കോഴിക്കോട് ബീച്ചിൽ ഇന്ന് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത് . സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.

Continue Reading

എസ് ഇ യു സംസ്ഥാന കമ്മിറ്റി എ.എം.അബൂബക്കർ പ്രസിഡന്റ്,സിബി മുഹമ്മദ്‌ സെക്രട്ടറി നാസർ നങ്ങാരത്ത് ഓർഗനൈസിംഗ് സെക്രട്ടറി

കാസറഗോഡ്: കാസറഗോഡ് സമാപിച്ച സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമാപന സമ്മേളനം എ..കെ.എം അഷ്‌റഫ്‌ എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾഎ. എം അബൂബക്കർ മലപ്പുറം ( പ്രസിഡന്റ് ) സിബി മുഹമ്മദ് പത്തനംതിട്ട (ജനറൽ സെക്രട്ടറി) നാസർ നങ്ങാരത്ത് കാസറഗോഡ് (ഓർഗനൈസിംഗ് സെക്രട്ടറി) റഷീദ് മുളവൂർ എറണാകുളം (ട്രഷറർ) നൗഷാദ് പി.ഐ കോട്ടയം ( സീനിയർ വൈസ്പ്രസിഡന്റ്) വൈസ് […]

Continue Reading

സെഞ്ചൂറിയൻ കോട്ടയും തകർത്തു; ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം

ഗാബയ്ക്ക് പിറകെ ദക്ഷിണാഫ്രിക്കയുടെ സെഞ്ചൂറിയൻ കോട്ടയും പൊളിച്ച് വിരാട് കോഹ്ലിയും സംഘവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ ചരിത്രമുറങ്ങുന്ന സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമുമായി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം അഞ്ചാംദിനം ലഞ്ച് കഴിഞ്ഞയുടൻ തന്നെ ഇന്ത്യൻ പേസ് നിരയുടെ ആക്രമണത്തിനുമുന്നിൽ കീഴടങ്ങി. അർധസെഞ്ച്വറിയുമായി നായകൻ ഡീൻ എൽഗാറിന്റെ(77) പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. […]

Continue Reading

മൊഗ്രാലിൽ നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്.

മൊഗ്രാൽ. മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ് യൂണിറ്റ് വിഎച്എസ് വിഭാഗം സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ വെച്ച് നാളെ (30-12-21-വ്യാഴം) രാവിലെ 10 മണി മുതൽ ഒരു മണി വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്- നിരാമയ സംഘടിപ്പിക്കും. കോവിഡാനന്തര രോഗികൾക്ക് ക്യാമ്പ് ഏറെ പ്രയോജനപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ എത്തുന്ന രോഗികൾക്ക് പരിശോധനയ്ക്ക് പുറമേ സൗജന്യ മരുന്നുകളും നൽകുമെന്നും സംഘാടകസമിതി ചെയർമാൻ കെ എം മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ബിൻസി പി എസ്, […]

Continue Reading

കള്ളനെന്ന് കരുതി അച്ഛൻ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി. ( father kills daughter friend ) തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലർച്ചെ എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും ബാത്രൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്. കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാലു […]

Continue Reading

എൻഡോ സൾഫാൻ ഇരകളുടെ മരണം: കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ പ്രതിഷേധാഗ്നി.

കാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ഇരകളുടെ മരണം കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമവും സ്മൃതി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച് റോഷാഗ്നിയും നഗരത്തെ ഈറനണിയിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധാഗ്നി ഡോക്ടർ ഖാദർ മാങ്ങാട് ഉൽഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഗണേശൻ അരമങ്ങാനം, നാസർ കൊട്ടിലങ്ങാട്, റെജി കരിന്തളം, സലീം സന്ദേശം ചൗക്കി, അബ്ദുൽ ഖയ്യൂമ്, അബ്ദുൽ ഖാദർ […]

Continue Reading

അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്ത്ര മേഖലയിലെും വിവരങ്ങൾ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇൻറർനെറ്റ് […]

Continue Reading

മല്ലം വാർഡിൽ കിടപ്പിലായ രോഗികൾക്ക് വീട്ടിൽ എത്തി ആധാർ കാർഡ് റജിസ്റ്റട്രഷൻ നടത്തി

മുളിയാർ: മല്ലം വാർഡിൽ ആധാർ കാർഡ് ഇല്ലാത്ത കിടപ്പിലായ രോഗികൾക്ക് അവരവരുടെ വീട്ടിൽ എത്തി ആധാർ റജിസ്റ്റർ നടത്തി.ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ്കൃഷ്ണൻ ചേടിക്കാൽ, ആബ്ദുൾ റഹ്മാൻ ജൻഫോമാൻ, ശംസു ഡിൻ മെഗ്രാൽ, പീറ്റർ ഡിസൂസ അമ്മംകോട് എന്നിവർ നേതൃത്വം നൽകി.

Continue Reading

ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: മൂന്നാറില്‍ സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിന്‍.  ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബീന സഹോദരിയാണ്.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് […]

Continue Reading

ജിഫ്രി തങ്ങൾക്കു ഭീഷണി: സർക്കാർ ഗൗരവമായി കാണണം കുമ്പോൽ തങ്ങൾ

കുമ്പള :സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾക്കു വധ ഭീഷണിയുള്ള കാര്യം സർക്കാർ അതീവ ഗൗരവമായി കാണണമെന്നുംപോലീസ് സ്വമേധയാ കേസെടുത്തു ഭീഷണിപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്പോൽ സയ്യിദ് കെ. എസ്. അലി തങ്ങൾ ആവശ്യപ്പെട്ടു. സമുദായത്തിന്റെ നന്മയും മതമൈത്രിയും സമാധാനാന്തരീക്ഷവും ലാക്കാക്കി ഉചിതമായ തീരുമാനമെടുക്കുമ്പോൾ രാഷ്ട്രീയമായും അല്ലാതെയും ചിലർക്കുണ്ടാക്കുന്ന അസഹിഷ്ണുത പരിഹാസവും അസഭ്യ വർഷവും കടന്നു വധഭീഷനിലെത്തി നിൽക്കുന്നത് അങ്ങേയറ്റം ആപൽകരവും പ്രതിഷേധാർഹവുമാണ്. ജാതി മത രാഷ്ട്രീയ […]

Continue Reading