റദ്ദുചെയ്ത കെ.എസ്. ആർ.ടി.സി.സർവ്വീസുകൾ പുനരാരംഭിക്കണം: എൻ.എ.നെല്ലിക്കുന്ന്

കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കാനും മിനിസ്റ്റീരിയൽ സ്റ്റാഫ് പഴയതുപോലെ നിലനിർത്താനും നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.2019 ൽ 82 ഷെഡ്യൂൾ സർവീസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 52 സർവീസുകളെ ഉള്ളു. മിനിസ്റ്റീരിയൽ സ്റ്റാഫ് 40 ൽ നിന്ന് നാലായി ചുരുങ്ങി.അതിർത്തി ജില്ലയായ കാസർകോട് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ബസ്സുകൾ നിരത്തിലിറക്കേണ്ട ആവശ്യകത ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ കത്തിൽ എൻ.എ.നെല്ലിക്കുന്ന് എടുത്തുകാട്ടി.

Continue Reading

”ആളുകളെ കൊല്ലുന്നതല്ല ഹിന്ദൂയിസം’; സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും അദ്ദേഹം പറഞ്ഞു. ‘ജൻ ജാഗ്രൻ അഭിയാൻ’ എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പേരിലുള്ള പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്തുപറഞ്ഞെന്ന് […]

Continue Reading

ഗുഡ്ഗാവിൽ ഹിന്ദു സംഘടനകൾ വീണ്ടും ജുമുഅ തടഞ്ഞു

ഹരിയാനയിലെ ഗുഡ്ഗാവിൽ ജുമുഅ നമസ്‌കാരം തടസപ്പെടുത്തി വീണ്ടും ഹിന്ദു സംഘടനകൾ. 12എ സെക്ടറിലാണ് വിവിധ ഹിന്ദു സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി നമസ്‌കാരസ്ഥലം നിയന്ത്രണത്തിലാക്കിയത്.സ്ഥലത്ത് വോളിബോൾ കോർട്ട് നിർമിക്കുമെന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ജുമുഅ നമസ്‌കാരമുള്ള ദിവസമായതിനാൽ രാവിലെ തന്നെ നിരവധി പേർ ഇവിടെയെത്തി സ്ഥലം കൈയടക്കിയിരുന്നു. ഇവിടെ ഒത്തുകൂടിയ സംഘം ജുമുഅ നമസ്‌കാരം അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.തുടർന്ന്, സ്ഥലത്ത് ജുമുഅ നടത്തില്ലെന്ന് മുസ്‍ലിം സംഘടനകൾ പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്നും പ്രദേശത്തുനിന്ന് മാറാതെ കുത്തിയിരിക്കുകയായിരുന്നു സംഘം.

Continue Reading

ഭരണനിർവഹണം; കേരളം നമ്പർ വൺ, യുപി ഏറ്റവും പിന്നിൽ

ന്യൂഡൽഹി: രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയിൽ (പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ്) കേരളം ഇന്ത്യയിൽ ഒന്നാമത്. ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-21 വർഷത്തെ സൂചിക പുറത്തു വിട്ടത്. പ്രധാനമായും സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ദ ഹിന്ദുവാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ […]

Continue Reading

ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി: ജോസ് കെ മാണി രാജി വെച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 29 നാണ് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. നവംബർ 29 നാണ് വോട്ടെടുപ്പ് നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Continue Reading

ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബി.ജെ.പി. നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി

മംഗളൂരു: കൊണാജെ പഞ്ചായത്ത് മുൻ അംഗമായ ബി.ജെ.പി. നേതാവിനെ വധിക്കാൻ ശ്രമം. തിങ്കളാഴ്ച രാത്രി കൊണാജെയ്ക്ക് സമീപമാണ് പ്രകാശ് ഷെട്ടിക്ക്(38)നേരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്രകാശ് ഷെട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് വെട്ടേറ്റ പ്രകാശ് ഷെട്ടിയെ ദർലക്കട്ടെയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ അന്വേഷണത്തിനു ശേഷമേ അക്രമണ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് കോണാജെ പോലീസ് പറഞ്ഞു.

Continue Reading

ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനെ സാധിക്കു

:ബിപി പ്രദീപ് കുമാർയൂത്ത് കോൺഗ്രസ്‌ കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന “രാജീവ് ഗാന്ധി ” യൂണിറ്റ് രൂപീകരണ യജ്ഞത്തിന്റെ ഭാഗമായി മധൂർ മണ്ഡലത്തിൽ പട്ലയിൽ വെച്ച് മണ്ഡലം തല ഉത്ഘാടനം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ് കുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ധർമധീര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീൽ അഹ്മദ്, കെഎസ്‌യു […]

Continue Reading

പെർളയിലെ കുട്ടിക്കും മാതാവിനും നേരെയുണ്ടായ ആർ എസ് എസ് ഗുണ്ട അക്രമം സഭയിലുന്നയിച്ച് എ. കെ. എം. അഷ്റഫ് എം എൽ എ

തിരുവനന്തപുരം : പെർളയിലെ കുട്ടിക്കും മാതാവിനും നേരെയുണ്ടായ ആർ എസ് എസ് ഗുണ്ട അക്രമം സഭയിലുന്നയിച്ച് എ. കെ. എം. അഷ്റഫ് എം എൽ എ. എൺമകജെ പഞ്ചായത്തിലെ അഡ്യനടുക്ക എന്ന സ്ഥലത്ത് താമസിക്കുന്ന പതിനഞ്ചു വയസുള്ള വിദ്യാർത്ഥിയായ മുസ്തഫയെയും മാതാവ് മിസിരിയയെയും ഒക്ടോബർ ഒന്നിന് ആർ എസ് എസ് ഭീകരർ വീടുകയറി ആക്രമിച്ചിരുന്നു. പള്ളിയിൽ പോകുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും വീട്ടിലേക്ക് ഓടി ക്കയറിയപ്പോൾ പിന്നാലെയെത്തി വീടു കയറി ആക്രമിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബദിയടുക്ക […]

Continue Reading

അംബാസഡർ കാറിനെ വീടാക്കി മാറ്റി കാട്ടിൽ കഴിഞ്ഞത് 17 വർഷം സുളള അറന്തോട് ഒരു അത്ഭുത മനുഷ്യൻ

നാഗരിക ജീവിതം ഉപേക്ഷിച്ച്‌ കാനന ജീവിത്തിലേക്കിറങ്ങിയ മനുഷ്യന്‍. കെട്ടുകഥയോ മുത്തശ്ശിക്കഥയോ ഒന്നുമല്ല ഇത്. ചന്ദ്രശേഖര്‍ എന്ന കര്‍ണാടകക്കാരന്റെ ജീവിതമാണ്. ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലൂക്കിലെ അറന്തോടിനടുത്തുള്ള അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടതൂര്‍ന്ന വനമേഖലയിലാണ് 56 വയസ്സുള്ള ചന്ദ്രശേഖര്‍ താമസിക്കുന്നത്. ചന്ദ്രശേഖറിന്റെ വാസസ്ഥലത്ത് എത്തിച്ചേരുക എന്നത് നാഗരിക മനുഷ്യനെ സംബന്ധിച്ച്‌ അല്‍പ്പം ബുദ്ധിമുട്ടാണ്. അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള ഇടതൂര്‍ന്ന വനമേഖലയിലൂടെ 3-4 കിലോമീറ്റര്‍ നടക്കണം. നടത്തിനൊടുവില്‍ മുളയില്‍ തൂക്കിയ ചെറിയ പ്ലാസ്റ്റിക് ഷീറ്റ് […]

Continue Reading

ആർഎസ്എസ് തട്ടകത്തിൽ കോൺഗ്രസ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

മുംബൈ: ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് കോൺഗ്രസ്. ഉച്ച വരെയുള്ള ഫലം പുറത്തു വരുമ്പോൾ നാഗ്പൂർ ജില്ലാ പരിഷത്തിലെ 16 സീറ്റിൽ നാലിടത്ത് കോൺഗ്രസ് വിജയിച്ചു. ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റു വീതം സ്വന്തമാക്കി.  31 പഞ്ചായത്ത് സമിതി സീറ്റുകളിൽ 11 ഇടത്തെ ഫലങ്ങൾ പുറത്തു വന്നു. എട്ടിടത്താണ് കോൺഗ്രസ് വിജയിച്ചത്. മൂന്നു സീറ്റിൽ ബിജെപി വിജയിച്ചു. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതിയിലും എൻസിപിക്കും ശിവസേനയ്ക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല. […]

Continue Reading