കാസറഗോഡ് ജില്ലയില്‍ പൊതു പരിപാടികള്‍ അനുവദനീയമല്ല ; നിശ്ചയിച്ച പരിപാടികള്‍ മാറ്റി വെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

ജില്ലയില്‍ കോവിഡ് 19 ന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു തരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക മത-സാമുദായിക പൊതുപരിപാടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. നിശ്ചയിച്ച പരിപാടികള്‍ സംഘാടകര്‍ അടിയന്തിരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രം നടത്തണം.. ജില്ലയില്‍ ജനുവരി 18, 19, 20 തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. (schools colleges wont close)

Continue Reading

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ്, ഐസൊലേഷനിലെന്ന് താരം

മമ്മൂട്ടിക്ക് പിന്നാലെ കൊവിഡ് പോസിറ്റീവായി ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan). കൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെടുന്നു. മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. […]

Continue Reading

ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; സ്കൂളുകള്‍‌ പൂര്‍ണമായി അടക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകൾ പൂർണമായി അടക്കും. നാളെമുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ പൂർണമായി അടക്കുന്നത്. കോളേജുകൾ അടക്കാനും സാധ്യതയുണ്ട്.

Continue Reading

ഉക്കിനടുക്കമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ. ടി.സി.ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉറപ്പു ലഭിച്ചു – എൻ.എ.നെല്ലിക്കുന്ന്

കാസർകോട്: ബദിയടുക്ക ഉക്കിനടുക്കയിലെ സർക്കാർമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി.ബസ്സർവ്വീസ് ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.ജനുവരി മൂന്ന് മുതൽ ഒ.പി.വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കൽ കോളേജിലേക്ക്എത്തി കൊണ്ടിരിക്കുന്നു. യാത്രാ ക്ലേശമാണ് അവർ അഭിമുഖീക്കുന്ന വലിയ പ്രശ്നം. നിലവിൽ രാവിലെ6.30 നും ഒൻപതിനുമിടയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്നു എന്നതല്ലാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്ന്ബസ് സർവ്വീസുകളില്ല.കാഞ്ഞങ്ങാട്, മഞ്ചേശ്വരംമേഖലകളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് […]

Continue Reading

യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിടാന്‍ പോകുന്ന ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഗൊരഖ്പൂരില്‍ യോഗിയുടെ എതിരാളി.യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടർച്ചയായി യോഗി ലോക്സഭയിലെത്തിയത് ഗൊരഖ്പൂരിൽ നിന്നാണ്. ഇത്തവണ നിയമസഭയിലേക്ക് യോഗി ആദിത്യനാഥ് അയോധ്യയിൽ​ നിന്നോ മഥുരയിൽ നിന്നോ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാൽ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂർ തന്നെ യോഗി തെരഞ്ഞെടുത്തു. 34കാരനായ ചന്ദ്രശേഖര്‍ ആസാദും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ […]

Continue Reading

മുളിയാറിലെ എൻ.ആർ.ഇ.ജി. തൊഴിൽ ഇടങ്ങൾ ജില്ലാ കലക്ടർ സന്ദർശിച്ചു.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി സ്ഥലങ്ങളും, ഓഫീസും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ,തൊഴിൽ കാർഡ്,അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.മിനി, സ്ഥിരം സമിതി ചെയർമാൻമാരായ മോഹനൻ, അനീസ മൻസൂർ മല്ലത്ത്, വാർഡ് മെമ്പർ അബ്ബാസ് കൊളച്ചപ്പ്, ജില്ലാ എ.ഇ.ജ്യോത്സ്ന, വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ കുമാർ, ജീവനക്കാരായ സുദീപ്, ഷിജിത്, പ്രസാദ്, […]

Continue Reading

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡ് കുറയും: ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

ന്യൂഡൽഹി• മാർച്ച് മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞൻ സമീരൻ പാണ്ഡെ. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കരുതൽ തുടരണം.ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പാണ്ഡെ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡെ.ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 11 മുതൽ വ്യത്യാസം […]

Continue Reading

കള്ളില്‍ മായം;നീലേശ്വരം കരിന്തളം,കിനാനൂർ,ഭാഗങ്ങളിലായി ആറ് കള്ളുഷാപ്പുകള്‍ പൂട്ടി

നീലേശ്വരം: കള്ളിൽ ഈഥേൽ ആൽക്കഹോളിന്റെ അളവ് നിയമപ്രകാരമുള്ളതിൽനിന്ന്‌ കൂടിയതിനാൽ ആറ് കള്ളുഷാപ്പുകൾ എക്‌സൈസ് സംഘം പൂട്ടിച്ചു. നീലേശ്വരം റെയ്‌ഞ്ചിന് കീഴിലെ കരിന്തളം, കിനാനൂർ, കാട്ടിപ്പൊയിൽ, കാഞ്ഞിരപ്പൊയിൽ, തീയർപാലം, എരിക്കുളം എന്നിവിടങ്ങളിലെ ഷാപ്പുകളാണ് അടപ്പിച്ചത്. ഷാപ്പുകളുടെ ഉടമയായ പെരിയങ്ങാനം സ്വദേശി ഇ.കെ. രഘുവിന്റെ (55) പേരിൽ എക്‌സൈസ് ഹൊസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ കേസെടുത്തു. 2020-ലാണ് ഈ ഷാപ്പുകളിൽനിന്ന്‌ നീലേശ്വരം റെയ്‌ഞ്ചിലെ ഉദ്യോഗസ്ഥർ കള്ളിന്റെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയക്കുന്നത്. നിയമപ്രകാരം 8.1 ശതമാനം […]

Continue Reading

പുലര്‍ച്ചെ പുരപ്പുറത്ത് നൈറ്റി ധരിച്ചൊരു കള്ളന്‍; ഫോണില്‍ കണ്ട് മകള്‍,ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസ്

നൈറ്റിയിട്ട് വീടിന് മുകളിൽ കയറി നിന്ന് ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ കോട്ടയത്ത് പിടിയിൽ. ബോബിന്‍സ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളൂരിലുള്ള ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ അതിർത്തിപോലും നോക്കാതെയാണ് ഒന്നര കിലോമീറ്റർ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ്.ഐ വി.എം ജയ്മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം മാത്യുവിന്‍റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും […]

Continue Reading