നിതീഷ് കുമാര്‍ രാജിവെച്ചു; ബിഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സഖ്യം തകര്‍ന്നു

പാറ്റ്ന;ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു. ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. . ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. […]

Continue Reading

‘മുസ്‌ലിം ലീഗ് എൽ.ഡി.എഫിൽ പോകില്ലെന്ന് പറയാനാകില്ല’ ഡോ. എം.കെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് ഒരിക്കലും എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ  എംഎല്‍എ. താൻ അന്ധമായ സിപിഎം വിരോധമുള്ളയാളല്ലെന്ന് മീഡിയവൺ എഡിറ്റിറിയൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു. അതേസമയം നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്. അതിനെ എതിർക്കാൻ […]

Continue Reading

തിരുവനന്തപുരത്ത് 50ലധികം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു; ‘അഴിമതി ഭരണത്തില്‍ പ്രതിഷേധിക്കുന്നു’

കിളിമാനൂര്‍: കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു.പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സിപിഐഎം സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കര്‍ണകിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ സിപി ഐഎമ്മിലെത്തിയത്.സമരത്തിന്റെ സമാപനയോഗം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ […]

Continue Reading

സിപിഐഎമ്മുമായി ധാരണ; ബിജെപി ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

കാസര്‍ഗോഡ്: ബിജെപി ജില്ലാ ഓഫീസ് ഉപരോധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍. കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ഇത് ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ 30 […]

Continue Reading

വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് രാജിവെച്ചു. സി.പി.എമ്മുമായി സഹകരിക്കുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. കേരള ഹൈകോടതിയിൽ സെൻട്രൽ ഗവൺമെന്റിനെ പ്രതിനിധീകരിയ്‌ക്കുന്ന സെൻട്രൽ ഗവൺമെന്റ് കൗൺസിൽ, തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളാണ് സുഭാഷ് ചന്ദ്.സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാൽ മേൽ പറഞ്ഞ എല്ലാ പദവികളും രാജിവച്ചു എന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. […]

Continue Reading

‘ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടെടാ..’; യുഡിഎഫ് പരിപാടിക്കെത്തിയ മുസ്ലീംലീഗ് നേതാവിനോട് കോണ്‍ഗ്രസ് നേതാവ്

യുഡിഎഫ് പരിപാടിയില്‍ മുസ്ലീംലീഗിന്റെ കൊടി കെട്ടാന്‍ എത്തിയ ലീഗ് നേതാവിനോട് കൊടി കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയതായി പരാതി. ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ യുഡിഎഫ് പരിപാടിയിലായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോഴാണ് ഗോപാലകൃഷ്ണന്‍, ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടായെന്ന് […]

Continue Reading

രാഷ്ട്രീയമല്ലേ..കാലാകാലം മാറി വരും; ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പന്‍

പാലാ: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പൻ. ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്‍റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്‍റെ പ്രതികരണം. ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു. മാണി സി.കാപ്പന്‍ […]

Continue Reading

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത് ( cpim office attacked dyfi ).ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, […]

Continue Reading

ബദിയടുക്ക കൈവിട്ടു; മറ്റിടങ്ങളിലെല്ലാം വോട്ട് കുറഞ്ഞു; കാസര്‍ഗോഡ് ജില്ല ബിജെപിയെ കൈവിടുന്നോ?

കാസര്‍ഗോഡ്: ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ബിജെപി. കൈവശമുണ്ടായിരുന്ന ബദിയടുക്കയിലെ സീറ്റ് കൈവിട്ടത് മാത്രമല്ല മറ്റ് സീറ്റുകളില്‍ വോട്ട് കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു. ബദിയടുക്കയിലെ 14ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി കോണ്‍ഗ്രസ് ബിജെപിയെ അട്ടിമറിച്ച് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിനാവും. നേരത്തെ 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എട്ട് സീറ്റുകള്‍ വീതമായിരുന്നു യുഡിഎഫിനും ബിജെപിക്കുമുണ്ടായിരുന്നത്. സിപി ഐഎമ്മിന് മൂന്നും. യുഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. വിജയത്തോടെ കോണ്‍ഗ്രസിന് […]

Continue Reading

‘ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്, സ്പീക്കര്‍ വരുമോ?’; സഭാദ്ധ്യക്ഷന്റെ സംഭാഷണം സഭാ ടിവിയിലൂടെ പുറത്ത്(വീഡിയോ കാണാം )

തിരുവനന്തപുരം: നിയമസഭയില്‍ കെ കെ രമക്കെതിരായ എംഎം മണിയുടെ പരാമര്‍ശം ശരിയല്ലെന്ന് സഭാധ്യക്ഷന്‍. ഇന്നലെ സംഭവ സമയത്ത് ചെയറിലുണ്ടായിരുന്ന ഇ കെ വിജയനാണ് എംഎം മണിയുടെ പരാമര്‍ശം തെറ്റാണെന്ന് പറയുന്നത്. സഭാ ടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഉള്ളത്.സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോടാണ് പരാമര്‍ശം. ശരിക്കും പറയാന്‍ പാടില്ലാത്തത് ആണെന്നും സ്പീക്കര്‍ വരുമോയെന്നുമാണ് ഇ കെ വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയോട് ചോദിക്കുന്നത്. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ എംബി രാജേഷ് ചെയറിലെത്തുന്നത്. ഇതിനകം പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചിരുന്നു. ‘ ശരിക്ക് […]

Continue Reading