ചരൺജിത്ത് സിങ് ചന്നി; പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രി

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ദലിത് വിഭാഗമുള്ള പഞ്ചാബിൽ കോൺഗ്രസ് സർക്കാറിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഈ 48 കാരൻ. ചാംകൗർ സാഹിബ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നുവട്ടം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Continue Reading

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജി വച്ചു ഗവർണറെ കണ്ട് രാജിക്കത്ത് നൽകി

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിന്ന് എംഎല്‍എമാരുടെ യോഗവും വിളിച്ചിരുന്നു. ഇതിനിടെയാണ് അമരീന്ദറിന്റ രാജി. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റുന്നതിന് വേണ്ടിയാണ് ഇന്നത്തെ അടിയന്തര യോഗം വിളിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അമരീന്ദര്‍ ഇത്തരം അപമാനങ്ങള്‍ സഹിച്ച് […]

Continue Reading

ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ചിലര്‍ കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റു ചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാമത്തെ ഡോസ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിലെ ആന്റി ബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (57)അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു.തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000ത്തില്‍ അമ്ബലത്തറ വാര്‍ഡില്‍ നിന്നും പിഡിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്.

Continue Reading

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ചോദ്യം ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നടന്നത്. കുറ്റാരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് കൊണ്ടാണ് കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയിലാണ് കേസന്വേഷണം പുരോഗോമിക്കുന്നത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കെ സുരേന്ദ്രനെ ചൊദ്യം […]

Continue Reading

സ്ത്രീ സമൂഹത്തോടുള്ള ലീഗ് മനോഭാവം മാറ്റണം അഡ്വ:ഷമീർ

പയ്യനങ്ങാടി:മുസ്ലിം ലീഗ് പാർട്ടിയിൽ ഗുരുതര അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ ചെറുവിരലനക്കാൻ ധൈര്യമില്ലാത്ത ലീഗ് നേതൃത്വം ഹരിത കമ്മിറ്റി പിരിച്ചുവിട്ടത് സ്ത്രീ സമൂഹത്തോട് എന്തുമാകാമെന്ന മനോഭാവം ആണെന്നും അത് മാറ്റണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. ഹരിത നേതാക്കളെ ലൈംഗിക അധിക്ഷേപം നടത്തിയ എം എസ് എഫ് നേതാക്കളെ സംരക്ഷിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് തരംതാണതും സമൂഹത്തിന് അപമാനവും ആണെന്ന് അദ്ദേഹം പറഞ്ഞു. വനിതകളെ ലൈംഗികമായി അധിക്ഷേപിച്ച പ്രതികളെ […]

Continue Reading

കുമ്പള കൊടിയമ്മയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയുടെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യ ത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. സൈനുദ്ദീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് സൈനുദ്ദീന്‍ കൊടിയമ്മയില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊലക്കേസ് പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

Continue Reading

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷമാദ്യം നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. രാജി ക്കത്ത് ഗവർണർക്ക് കൈമാറി. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു; കോണ്‍ഗ്രസ് തിരിച്ചു വരുമെന്ന് ശരദ് പവാര്‍

മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാ കുമാരി വരെ നിയന്ത്രണവും അധികാരവുമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നുകോണ്‍ഗ്രസെന്നും എന്നാല്‍ ഇപ്പോള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ മറാത്തി പതിപ്പായി മുംബൈ ടോക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെന്‍സിറ്റീവാകുമെന്നും പവാര്‍ പറഞ്ഞു.  ഭൂവുടമകള്‍ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചു പറയുന്നതുപോലെയാണ് കോണ്‍ഗ്രസെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Continue Reading

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് […]

Continue Reading