കെ സുധാകരന്‍ നാളെ കെപിസിസി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും

തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സുധാകരന്‍ എംപി നാളെ ചുമതലയേല്‍ക്കും. കെപിസിസി ഓഫീസ് -സേവാദൾ വോളന്‍റിയർമാരുടെ ഗാർഡ് ഓഫ് ഓണറും പാർട്ടി പതാക ഉയർത്തലും കഴിഞ്ഞ പ്രസിഡന്‍റിന്‍റെ ഓഫീസിലെത്തും. കെപിസിസി പ്രസിഡന്‍റായി രാവിലെ 11 നും 11.30നും ഇടയിലാണ് ചുമതല ഏറ്റെടുക്കുക. നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യും. ചാർജ് ഒഴിയുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വിടവാങ്ങൽ പ്രസംഗവും ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡ ആമുഖപ്രസംഗവും -രാവിലെ 11.30 ന്. തുടര്‍ന്നു […]

Continue Reading

ഉവൈസി ബി ജെ പി യുടെ ഏജന്റോ?? യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അസദ്ദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐം. 2022 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന യുപിയില്‍ ആകെയുള്ള 403 സീറ്റുകളില്‍ 100 എണ്ണത്തില്‍ മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുൻ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ച (ബിഎസ്എം) യുമായി ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടിയുടെ മത്സരം. സഖ്യത്തില്‍ ഒമ്പതോളം ചെറു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്. ഉവൈസിയുടെ […]

Continue Reading

നിയമ സഭാ തിരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം:യൂത്ത് ലീഗ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ കള്ളപ്പണങ്ങൾ ചിലവഴിച്ചുവെന്ന ആരോപണത്തിന് പിൻഭലമേകി ദിനേന പലരുടെയും പേര് വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുമ്പളയിലെ പ്രമുഖകരായ ഇടത് നേതാക്കൾക്കും,കാങ്ങങ്ങാടിലെ വക്കീലിനും ലക്ഷങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ആരോപണമുള്ളത്.മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട ബി.ജെ.പിയുടെ സാമ്പത്തീക വിതരണത്തെ കുറിച്ച് പ്രത്യേക സംഘത്തെ നിയമിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് മുഖ്താറും ജനറൽ സെക്രട്ടറി ബി.എം മുസ്ഥഫ യും ആവശ്യപ്പെട്ടു.മഞ്ചേശ്വരത്തെ അതിർത്തി പ്രദേശമായ കർണ്ണാടകയിലെ മുടിപ്പുവിൽ കർണ്ണാടക ബി.ജെ.പി നേതാക്കളുമായ് കമ്പളയിലെ […]

Continue Reading

മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബി.ജെ.പി. നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് ആരോപണം. വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്നാണ് ആരോപണം. ഇതുശ്രദ്ധയില്‍പ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് […]

Continue Reading

ബി.ജെ.പി. നല്‍കിയ പണത്തില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര; ബാങ്ക് രേഖകള്‍ ശേഖരിച്ച് അന്വേഷണ സംഘം

കാസര്‍ഗോഡ്: കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിനായി ബി.ജെ.പി. നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു. രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി. നല്‍കിയതെന്നും ഒന്നര ലക്ഷം രൂപയാണ് ചെലവായി പോയെന്നും സുന്ദര നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അതേസമയം, കെ. സുന്ദരയ്ക്ക് ബി.ജെ.പി. നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഷോപ്പിലെ […]

Continue Reading

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി; പരാതി നല്‍കിയതിനെതിരെ പ്രതിഷേധം

കവരത്തി: സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി. ദ്വീപിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അടക്കമുള്ള 12 പ്രവര്‍ത്തകരാണ് രാജിവെച്ചത്. ബി.ജെ.പി. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിര്‍ സാലിഹത്ത്, അബ്ദുള്‍ സമദ്, അന്‍ഷാദ്, അബ്ദുഷുക്കൂര്‍, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീന്‍ ആര്‍.എം., മുനീര്‍ മൈദാന്‍ തുടങ്ങിയവരാണ് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ […]

Continue Reading

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി

ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം വി ശ്രേയാംസ് കുമാർ, വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നീ ഇടത് എംപിമാരാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.  എ.എം. ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് […]

Continue Reading

സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം; ബി.ജെ.പിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം. സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് കത്തയച്ചു. ഗ്രൂപ്പുകൾക്ക് ഒപ്പം നിൽക്കാത്ത നേതാക്കളും ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് മെയിൽ അയച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന നേതൃമാറ്റ വിഷയം ഡോ. സി വി ആനന്ദബോസിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് […]

Continue Reading

മാർച്ച് ആറ് മുതൽ എട്ട് വരെ ഹോട്ടൽ റൂം ബുക്ക് ചെയ്തത് ബിജെപി; ഇവിടെ താമസിച്ചത് പ്രസീതയും സികെ ജാനുവും; കെ സുരേന്ദ്രൻ പണം കൈമാറിയതിന് കൂടുതൽ തെളിവ്

[6:16 PM, 6/9/2021] Lathif Perwad: തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന പ്രസീതയുടെ ആരോപണം ശരിവച്ച് നിർണായക തെളിവ് പുറത്ത്. സികെ ജാനുവിന് പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലിൽ അതേ ദിവസം സികെ ജാനുവും പ്രസീത അഴീക്കോടും താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടൽ ബിൽ രേഖകൾ പുറത്തെത്തി. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നൽകിയതെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് […]

Continue Reading

കെപിസിസിക്ക് പുതിയ അമരക്കാരന്‍ ; കെ.സുധാകരന്‍ അധ്യക്ഷന്‍

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്. താരിഖ് അൻവർ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസിലെ മുതിർന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരൻ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ […]

Continue Reading