ദേശീയ കർഷകദിനം: പഴയകാല കർഷകൻ പി എസ് ഹാജിയെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു

മൊഗ്രാൽ. ദേശീയ കർഷക ദിനത്തിൽ പഴയകാല കർഷകൻ പി എസ് മുഹമ്മദ് ഹാജി പേരാലിനെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിൽ ചെന്ന് ആദരിച്ചു. ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ്‌റഹ്മാൻ ഷാൾ അണിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം എം റഹ്മാൻ, റിയാസ് കരീം ജനറൽ സെക്രട്ടറി ടി കെ ജാഫർ, ട്രഷറർ മുഹമ്മദ് സ്മാർട്ട്, മുൻ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ എന്നിവർ സംബന്ധിച്ചു.

Continue Reading

ജോലി സൗകര്യാര്‍ത്ഥം ഗള്‍ഫിലേക്ക് തിരിക്കുന്ന കുമ്പള മീപ്പിരിയന്‍സ് അംഗം മുഹ്‌സിന്‍ മൊഗ്രാലിന് യാത്രയയപ്പ് നല്‍കി

കുമ്പള. ജോലി സൗകര്യാര്‍ത്ഥം ഗള്‍ഫിലേക്ക് തിരിക്കുന്ന കുമ്പള മീപ്പിരിയന്‍സ് അംഗം മുഹ്‌സിന്‍ മൊഗ്രാലിന് യാത്രയയപ്പ് നല്‍കി. നിയാസ് കുമ്പള,ഷിബു ആരിക്കാടി എന്നിവര്‍ ചേര്‍ന്ന് മുഹ്‌സിന് മീപ്പിരിയന്‍സിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.ചടങ്ങില്‍ ഫിറോസ്, സൂരജ്, സാബിത്ത്, അപ്പു, മൂസ എന്നിവര്‍ സംബന്ധിച്ചു. യാത്രയയപ്പിന് മുഹ്‌സിന്‍ നന്ദി പറഞ്ഞു.

Continue Reading

മഞ്ചേശ്വരം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.43 കോടിയുടെ അനുമതി

ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ് (12.80ലക്ഷം), ബന്തിയോട്-മണിഹിത്തില്ലു റോഡ് (13.5 ലക്ഷം), മീഞ്ച പഞ്ചായത്തിലെ മജീർപള്ള-അഗ്ര റോഡ് (17.5 ലക്ഷം), എന്മകജെ പഞ്ചായത്തിലെ പെർള-കാട്ടുകുക്കെ റോഡ് (25 ലക്ഷം), അഡിയനഡുക്ക-ബക്കിലപദവ് റോഡ് (25 ലക്ഷം), പെർള -പൂവനടുക്ക റോഡ് രണ്ട് റീച്ചുകളായി (50 ലക്ഷം) എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് തുകയനുവദിച്ചത്.

Continue Reading

മതപരിവര്‍ത്തന വിരുദ്ധ ബില്‍ കര്‍ണാടക നിയമസഭ പാസാക്കി

ബെംഗളൂരു: മതപരിവർത്തന വിരുദ്ധ ബിൽ എന്നറിയിപ്പെടുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ കർണാടക നിയമസഭ പാസാക്കി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ജനതാദൾ എസും ബില്ലിനെ എതിർത്തു. ബില്ലിനെ ക്രൂരവും മനുഷ്യത്വവരുദ്ധവുമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമമാണെന്നും ആരോപിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് മതപരിവർത്തന വിരുദ്ധ ബിൽ കർണാടകയിലും കൊണ്ടുവന്നത്. ബിൽ നിയമമാകണമെങ്കിൽ നിയമനിർമാണ കൗൺസിലിൽ കൂടി പാസാകേണ്ടതുണ്ട്. ഇവിടെ ബിജെപിക്ക് […]

Continue Reading

കാസർകോട് തുരുത്തിയിൽ ഒമ്പതു വയസ്സുകാരൻ മരിച്ച നിലയിൽ

തുരുത്തി: കളിക്കുന്നതിനിടെ 10 വയസുകാരൻ മരിച്ചു. തുരുത്തിയിലെ അബ്ദുല്ല – ഖദീജ ദമ്പതികളുടെ ഇളയമകൻ സഹൽ ആണ് മരിച്ചത്. തുരുത്തി എം എം എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്വൈ കീട്ട് 4.30 മണിയോടെ സമീപത്തുള്ള മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സഹൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഓടിക്കൂടിയവർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തുരുത്തി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: സുഹൈൽ, […]

Continue Reading

”പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചു; ഉമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടു”; മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാവിന്‍റെ പരാതി

കസ്റ്റഡിയിലെടുത്ത് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് വ്യക്തമാക്കി യുവാവ്. ആലപ്പുഴയിൽ ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിനു പിറകെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ മാപ്പനാട് വെളി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. ജയ് ശ്രീറാമും വന്ദേമാതരവും വിളിപ്പിക്കുകയും കുടുംബത്തിനെതിരെയും മതത്തിനെതിരെയും വൃത്തികെട്ട ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാൽ രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പ്രതികരിച്ചിരുന്നു.

Continue Reading

കാസർഗോഡ് സുൽത്താൻ ഗോൾഡ് ജ്വല്ലറി കേസ് ഒന്നാം പ്രതി അറസ്റ്റിൽ

കാസറഗോഡ് സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കര്‍ണാടക ബന്റ്വാള്‍ ബി.സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖ് (38) അറസ്റ്റില്‍. കര്‍ണാടകയില്‍ വെച്ചാണ് ഇയാളെ കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസറഗോഡ് കോടതിയില്‍ ഹാജരാക്കും. ജ്വല്ലറിയില്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ കണ്ടെടുക്കാന്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും. അന്വേഷണസംഘത്തില്‍ എസ്.ഐ രഞ്ജിത്ത്, വിജയന്‍ മോഹനന്‍, ജനാര്‍ദ്ദനന്‍, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒ […]

Continue Reading

രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കളെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതരസംസ്ഥാന തൊഴിലാളികളായ മജീദ് ഖാൻ (23), ഖിലാഫത് (22), ഒരു 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടെയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് ഇവർ പിടിയിലായത്. മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്‌ത്‌ വരികയാണ്.

Continue Reading

കാസറഗോഡ് നെഹ്റു യുവ കേന്ദ്രം 2021-22 -ലെ ജില്ലാ യുത്ത് ക്ലബ്ബ് അവാർഡ് സന്ദേശം യുവ പ്രതിഭ ചൗക്കിയെ തെരഞ്ഞടുത്തു

കാസറഗോഡ്:നെഹ്‌റു യുവകേന്ദ്ര കാസറഗോഡിന്റെ 2021-22 വർഷത്തെ യൂത്ത് ക്ലബ്ബിനുള്ള അവാർഡിന് ചൗക്കി സന്ദേശം യുവ പ്രതിഭയെ തെരഞ്ഞെടുത്തു2020 ഏപ്രിൽ മുതൽ 20 21 മാർച്ച് 31 വരെ സന്ദേശം നടത്തിയ സാമൂഹ്യ സാംസ്കാരിക പാരിസ്ഥിതി ക , ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്. കൊറോണക്കാലത്ത് ജനങ്ങൾ വട്ടം തിരിഞ്ഞപ്പോൾ അവരുടെ മുന്നിൽ ആശ്വാസമായി എത്താൻ സന്ദേശത്തിന് കഴിഞ്ഞു സമസ്ഥ മേഖലകളിലും കഷ്ടപ്പെടുന്നവരെ നെഞ്ചോട്‌ ചേർത്ത് പിടിക്കാൻ സന്ദേശം പ്രവർത്തകർ തയ്യാറായി മൊഗ്രാൽ പുത്തൂർ പഞ്ചായത്താലെ കമ്യൂണിറ്റി […]

Continue Reading

ക്രിസ്മസ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദാബി

ക്രിസ്മസ് പുതുവത്സര പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദബിയിലെ പളളികള്‍. ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രാര്‍ത്ഥകള്‍ നടക്കുക. 96 മണിക്കൂറിനുളളിലെ കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലവും അനിവാര്യമാണെന്ന് സെന്റ് ജോസഫ് കത്തീഡ്രല്‍ അറിയിച്ചു. എമിറേറ്റ്‌സ് ഐഡി പരിശോധിച്ചായിരിക്കും സന്ദര്‍ശനത്തിന് അനുമതി. സന്ദര്‍ശന വിസയിലുളളവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. എന്നാല്‍ മുന്‍കൂട്ടി അനുമതി തേടേണ്ട കാര്യമില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നുളള രീതിയിലായിരിക്കും പ്രവേശനം. ഡിസംബര്‍ 24 നും 25 നും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരിക്കും. www.stjosephsabudhabi.org എന്ന […]

Continue Reading