യു.പിയില്‍ ബി.ജെ.പിയെ പിടിച്ചുകുലുക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍

ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. ഇന്നലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് രാജിവെച്ചത്. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട എം.എല്‍.എമാരുടെ എണ്ണം ആറായി. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. അദ്ദേഹം സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ […]

Continue Reading

ഒമിക്രോൺ നിയന്ത്രണത്തിലും തലസ്ഥാനത്ത് സിപിഎമ്മിന്‍റെ മെഗാ തിരുവാതിര; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

തിരുവനന്തപുരം: ഒമിക്രോൺ (Omicron) ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര (Thiruvathira) സംഘടിപ്പിച്ച് സിപിഎം (CPM). ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. കുത്തനെ കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം  ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ […]

Continue Reading

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Continue Reading

കർണാടക നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം

കർണാടകയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. 58 നഗരസഭകളിലെ 1184 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 437 സീറ്റുകളാണ് നേടിയത്. ജെഡിഎസ് 45 സീറ്റുകളും മറ്റുള്ളവർ 204 സീറ്റും നേടി. കോൺഗ്രസ് 42.06 ശതമാനം വോട്ട് നേടി. ബിജെപി 36.98 ശതമാനം വോട്ടും ജെഡിഎസ് 3.8 ശതമാനം വോട്ടുമാണ് നേടിയത്. 166 സിറ്റി മുൻസിപ്പൽ കൗൺസിൽ വാർഡുകളിൽ 61 എണ്ണമാണ് കോൺഗ്രസിന് നേടാനായത്. 67 എണ്ണം ബിജെപി നേടി. […]

Continue Reading

മഹാരാഷ്ട്രയില്‍ സഖ്യം ഉണ്ടാക്കാന്‍ മോദി നേരിട്ട് വിളിച്ചു; വെളിപ്പെടുത്തലുമായി പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെ പിന്തുണയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യം സംബന്ധിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ സാധ്യമല്ലെന്ന് താന്‍ അപ്പോള്‍തന്നെ വ്യക്തമാക്കിയെന്നും പവാര്‍ വ്യക്തമാക്കുന്നു. മറാത്തി ദിനപത്രം ലോക്‌സത്ത സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പവാറിന്റെ പ്രതികരണം. മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന മഹാരാഷ്ട്ര 2019 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. […]

Continue Reading

“ആ പെണ്‍കുട്ടികളല്ല, എന്‍റെ സഹോദരനാണ് കൊലയ്ക്ക് പിന്നില്‍”: വയനാട്ടില്‍ കൊല്ലപ്പെട്ട വൃദ്ധന്‍റെ ഭാര്യ

വയനാട് അമ്പലവയലിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് പെണ്‍കുട്ടികളല്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. എന്നാല്‍ തന്‍റെ സഹോദരനും മകനുമാണ് കൊലയ്ക്ക് പിന്നിലെന്ന് സക്കീന പറയുന്നു.”എന്‍റെ ഇക്കാക്കയ്ക്ക് ഒരു കണ്ണിന്‍റെ കാഴ്ച പോയി, മറ്റേ കണ്ണിന് 10 ശതമാനമേ കാഴ്ചയുള്ളൂ. മെഡിക്കല്‍ കോളജില്‍ നാളെ പോകാനിരുന്നതാണ്. അങ്ങനത്തെ മനുഷ്യന്‍ ഒരു ഉപദ്രവം ചെയ്തെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കൂല്ല. എന്‍റെ കാക്കയെ കൊന്നിട്ടുണ്ടെങ്കില്‍ അത് ആങ്ങളയും […]

Continue Reading

ഷാൻ വധം; ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ

എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതിന് ആർഎസ്എസ് ജില്ലാ പ്രചാരക്നെ അറസ്റ്റ് ചെയ്തു. ആലുവ ജില്ലാ പ്രചാരക് മലപ്പുറം സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ ആർഎസ്എസ് കര്യലയത്തിൽ പ്രതികൾക്ക് ഒളിക്കാനും അവിടെ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതും അനീഷ് ആയിരുന്നു. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലുവ കാര്യലയത്തിൽ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആലുവ കാര്യലയത്തിൽ പ്രതികൾ ഒളിച്ചിരുന്നതായും ഇതിൽ അനീഷിന്റെ പങ്കും അന്വേഷണ […]

Continue Reading

അടുത്ത ഇന്നിങ്‌സ് കോൺഗ്രസിൽ? രാഷ്ട്രീയപ്രവേശന സൂചന നൽകി ഹർഭജൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഷ്ട്രീയപ്രവേശനത്തിനുള്ള ആലോചനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ പഞ്ചാബിന് സേവനം ചെയ്യാനാണ് ആലോചിക്കുന്നതെന്നും അത് ഒരുപക്ഷെ രാഷ്ട്രീയത്തിലൂടെയായിരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സൂചിപ്പിച്ചു. താരം കോൺഗ്രസിൽ അംഗത്വമെടുത്തേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പിടിഐയോട് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്. ”എല്ലാ പാർട്ടിയിൽനിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്ക് അറിയാം. പഞ്ചാബിനെ സേവിക്കും. അതും രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ആകാം. ഇക്കാര്യത്തിൽ ഒരു തീരുമാനം […]

Continue Reading

സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസ് ഇനി ‘ഹൈടെക് ’; ഉദ്ഘാടനം 26ന്, സൗകര്യങ്ങൾ ഇവ..

കാസർകോട് • സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കമ്മിറ്റി ഓഫിസുകളിലൊന്നായ എകെജി മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. വിദ്യാനഗർ ദേശീയപാതയ്ക്കു സമീപം ചാലയിൽ വില കൊടുത്തു വാങ്ങിയ 41 സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 32,000 ചതുരശ്രയടി വിസ്തീർണമുള്ള ബഹുനില കെട്ടിടം നിർമിച്ചത്. അഞ്ചരക്കോടിയോളം രൂപയാണു ജില്ലാ കമ്മിറ്റി കെട്ടിടത്തിനായി ചെലവഴിച്ചത്. ലൈബ്രറി, വായനാമുറി, ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി എന്നീ യോഗങ്ങൾ ചേരുന്നതിനായി പ്രത്യേക ഹാളുകൾ, മിനി കോൺഫറൻസ് ഹാൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു പ്രത്യേക ക്യാബിനുകൾ, […]

Continue Reading

‘കമ്മ്യൂണിസ്റ്റുകാരന്റെ കരണം പുകച്ചാണ് പി.ടി തോമസ് പോകുന്നത്’; അപകീര്‍ത്തി പോസ്റ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

അന്തരിച്ച പി.ടി തോമസ് എംഎല്‍എക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്റുകളും ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ”മരണത്തില്‍ പോലും കമ്മ്യൂണിസ്റ്റുകാരന്റെ കരണംപുകച്ചുകൊണ്ടാണ് പി.ടി പോകുന്നത്. രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് പരേതനെതിരെ അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകളെ കേട്ടുകൊണ്ടിരിക്കാനാവുന്നതല്ല.” കുറ്റക്കാരെ അഴിയെണ്ണിക്കും വരെ മുന്നോട്ടുപോകുമെന്നും നഹാസ് പറഞ്ഞു. കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു.

Continue Reading