പായിച്ച […]

Continue Reading

മുസ്ലിം സ്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്; ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തു

ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ മലയാളി പെണ്‍കുട്ടിയെ ചോദ്യം ചെയ്തതായി അറിയിച്ച് ഡല്‍ഹി പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിനിയെയാണ് ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുടെ ലാപ്‌ടോപ്പം ഫോണും കസ്റ്റഡിയിലെടുത്തെന്നും അന്വേഷണവുമായി പെണ്‍കുട്ടിയും കുടുംബവും സഹകരിച്ചെന്നും പൊലീസ് അറിയിച്ചു.കേസില്‍ തിരിച്ചറിഞ്ഞ ആറു പേരിലൊരാണ് പെണ്‍കുട്ടി. ലക്‌നൗ സ്വദേശിയായ മറ്റൊരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഡല്‍ഹി വനിതാ കമ്മീഷനാണ് ഇതിനെതിരെ കേസുത്തണമെന്നാവശ്യപ്പെട്ട് […]

Continue Reading

ഒളിമ്പിക് ഫുട്ബോൾ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മൊഗ്രാൽ ദേശീയ വേദി സ്വീകരണം നൽകി

മൊഗ്രാൽ: ഒളിമ്പിക് ഫുട്ബോൾ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മൊഗ്രാൽ ദേശീയ വേദി സ്വീകരണം നൽകി. ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ (DFA) നേതൃത്വത്തിൽ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ ഈ മാസം രണ്ടാം വാരത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജേതാക്കളായത്. ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾകീപ്പറായി മൊഗ്രാലിലെ ഷിജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓഫീസിൽ വച്ച് നടന്ന സ്വീകരണ ചടങ്ങ് വ്യവസായപ്രമുഖനും മുൻ എം എസ് സി പ്രസിഡണ്ടുമായ […]

Continue Reading

പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് ആരോപിച്ച് യുവാവും കുടുംബവും

ഓച്ചിറ: മകളെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയ അമ്മയെയും മക്കളെയും പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് പരാതി. അഫ്‌സല്‍ മണിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് പരാതിഉന്നയിച്ചിരിക്കുന്നത്.മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നാണ് അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 65 കിലോമീറ്ററുകളും ഏഴോളം പൊലീസ് പരിശോധനയും കഴിഞ്ഞെത്തിയ തങ്ങളെ കോളേജിലെത്താന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ ഓച്ചിറ സ്‌റ്റേഷനിലെ പൊലീസുകാര്‍ തടയുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. സത്യാവാങ്മൂലമടക്കമുള്ള എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് പോകാന്‍ […]

Continue Reading

‘സിഐ വേശ്യയെന്ന് വിളിച്ചു, പീഡനകാര്യം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു’; പോക്‌സോ കേസ് ഇരയുടെ ആത്മഹത്യകുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുമ്പും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ സിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പെണ്‍കുട്ടി ഉയര്‍ത്തിയിരിക്കുന്നത്.സിഐ തന്നെ ‘വേശ്യ’യെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണെന്നും കത്തിലുണ്ട്. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സി ഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും കത്തിലുണ്ട്. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ […]

Continue Reading

ഫാഷൻ നെറ്റ്‌വർക്കിന്റെ ലോഗോ പ്രകാശനം ചെയ്തു.

കുമ്പള. ഡീ ആർ ഓൺലൈൻ ബിസിനസ് ഗ്രൂപ്പിൻറെ പുതിയ സംരംഭമായ ഫാഷൻ നെറ്റ്‌വർക്കിന്റെ ലോഗോ പ്രകാശനം ചെയ്തു. കുമ്പളയിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള പോലീസ് സ്റ്റേഷൻ എഎസ്ഐ രതീഷ്, ഡീആർ ഗ്രൂപ്പ് ചെയർമാൻ ബിലാൽ അഷ്റഫിന് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് മേലത്ത്, മനോജ് വാരിയത്ത്, ഡീആർ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ നാസ് മൊഗ്രാൽ, ബിസിനസ് പ്രൊമോട്ടർ അബുതാഹിർ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

Continue Reading

വീടിനു മുന്നിൽ നിന്ന് കാണാതായ നാലുവയസുകാരനെ അയൽവാസി ഫാത്തിമയുടെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തി; വായ മൂടിക്കെട്ടിയ നിലയിൽ!

വീടിനു മുന്നിൽ നിന്ന് കാണാതായ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്-സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്. സമീപവാസിയുടെ അലമാരയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയുടെ അമ്മ സഹായ സിൽജ മണവാളക്കുറിച്ചി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന […]

Continue Reading

ആർമി പബ്ലിക്ക് സ്കൂളുകളിൽ അധ്യാപക നിയമനം: ജനുവരി 28വരെ അപേക്ഷിക്കാം

▪️തിരുവനന്തപുരം: ആർമി പബ്ലിക്ക് സ്കൂളുകളിൽ പോസ്റ്റ് ഗ്രാറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 136 സ്കൂളുകളിലാണ് ഒഴിവുകളുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് അവസരം. ഫെബ്രുവരി 19, 20 തീയതികളിൽ പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. പോസ്റ്റ് ഗ്രാറ്റ് ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദംവും ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കുമാണ് യോഗ്യത. പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. […]

Continue Reading

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരായത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ അനുമതി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി […]

Continue Reading