ചൗക്കി സന്ദേശം യുവപ്രതിഭയിൽ സൗജന്യ തയ്യൽ പരിശീലനം തുടങ്ങി

ചൗക്കി:നെഹ്റു യുവക് കേന്ദ്ര കാസർഗോഡിന്റെ സഹകരണത്തോടെ ചൗക്കി സന്ദേശത്തിൽ വെച്ച് തൊഴിൽ രഹിതരായ യുവതികൾക്കായി സ സൗജന്യ തയ്യൽ പരിശീലനം തുടങ്ങി. മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽപരിശീലന പദ്ധതിയുട ഉദ്ഘാടനം നിർവ്വഹിച്ചു. നെഹ്റു യുവക് കേന്ദ്ര യൂത്ത് ഓഫീസർ അഖിൽ .പി. അധ്യക്ഷത വഹിച്ചു. ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ’ യുത്ത് വലൻഡിയർ ഫാറൂഖ്.സന്ദേശം യുവപ്രതിഭ പ്രസിഡണ്ട് […]

Continue Reading

അതി ദരിദ്രർക്കായുള്ള പദ്ധതി: കുമ്പള ഗ്രാമ പഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചു

കുമ്പള. അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുക എന്ന സർക്കാർ ലക്ഷ്യമിടുന്ന അതി ദരിദ്രർക്കായുള്ള പദ്ധതി കുമ്പളയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു. സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഇതുവരെയുള്ള പദ്ധതികളിൽ വിവിധ കാരണങ്ങളാൽ ഉൾക്കൊള്ളാതെ പോയവരെ ഉൾക്കൊള്ളി ക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങൾക്ക് വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുമ്പള മുഹിമ്മാത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡണ്ട് യുപി താഹിറാ […]

Continue Reading

കോവിഡിൽ നിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊള്ളണം. കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ.

കോവിഡിൽ നിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊള്ളണം. –കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ. മൊഗ്രാൽ. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ലോകത്തിൻറെ ശാസ്ത്ര പുരോഗതി പറഞ്ഞിട്ട് നേരം കളയരുതെന്നും, പ്രതിരോധത്തിന് വിശ്വാസിസമൂഹം പടച്ചവൻ നൽകിയ മുന്നറിയിപ്പ് ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അഭ്യർത്ഥിച്ചു. മൊഗ്രാലിൽ കൊവിഡ് മൂലം മരണപ്പെട്ട് പോയ വർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രാർത്ഥനാ സദസ്സിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് മരണപ്പെട്ടു പോയവരുടെ മരണാനന്തര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം സംബന്ധിക്കാൻ […]

Continue Reading

നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ മോഷണം

നീലേശ്വരം: പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ കള്ളന്‍ കയറി. ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത് ക്ഷേത്ര ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്. നീലേശ്വരം പോലീസ് കേസ്ലെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വോഡും വിരലടയാള വിദ്ഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Continue Reading

40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സ്കൂടെർ ലഭിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭ അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള 40% ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ” ‘ ഉൾപ്പെടുത്തിയിട്ടുള്ള പ്രസ്തുത പ്രൊജക്ടിന് 9,50,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 95000 രൂപ വിലയുള്ള സ്കൂട്ടർ കെൽട്രോൺ മുഖേന വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഡിസംബർ 25 നകം അപേക്ഷ നഗരസഭാ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം മുൻഗണനാ മാനദണ്ഡം പ്രകാരമുള്ള മാർക്ക് ലഭിക്കുന്നതിനാവശ്യമായ രേഖകൾ നിർബന്ധമായും സമർപ്പിക്കണം. ആവശ്യമായ രേഖകൾ റേഷൻ കാർഡ് ആധാർ […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് […]

Continue Reading

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള മൊഗ്രാൽ ദേശീയവേദിയുടെ അവാർഡ് അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു

അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം മൊഗ്രാൽ : മൊഗ്രാലിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ദേശീയവേദിയുടെ പുരസ്‌കാരം മൊഗ്രാൽ നാങ്കി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ ബദ് രിയക്ക് സമർപ്പിച്ചു.കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ജീവകാരുണ്യ മേഖലയിൽ നടത്തുന്ന സമഗ്രമായ ഇടപെടലുകൾ മാനിച്ചാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിന് അബ്ദുൽ റഹ്‌മാനെ തെരഞ്ഞെടുത്തത്.മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അവാർഡ് […]

Continue Reading

‘41,000 പേർ മരിച്ചു, നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രം’; കോവിഡില്‍ കേരളത്തിന് സൂപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നാൽപ്പതിനായിരത്തിൽപ്പരം ആളുകൾ മരിച്ച കേരളത്തിന്‍റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നഷ്ടപരിഹാരത്തിനുള്ള പതിനായിരം അപേക്ഷകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്. ഇതിൽ നഷ്ടപരിഹാരം വിതരണം ചെയ്തത് 548 പേർക്ക് മാത്രമാണെന്നും സുപ്രീംകോടതി വിമർശിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള സമയമുണ്ടെന്നും ലഭിച്ച അപേക്ഷകള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സര്‍ക്കാര്‍ മറുപടിയില്‍ ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി […]

Continue Reading

രാഷ്ട്രപതിയുടെ സന്ദർശനം ജില്ലാകലക്ടർ ഒരുക്കങ്ങൾ വിലയിരുത്തി

ഡിസംബർ 21ന് ഉച്ചയ്ക്കുശേഷം 3 30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന സന്ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി പി ബി രാജീവ് സബ്കലക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ, റവന്യൂ ഉദ്യോഗസ്ഥർ കേന്ദ്രസർവകലാശാല പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു

Continue Reading

കാസർഗോഡ് കുണ്ടടുക്കയിൽ ജനവാനകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കാസർഗോഡ് കോളിയുക്കയിൽ നാട്ടിലിറങ്ങിയ ഉപദ്രവകാരിയായ പന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെ നിർദേശ പ്രകാരം ബി.അബ്ദുൾ ഗഫൂറിന്റെ നേത്വത്തത്തിലുള്ള പ്രത്യേക സംഘം വെടിവെച്ചു കൊന്നു. തുടർന്ന് കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സത്യൻ സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ ബിനു കെ.ആർ അംഗങ്ങളായ മസൂദ് ബോവിക്കാനം ജിജിൻ ചന്ദ്രൻ അബ്ദുല്ല കുഞ്ഞി കൊളത്തൂർ വനം വകുപ്പ് ജീവനക്കാരായ ബിജിത്ത് സനൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം പന്നിയുടെ ജഡം കുഴിച്ച് മൂടി […]

Continue Reading