ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ വിജയം

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ വിജയം. ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 120 ല്‍ പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1 – 0 ത്തിനു മുന്നിലെത്തി.ജസ്പ്രീത് ബുമ്ര എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ(0) ഇംഗ്ലണ്ടിന് നഷ്ടമായി. രണ്ടാം ഓവറിൽ മുഹമ്മദ് ഷാമി ഇംഗ്ലണ്ടിനു മറ്റൊരു പ്രഹരമേല്‍പ്പിച്ചു. ഡൊമനിക് സിബ്ലിയെ (0) പുറത്താക്കി […]

Continue Reading

ഇതാണ് ചരിത്രം; പൊന്നണിഞ്ഞ് നീരജ്, ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

ടോക്യോ: നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു അത്ലറ്റിക് സ്വർണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്.ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം ഹരിയാണക്കാരനായ സുബേദാർ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ […]

Continue Reading

വെങ്കലപ്പോരില്‍ പൊരുതിത്തോറ്റ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ടോക്കിയോ:വനിതാ ഹോക്കിയില്‍ വെങ്കലപ്പോരില്‍ ബ്രിട്ടനെരെ തോല്‍വി.മത്സരത്തില്‍ 4-3 എന്ന സ്‌കോറിന് ബ്രിട്ടണ്‍ ജയം നേടി വെങ്കലം നേടി. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇന്ത്യ മൂന്ന് ഗോളടിച്ച് മത്സരത്തില്‍ തിരിച്ചു വന്നതായിരുന്നു. പക്ഷേ ബ്രിട്ടന്‍ രണ്ട് ഗോള്‍ കൂടി അടിച്ചു ബ്രിട്ടണ്‍ ജയം നേടി.

Continue Reading

രവി കുമാറിന് ഫൈനലില്‍ തോല്‍വി; ഗുസ്തിയില്‍ വെള്ളിത്തിളക്കം

ടോക്യോ: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു. ടെക്നിക്കൽ പോയിന്റിൽ മുന്നിട്ടുനിന്ന സോർ ഉഗ്യു 7-4നാണ് വിജയിച്ചത്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ താരം ആദ്യ പിരീഡിൽ നാല് ടെക്നിക്കൽ പോയിന്റ് നേടിയപ്പോൾ രവി കുമാറിന് രണ്ട് പോയിന്റേ നേടാനായുള്ളു. രണ്ടാം പിരീഡിലും ടെക്നിക്കൽ പോയിന്റില് സോർ ഉഗ്യു മുന്നിട്ടുനിന്നു. ടോക്യോ […]

Continue Reading

മെഡലുറപ്പിച്ച് രവികുമാർ; ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയയ്ക്ക് ജയം. കസാക്കിസ്ഥാൻ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാർ ഫൈനലിൽ പ്രവേശിച്ചത്. 9-1 എന്ന നിലയിൽ പിന്നിലായിരുന്ന രവി കുമാർ തിരികെ വന്ന് സ്കോർ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടിൽ എതിരാളിലെ പിൻ ചെയ്താണ് ഇന്ത്യൻ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ഈയിനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കിയാണ് […]

Continue Reading

ഇന്ത്യൻ വനിതകളുടെ സ്വപ്നക്കുതിപ്പിന് സെമിയിൽ വിരാമം; ഇനി വെങ്കലപ്പോരാട്ടം

ടോക്കിയോ ∙ ഒളിംപിക്സ് വനിതാ ഹോക്കിയിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യൻ ടീം നടത്തിവന്ന സ്വപ്നക്കുതിപ്പിന് സെമിഫൈനലിൽ വിരാമം. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീനയാണ് സെമിയിൽ ഇന്ത്യൻ കുതിപ്പിന് തടയിട്ടത്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഇന്ത്യയെ തോൽപ്പിച്ചത്. മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ മരിയ നോയൽ ബാരിയോന്യൂവോ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് അർജന്റീനയുടെ വിജയം. 18, 36 മിനിറ്റുകളിലായിരുന്നു മരിയയുടെ ഗോളുകൾ. ഇന്ത്യയുടെ ആശ്വാസഗോൾ രണ്ടാം മിനിറ്റിൽ ഗുർജീത് കൗർ നേടി. ക്വാർട്ടറിൽ ശക്തരായ […]

Continue Reading

മേരി കോമിന് പിന്‍ഗാമിയായി ലവ്‌ലിന; ബോക്‌സിങ്ങില്‍ വെങ്കലം

ടോകിയോ: ടോകിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടവുമായി ബോക്‌സിംഗ് താരം ലവ്‌ലിന. വെങ്കലമാണ് ലവ്‌ലിന ബോര്‍ഗഹെയ്ന്‍ സ്വന്തമാക്കിയത്. സെമിയില്‍ തുര്‍ക്കിതാരത്തിനെതിരെ പരാജയപ്പെട്ടതോടെയാണ് ലവ്‌ലിന വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടത്.

Continue Reading

ടോകിയോ ഒളിമ്പിക്‌സ്: ആസ്‌ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയിൽ

ടോകിയോ: ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യയുടെ സ്ഥാനം പത്തും. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. ടോക്കിയോ ഒളിംപിക്സിൽ  മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽ നിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്.ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. […]

Continue Reading

41 വർഷത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സ് സെമിയിൽ. ശ്രീജേഷിന്റെ ഉജ്ജ്വല സേവുകൾ നിർണ്ണായകമായി .

നാലു പതിറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവില്‍ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയുടെ സൈമിഫൈനലില്‍ കടന്ന് ഇന്ത്യ. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിമ്പിക്‌സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡാണ് ബ്രിട്ടന്റെ ആശാ്വസ ഗോള്‍ ഗോള്‍ നേടിയത്. ഗോള്‍പോസ്റ്റിനു മുന്നില്‍ നായകന്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളും ഇന്ത്യന്‍ ജയത്തില്‍ […]

Continue Reading

സിന്ധുവിന് വെങ്കലം; തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡല്‍, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി

ടോകിയോ: ടോകിയോ ഒളിമ്പിക്‌സില്‍ സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹീ ബിന്‍ജാവോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-13, 21-15. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലാണ് സിന്ധു മെഡല്‍ നേടുന്നത്. ഇതോടെ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി സിന്ധു. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.

Continue Reading