മണിക്കൂറുകൾക്കുള്ളിൽ രണ്ടു കൊലപാതകങ്ങൾ; ആലപ്പുഴയിൽ നിരോധനാജ്ഞ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് […]

Continue Reading

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല, അയക്കും മുമ്പ് കേൾക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന ‘വോയ്സ് മെസേജ് പ്രിവ്യൂ’ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. […]

Continue Reading

മേല്‍കൈ ബിജെപിക്ക്, കോണ്‍ഗ്രസ് 10; കര്‍ണാടകയില്‍ ജെഡിഎസിന് വന്‍ തിരിച്ചടി; ഫലം

കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ മേല്‍കൈ നേടി ബിജെപി. 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും വിജയിച്ചു. എന്നാല്‍ ജെഡിഎസിന് മോശം തിരിച്ചടിയാണ് നേരിട്ടത്. 6 പേര്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസിന് വലിയ വേരോട്ടമുള്ള ഹസ്സനിലാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.കാലാവധി കഴിയുന്നവരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഏഴു പേര്‍ ബിജെപിയില്‍ നിന്നും നാലു പേര്‍ ജെഡിഎസില്‍ നിന്നുമാണ്. 75 അംഗ […]

Continue Reading

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Continue Reading

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കോഴിക്കോട് നടന്ന മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എ യുമായ കെ.വി.കുഞ്ഞിരാമൻ, സി പി എം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി.ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Continue Reading

വ്യാജ മാര്‍ക്ക് ഷീറ്റ്; യു.പിയില്‍ ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി; അഞ്ച് വര്‍ഷം തടവുശിക്ഷ

അയോധ്യ:വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി. കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഇന്ദ്ര പ്രതാപ് എന്ന ഖബ്ബു തിവാരിയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്.

Continue Reading

വി.വി. രാജേഷിനെയോ സന്ദീപ് വാര്യരെയോ പോലെ ഉള്ള അധ്യക്ഷനെ വേണമെന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍; വീട് തല്ലിപ്പൊളിച്ച് വയനാട് മുന്‍ ബി.ജെ.പി അധ്യക്ഷനും ഗുണ്ടകളും

കല്‍പറ്റ: ബി.ജെ.പി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകന്‍. സജി ശങ്കറിനെ വിമര്‍ശിച്ചെന്ന കാരണം പറഞ്ഞ് തന്റെ വീട് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുപൊളിച്ചുവെന്ന പരാതിയുമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വി.എ. വിജയന്‍ രംഗത്തെത്തി. കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും അടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വിജയന്‍ പറഞ്ഞു.

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 വാര്‍ഡുകളില്‍ യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 17 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി. അരൂർ, നന്മണ്ട, ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് ഡിവിഷനുകളിൽ വിജയം എൽ ഡി എഫിനൊപ്പം.ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ […]

Continue Reading

ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വഖഫ് സംരക്ഷണ ബഹുജന റാലി വ്യാഴാഴ്ച്ച കോഴിക്കോട്ട് റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം

കുമ്പള: ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന വഖഫ് സംരക്ഷണ ബഹുജന റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍നിന്നും പരമാവധി പ്രവര്‍ത്തകരെ ബസുകളില്‍ സമ്മേളന നഗറില്‍ എത്തിക്കാന്‍ വേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം […]

Continue Reading