ഗുജറാത്തിൽ ബിജെപി കോട്ട പിടിച്ച് കോൺഗ്രസ്; ഭൻവാദിലെ അട്ടിമറി വിജയം കാൽനൂറ്റാണ്ടിന് ശേഷം

അഹമ്മദാബാദ്: 26 വർഷമായി ബിജെപി കൈവശം വച്ചിരുന്ന ഭൻവാദ് നഗരസഭയിൽ വമ്പൻ വിജയം നേടി കോൺഗ്രസ്. 24 ൽ 16 സീറ്റും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ടു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. 1995 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന നഗരസഭയാണ് ഭൻവാദ്. അതിനിടെ, ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻജയം സ്വന്തമാക്കി. ആകെയുള്ള 44 സീറ്റുകളിൽ 41 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ഒരു സീറ്റ് എ.എ.പി നേടി.

Continue Reading

പൂർവ്വകാലനേതാക്കളെ ആദരിച്ച് മുളിയാറിൽ യുഡിഎഫ്. വയോജന ദിനം ആചരിച്ചു

ബോവിക്കാനം: മുളിയാർ പഞ്ചായത്ത്യു.ഡി.എഫ്. കമ്മിറ്റി യുടെ നേതൃത്വത്തിൽ വയോജന ദിനം ആചരിച്ചു.നേതാക്കളായിരുന്ന എം.എ. ഖാദറിന് ഡി.സി. സി.സെക്രട്ടറിഎം.സി.പ്രഭാകരനും, കേളു മണിയാണിക്ക് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.ബി. ശാഫിയും, എ.ടി. അബൂബക്കറിന് പഞ്ചായത്ത് ചെയർമാൻ ബി.എം. അബൂബക്കറും ഷാൾ ണിയിച്ചു. കൺവീനർ ബി.സി.കുമാരൻ സ്വാഗതംപറഞ്ഞു. അശോകൻ മാസ്റ്റർ, കെ.ബി. മുഹമ്മദ് കുഞ്ഞി ഭാസ്ക്കരൻ കോട്ടൂർ,ഷരിഫ് കൊടവഞ്ചി,ഇ.മണി കണ്ഠൻ,ബി.എം. അഷ്റഫ്, മൻസൂർ മല്ലത്ത് പ്രകാശ് റാവു, അബ്ബാസ് കൊളച്ചപ്പ്, മാധവൻ നമ്പ്യാർ, സുധിഷ് കുമാർ, കെ. മുഹമ്മദ് കുഞ്ഞി, […]

Continue Reading

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും.മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍. രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് […]

Continue Reading

വി.എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

കോൺഗ്രസ് നേതാവ്  വി എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫല പ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നേതൃ തലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തുടരുന്നതിനിടെയാണ് അദ്ദേഹം എ.ഐ.സി.സി […]

Continue Reading

തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ ചെലവിട്ടത് 50 ലക്ഷം രൂപ: വെളിപ്പെടുത്തലുമായി സുന്ദര

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിച്ച കെ.സുന്ദര. തന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന് സുന്ദര മീഡിയവന്നിനോട് പറഞ്ഞു. 2.5 ലക്ഷം രൂപ തനിക്ക് നൽകി. 47.5 ലക്ഷം രൂപ ബിജെപി പ്രാദേശിക നേതാക്കൾ തട്ടിയെടുത്തു. ബിജെപി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുന്ദര മീഡിയവണിനോട് പറഞ്ഞു.

Continue Reading

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു.  അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി […]

Continue Reading

ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ നാടു കടത്തൂ; അസം സര്‍ക്കാരിനോട് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

ഗുവാഹത്തി: അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു. ദോല്‍പൂര്‍ സ്വദേശിയായ മൊയ്‌നുല്‍ ഹഖാണ് പൊലീസുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൊയ്‌നുല്‍ ഹഖിനെ പൊലീസ് വെടിവെച്ച് കൊല്ലുന്നതും, ഒരു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ മൃതദേഹത്തിന്റെ നെഞ്ചില്‍ തൊഴിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘അവരെന്റെ മകനെ കൊന്നു. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ അങ്ങോട്ട് തന്നെ നാട് കടത്തൂ,’ എന്നാണ് മൊയ്‌നുല്‍ ഹഖിന്റെ മാതാപിതാക്കള്‍ പറയുന്നത്. കൊല്ലപ്പെട്ട 30 വയസ്സുകാരന്‍ മൊയ്‌നുല്‍ ഹഖ്, 3 കുട്ടികളും […]

Continue Reading

കുറ്റം മുഴുവന്‍ ആര്‍.എസ്.എസിന്, പ്രചാരണത്തില്‍ സഹായിച്ചില്ലെന്ന് പരാതി; കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ്സെന്ന് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ് ആണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബി.ജെ.പി പ്രവര്‍ത്തകരുമായി ഒത്തു പോകാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ലെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ആര്‍.എസ്.എസ് സംയോജകര്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഔദ്യോഗിക റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി.

Continue Reading

എ കെ എം അഷ്‌റഫ് എം എൽ എ യ്‌ക്ക് എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ ആദരം

കാസറഗോഡ്: തുളുനാടിന്റെ മണ്ണിൽ നിന്നും ഫാസിസത്തെ തളച്ചിട്ട് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മതേതര യുവതയുടെ ആവേശവും പ്രതീക്ഷയുമായ എ.കെ.എം അഷ്‌റഫ് എം.എൽ.എ യെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ടി.എ സലീം ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ,മൊയ്‌തീൻ […]

Continue Reading

ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നൽകി.

കാസറഗോഡ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി കെ ഫൈസലിന് ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എം.നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ ചന്ദ്രഹാസ റൈ, കുഞ്ചാർ മുഹമ്മദ്, ഖജാൻജി ഖാദർ മാന്യ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് മണ്ഡലം നേതാക്കളായ ശ്യാം മാന്യ, ജഗന്നാഥ് റൈ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ […]

Continue Reading