പാർട്ടിക്കെതിരെ കവിതയെഴുതി പ്രതിഷേധിച്ച് സി.പി.എം നേതാവ് ജി. സുധാകരൻ. ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പരിതപിച്ചാണ് കവിത.

പാർട്ടിക്കെതിരെ കവിതയെഴുതി പ്രതിഷേധിച്ച് സി.പി.എം നേതാവ് ജി. സുധാകരൻ. ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പരിതപിച്ചാണ് കവിത. കഴിവതൊക്കെയും ചെയ്തെന്നും ആകാംക്ഷാഭരിതരായ നവാഗതർ ഈ വഴി നടക്കട്ടെ എന്നും പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. നേട്ടവും കോട്ടവും എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ” ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നു പറയും” എന്ന് കവിതയിൽ പറയുന്ന ജി. സുധാകരൻ. തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടിയുടെ അന്വേഷണത്തിൽ തനിക്കുള്ള അതൃപ്തി […]

Continue Reading

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമർജിത് സിൻഹ രാജിവെച്ചു

2020 ഫെബ്രുവരിയിലാണ് അമർജിത് സിൻഹ മോഡിയുടെ ഉപദേശകനായി ചുമതലയേറ്റത്.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥനാണ് അമർജിത് സിൻഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പികെ സിൻഹ മാർച്ചിൽ രാജിവെച്ചിരുന്നു. അതേസമയം, സിൻഹയുടെ രാജിയുടെ കാരണം വ്യക്തമല്ല. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്‌കർ ഖുൽബയെയും സിൻഹക്കൊപ്പം നിയമിച്ചിരുന്നു. അദ്ദേഹം ജോലിയിൽ തുടരുകയാണ്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായി വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമർജിത് സിൻഹ നിയമിതനാകുന്നത്. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപദേഷ്ടാക്കളിൽ ഒരാളായ അമർജിത് സിൻഹ […]

Continue Reading

വിവിധ പാർട്ടി ബന്ധം ഉപേക്ഷിച്ചു നിരവധി പേർ സിപിഐയിലേക്ക്

വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ചു #കുംമ്പടാജെ പഞ്ചായത്തിലെ വിവിധ മേഖലയിൽ നിന്ന് നിരവധിപേർ നേരിന്റെ പക്ഷമായ CPI യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. പുതുതായി വന്ന സഖാക്കളെ പാർട്ടി ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഹരാർപ്പണം നൽക്കി സ്വീകരിച്ചു. പാർട്ടി ജില്ലാ കൗൺസിലംഗം പി.എൻ.ആർ അമ്മണ്ണായ , ജില്ല എക്സിക്യുട്ടീവംഗം അഡ്വ.വി. സുരേഷ് ബാബു , പാർട്ടി മണ്ഡലം സെക്രട്ടറി എം.കൃഷ്ണൻ , സുധാകരൻ, സനോജ് കാടകം, കുംമ്പടാജെ പഞ്ചായത്ത് ചെയർമാനും പാർട്ടി മണ്ഡലം കമ്മിറ്റി […]

Continue Reading

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട്

കർണാടകത്തിന് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബണ്ഡമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ.കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹര്യത്തിലാണ് തമിഴ്നാട് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടക സർക്കാർ ആർടിപിസി ആർ പരിശോധന നിർബന്ധമാക്കിയിരുന്നു . കേരളത്തിൽ നിന്ന് വരുന്നവർക്ക് […]

Continue Reading

തെരഞ്ഞെടുപ്പ് തിരിച്ചടി: ഷാജിയും ഫിറോസും ഉള്‍പ്പെടെ പത്തംഗ സമിതിയെ നിയോഗിച്ച്‌ മുസ്‌ലിംലീഗ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ച്‌ മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എന്‍ ഷംസുദ്ദീന്‍, പിഎം സാദിഖലി എന്നിവര്‍ അടങ്ങുന്ന പത്തംഗ സമിതിയാണ് രൂപവത്കരിച്ചത്. ലീഗ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.ഉപസമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ […]

Continue Reading

യെദ്യൂരപ്പ പുറത്തേക്ക്; പൊട്ടികരഞ്ഞുകൊണ്ട് രാജി

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പുറത്തേക്ക്. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം. ‘അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിക്കുകയായിരുന്നു അത് കര്‍ണാടകയില്‍ നിന്നുമായിരിക്കുമെന്ന്.’ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. നേരത്തെ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ ലിംഗായത്ത് മഠങ്ങള്‍ രംഗത്തുവന്നിരുന്നു. യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്പോള്‍ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് […]

Continue Reading

പാര്‍ട്ടി നിര്‍ദേശിക്കുന്ന നിമിഷം രാജി; കര്‍ണാടകയിലെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെ രാജിസന്നദ്ധത അറിയിച്ച് യെദിയൂരപ്പ

ബെംഗളൂരു: കര്‍ണാടകയില്‍ രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുകയുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ജൂലൈ 26ന് ശേഷം പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് യെദിയൂരപ്പ പറഞ്ഞത്.‘കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയുകയാണ് ജൂലൈ 26ന്. അന്നത്തെ പരിപാടികള്‍ക്ക് ശേഷം ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ തീരുമാനിക്കും എല്ലാം,’ ബി.എസ്. യെദിയൂരപ്പ പറഞ്ഞു.

Continue Reading

ഭീരുക്കള്‍ക്ക് പാര്‍ട്ടി വിടാം, കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ; അടിസ്ഥാനപരമായി പറയാനുള്ളത് ഇത്രമാത്രമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്ന് രാഹുല്‍ ഗാന്ധി എംപി. അടിസ്ഥാനപരമായി പറയാനുള്ളത് ഇത്രമാത്രമെന്ന് അദ്ദേഹം പറഞ്ഞു. ഭീരുക്കള്‍ക്ക് പാര്‍ട്ടി വിട്ടു പോകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം. ‘ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്’, […]

Continue Reading

ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ അടിയന്തരമായി മാറ്റി വെക്കണം എൻ.എസ്.എൽ

കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ അടിയന്തരമായി മാറ്റിവെക്കണമെന്ന് നാഷണൽ സ്റ്റുഡൻറ് ലീഗ്. 2021 ജൂലൈ 21 ബുധനാഴ്ച കേരളത്തിൽ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് മതപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു തുല്യത പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കൾക്കും പ്രയാസം സൃഷ്ടിക്കുമെന്നും അതിനാൽ അന്നേ ദിവസത്തെ പരീക്ഷ അടിയന്തരമായി മാറ്റിവെക്കണമെന്ന് എൻഎസ്എൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു പരിപാടിയിൽ എൻ എസ് എൽ സംസ്ഥാന പ്രസിഡണ്ട് എൻ എം […]

Continue Reading

രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. നിലവില്‍ എന്തായാലും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു

Continue Reading