കാസർഗോഡ് ജിബിജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമ കസ്റ്റഡിയിൽ

കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കാസർഗോഡ് കുണ്ടുകുഴിയിലാണ് ഈ ജിബിജി നിധി എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നത്. നിക്ഷേപത്തിന് 80%നു മുകളിൽ […]

Continue Reading

എസ് ഇ യു ജില്ലാ സമ്മേളനം സമാപിച്ചു. *ജില്ലാ കമ്മിറ്റി : അബ്ദുൽ റഹ്‌മാൻ പ്രസിഡന്റ്, മുഹമ്മദലി സെക്രട്ടറി

കാസറഗോഡ് : രണ്ട് ദിവസങ്ങളിലായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ നഗറിൽ (മുനിസിപ്പൽ കോൺഫ്രൻസ് ഹാൾ) നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനവും ജില്ലാ കൗൺസിലും എ. കെ.എം അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം സലീം.ടി,റിയാസ് പടന്നക്കാട്, മൊയ്‌തീൻകുഞ്ഞി. ബി, ഇഖ്‌ബാൽ ടി. കെ പ്രസംഗിച്ചു. സെക്രട്ടറി സിയാദ്. പി വാർഷിക പ്രവർത്തന റിപ്പോർട്ടും […]

Continue Reading

‘മുസ്‌ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല’; കർണാടകയിൽ ക്ഷേത്രോത്സവത്തില്‍ വീണ്ടും ബഹിഷ്കരണ ബാനർ സ്ഥാപിച്ച് വി.എച്ച്.പി

ബെം​ഗളുരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തിൽ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്. മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലാണ് വംശീയ-വിദ്വേഷ നടപടി. ഇവിടുത്തെ ശ്രീ മഹാലിം​ഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പ്രദേശത്ത് ഒരു വിഭാ​ഗം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് ഇത്തരം ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്. “നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും മുസ്‌ലികളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാർ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്”- പ്രദേശവാസികളിലൊരാൾ […]

Continue Reading

കാസറഗോഡ് സ്‌കൂൾ ബസ് ബൈക്കിലിടിച്ച് രണ്ടു കോളേജ് വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

മഞ്ചേശ്വരം: കാസർകോട് സ്കൂൾ ബസിൽ ബൈക്കിടിച്ച് രണ്ടു കോളേജ് വിദ്യാർഥികൾ മരിച്ചു. മഞ്ചേശ്വരം മിയപദവിയിൽ വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്കൂൾ ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു. ഇവരിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

Continue Reading

അഞ്ജുശ്രീയുടെ മരണം: കൂടിയ അളവിൽ എലിവിഷം ഉള്ളിൽച്ചെന്നാണെന്ന് പരിശോധനാഫലം

കാസർകോട്: പരവനടുക്കം തലക്ലായി ബേനൂർ ശ്രീനിലയത്തിൽ അഞ്ജുശ്രീ പാർവതി (19) മരിച്ചത് എലിവിഷം ഉള്ളിൽ ചെന്നാണെന്ന് രാസപരിശോധനാഫലം. കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന.ഇതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലെ സൂചന. അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പുതുവർഷാഘോഷത്തിന്റെ […]

Continue Reading

സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവ് അന്തരിച്ചു

ന്യൂഡൽഹി • അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു. 7 തവണ ലോക്സഭാംഗവും 4 തവണ രാജ്യസഭാംഗവുമായിരുന്ന ശരദ് യാദവ് 1989–90, 1999–04 കാലഘട്ടങ്ങളിൽ കേന്ദ്രമന്ത്രിയുമായി. 1989ൽ വി.പി.സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും […]

Continue Reading

ബജ്റംഗ്ദൾ നേതാവ് നേത്രാവതി നദിയിൽ മരിച്ച നിലയിൽ

മംഗളൂറു:ബജ്റംഗ്ദൾ നേതാവിനെ നേത്രാവതി നദിയിൽ ബണ്ട്വാൾ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്. പാണെ മംഗളൂറു പഴയ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.നദിയിൽ വീണതാകാമെന്ന സംശയത്തിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാൽ, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹിം എന്നിവർ തെരച്ചിലിൽ പങ്കാളികളായി.വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളിൽ രാജേഷ് […]

Continue Reading

നിയന്ത്രണംവിട്ട കാർ അഞ്ച് ഓട്ടോകൾ തകർത്തു

നീ​ലേ​ശ്വ​രം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​ഞ്ച് ഓ​ട്ടോ​ക​ൾ ത​ക​ര്‍ത്തു. ഡ്രൈ​വ​ര്‍മാ​രും വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ ചാ​യ്യോ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു സ​മീ​പ​ത്താ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.ചാ​യ്യോ​ത്തു​നി​ന്ന് മൂ​ന്ന റോ​ഡി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൂ​ന്ന്‌ റോ​ഡ് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന വാ​ഗ​ണ​ര്‍ കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി പി. ​ദി​നേ​ശ​ന്‍, കെ. ​രാ​ജു, കെ.​പി. അ​നി​ല്‍, ര​ഞ്ജി​ത്ത്, ര​തീ​ഷ് എ​ന്നി​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് കേ​ടു​പാ​ട് […]

Continue Reading

മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം . വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.

Continue Reading

വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു

ഇടുക്കി: അടിമാലിയിൽ വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞുമോന്‍ മരിച്ചത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കലർന്നതായി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതെ സമയം ഇവരുടെ സുഹൃത്ത് സുധീഷ് പൊലീസ് നിരീക്ഷണത്തിലാണ്.എട്ടാം തിയതിയാണ് സംഭവം നടക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെയും സുഹൃത്തായ സുധീഷിനാണ് വഴിയില്‍ നിന്നും മദ്യ കുപ്പി കിട്ടുന്നത്. […]

Continue Reading