പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകീട്ട് മൂന്നിന്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തത്. എസ്‌എസ്‌എല്‍സി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വര്‍ഷം നടന്നത്. ജൂലൈ 15നാണ് പ്രായോഗിക പരീക്ഷകള്‍ അവസാനിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷ ഫലത്തെ പോലെ ഈ വര്‍ഷം പ്ലസ്ടുവിനും വിജയ ശതമാനം കൂടാനാണ് സാധ്യത. […]

Continue Reading

സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇന്ത്യന്‍ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ കരുത്തരായ സ്‌പെയിനിനെ 3-0ത്തിന് തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്ത് ഇന്ത്യ. രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി രണ്ട് തവണ വല ചലിപ്പിച്ചപ്പോള്‍ സിമ്രാന്‍ജീത് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. ഗോളുകള്‍ മടക്കാന്‍ സ്‌പെയിന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മികച്ച സേവുകള്‍ പുറത്തെടുത്ത മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ രക്ഷനായി മാറുകയായിരുന്നു. 14-ാം മിനിറ്റില്‍സിമ്രന്‍ജിത്തിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ […]

Continue Reading

ചരിത്രം കുറിച്ച് പ്രിയ മാലിക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം; ഇന്ത്യയ്ക്ക് അഭിമാനനേട്ടം

ബുഡാപെസ്റ്റ്: മിരാ ബായ് ചാനു നേടിയ ഒളിംപിക്‌സ് വെള്ളിയുടെ തിളക്കത്തിനിടെ ഇന്ത്യയുടെ മാറ്റ് കൂട്ടി മറ്റൊരു വനിതാതാരത്തിന്റെ ചരിത്ര നേട്ടം. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പ്രിയ മാലികിന് സ്വർണം.ഹംഗറിയിൽ നടക്കുന്ന ലോക ഗുസ്തി കേഡറ്റ് ചാമ്പ്യൻഷിപ്പിലാണ് പ്രിയ മാലിക് ഇന്ത്യയ്ക്ക് അഭിമാനമായി സ്വർണം കൊയ്തത്. 73കിലോ വനിതാ വിഭാഗത്തിലാണ് പ്രിയ ചാമ്പ്യനായത്. ഹരിയാന സ്വദേശിനിയാണ് പ്രിയ മാലിക്.

Continue Reading

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്മീരാബായ് ചാനു.

Continue Reading

ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പുകളായി; ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച്

ദുബായ്: 2021 ഐ.സി.സി. ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകളുടെ അന്തിമ രൂപമായി. 2021 മാര്‍ച്ച് 20ലെ ലോക ഐ.സി.സി. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തരം തിരിച്ചിരിക്കുന്നത്. റൗണ്ട് ഒന്ന്, സൂപ്പര്‍ 12 ഗ്രൂപ്പുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 12ല്‍ ഒരു ഗ്രൂപ്പിലാണുള്ളത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരും ഇന്ത്യയ്ക്കും പാകിസ്ഥാനും ഒപ്പം ഗ്രൂപ്പ് രണ്ടില്‍ ഉണ്ട്. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നവരോടൊപ്പം യോഗ്യതാ പോരാട്ടം […]

Continue Reading

മെസി ബാഴ്‌സലോണയില്‍ തുടരും: ശമ്പളം പകുതിയാക്കി, കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി പുതുക്കിയതായി റിപ്പോര്‍ട്ട്

ആരാധകര്‍ക്ക് ആശ്വസിക്കാം, സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോര്‍ട്ട്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീര്‍ഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്. കരാര്‍ അഞ്ച് വര്‍ഷത്തേക്കാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഉടന്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോള്‍ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്‌സ പുതുതായി സൈന്‍ ചെയ്ത സെര്‍ജിയോ […]

Continue Reading

യൂറോ ഗോൾഡൻ ബൂട്ട്​ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​

ലണ്ടൻ: ടൂർണമെന്‍റിൽ നിന്ന്​ നേരത്തെ പുറത്തായെങ്കിലും യൂറോ കപ്പിലെ ഗോൾവേട്ടക്കാരനുള്ള സുവർണ പാദുകം പോർചുഗീസ്​ സുപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​ സ്വന്തം. ഇംഗ്ലണ്ടിന്‍റെയും ഇറ്റലിയുടെയും താരങ്ങളിൽ ആർക്കും ക്രിസ്റ്റ്യാനോയെ മറികടക്കാനായില്ല. നാലു മത്സരങ്ങളിൽ നിന്ന്​ ​റോണോ അഞ്ച്​ ​ഗോളുകളാണ്​ സ്​കോർ ചെയ്​തത്​. നാലുഗോളുള്ള ഹാരി കെയ്​നിനും മൂന്ന്​ ഗോളുള്ള റഹീം സ്റ്റിർലിങ്ങിനും ഫൈനൽ മത്സരത്തിൽ റൊണാൾഡോക്ക്​ വെല്ലുവിളി ഉയർത്താനായില്ല. ചെക്ക്​ റിപബ്ലിക്ക്​ ഫോർവേഡ്​ പാട്രിക്​ ഷിക്​ അഞ്ച്​ ഗോളുകൾ വലയിലാക്കിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മുൻതൂക്കം റൊണാൾഡോക്കായിരുന്നു. യൂറോ കപ്പിൽ […]

Continue Reading

മാലാഖയായി ഡി മരിയയുടെ ഏക ഗോൾ; തലമുറകളുടെ സ്വപ്‌നസാക്ഷാത്കാരം; മെസിക്കും അർജന്റീനയ്ക്കും കപ്പ്; മരക്കാനയിൽ വീണ്ടും ബ്രസീലിന് കണ്ണീർ

തലമുറകളുടെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീനയുടെ ആരാധകരുടെ കണ്ണും മനസും നിറച്ച് കപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരം. ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന കപ്പിൽ മുത്തമിട്ടു. ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയിലൂടെ മുന്നിലെത്തിയ മെസിയും കൂട്ടരും പിന്നീട് പിന്നോട്ട് പോയില്ല. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിൻറെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് പാഞ്ഞപ്പോൾ ഗോളി […]

Continue Reading

‘ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഖുർആൻ പാരായണം’; വൈറൽ വിഡിയോയു​ടെ സത്യാവസ്​ഥ ഇതാണ്​ (വീഡിയോ കാണാം )

ലണ്ടൻ: പോർചുഗീസ്​ ഫുട്​ബാൾ താരം ക്രിസ്റ്റ്യാനോ ​റൊണാൾഡോ പള്ളിയിലിരുന്ന്​ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന്​ അവകാശപ്പെടുന്ന ഒരു വിഡിയോ ടിക്​ടോകിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ നിരവധിയാളുകളാണ്​ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്​. എന്നാൽ വിഡിയോയിൽ ഉള്ളത്​ ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെന്നും ​താരത്തോട്​ സാദൃശ്യമുള്ള ബേവാർ അബ്​ദുല്ലയാണെന്നും ഇന്ത്യ ടുഡേ ആന്‍റിഫേക്ക്​ ന്യൂസ്​ വാർ റൂം കണ്ടെത്തി. ഇറാഖുകാരനായ അബ്​ദുല്ല ഇംഗ്ലണ്ടിലെ ബർമിങ്​ഹാമിലാണ്​ താമസിക്കുന്നത്​. ക്രിസ്റ്റ്യാനോയുടെ ‘അപരൻ’ എന്ന നിലയിൽ […]

Continue Reading

ആരാധകര്‍ക്ക് അശുഭ വാര്‍ത്ത; ഇന്ത്യ-ശ്രീലങ്ക പരമ്പര അനിശ്ചിതത്വത്തില്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന പമ്പര അനിശ്ചിതത്വത്തില്‍. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ആശങ്ക നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന്റെ ഭാഗാമയിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സ്റ്റാമ്പിനുമായി കോവിഡ് പോസിറ്റീവായത്. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ലങ്കന്‍ സംഘം നാട്ടില്‍ തിരിച്ചെത്തിയത്. ഇവര്‍ നിലവില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ്. ഇതും കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കിയാല്‍ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെ ആരംഭിക്കുകയുള്ളൂ. പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് പോസിറ്റീവായല്‍ ടൂര്‍ണമെന്റ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടി […]

Continue Reading