ജാമിഅഃ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റ്: ഐ പി എൽ താരം അസ്ഹറുദ്ദീൻ എത്തിയത് കാണികൾക്ക് കൗതുകമായി

ചട്ടഞ്ചാൽ: ജാമിഅഃ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ചട്ടഞ്ചാൽ വാദി സഹ്‌റാൻ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ കാസറഗോഡ് ടൗൺ ദാറുൽ ഹിക്മയും , ഫുട്ബോൾ മത്സരത്തിൽ ദാറുൽ ഹിക്മ ചട്ടഞ്ചാലും ജേതാക്കളായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദാറുൽ ഹിക്മ, കാസറഗോഡ് മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. മുബ്തസിമിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണിക്കളെ ആവേശം കൊള്ളിച്ചു. മുന്നിൽ വന്ന എല്ലാ പന്തുകളെയും അവൻ തലങ്ങും വിലങ്ങും സിക്സും ഫോറും അടിച്ചു കസറി. ഏഴ് ഓവറിൽ […]

Continue Reading

മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം പി.ആർ ശ്രീജേഷിന്

മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്. ( PR Sreejesh World Games Athlete of the Year 2021 ).1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആ്ൽബർട്ട് മെ​ഗൻസ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ് പി.ആർ ശ്രീജേഷ് അഭിമാന നേട്ടം കൈവരിച്ചത്.2004 ലാണ് ശ്രീജഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ​ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ […]

Continue Reading

സംസം മടിമുഗർ പ്രീമിയം ലീഗ്:അറ്റ്ലാന്റിക്ക് മടി മുഗർ ജേതാക്കൾ.

കുമ്പള. സംസം മടിമുഗർ പ്രീമിയം ലീഗ് സീസൺ-7 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അറ്റ്ലാൻറിക് മടിമുഗർ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഐക്കൺ മടിമുഗറിനെ പരാജയപ്പെടുത്തിയാണ് അറ്റ്ലാൻറിക് ജേതാക്കളായത്. വിജയികൾക്ക് അഷ്റഫ് സ്കൈലർ ട്രോഫി സമ്മാനിച്ചു.

Continue Reading

തനിക്ക് ഇത്ര വിലയേ ഉള്ളൂ; അതൃപ്തി പരസ്യമാക്കി ക്രിസ്റ്റ്യാനോ

തനിക്ക് വേണ്ടത്ര വിപണി മൂല്യം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ വെബ്‌സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക് ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ബ്ലോക് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. ജോർജ് മെൻഡിസ് ഇലവൻ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ട്രാൻസ്ഫർ മാർക്കറ്റ് പങ്കുവച്ച പോസ്റ്ററിൽ വില കുറഞ്ഞതാണ് റോണോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോക്ക് 75 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് […]

Continue Reading

ടി20യിൽ പിറന്നത് 428 റൺസ്! ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റ്ഇൻഡീസ്, തകര്‍പ്പന്‍ ജയം

ഫോമിലായാൽ ടി20യിൽ വിൻഡീസിനെ വെല്ലാൻ ആരും ഇല്ലെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20. ടി20യിൽ വെസ്റ്റ് ഇൻഡീസിലെ കൂടുതൽ റൺസ് പിറന്ന മത്സരത്തിൽ 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കീരൺ പൊള്ളാർഡ് നയിച്ച വിൻഡീസ് നേടിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് മുന്നിലെത്തി(2-1). സ്‌കോർബോർഡ് ചുരുക്കത്തിൽ: വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224. ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204.428 റൺസാണ് മൂന്നാം ടി20യിൽ ആകെ […]

Continue Reading

കോവിഡ് വ്യാപനം; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റി​വെച്ചു

മലപ്പുറം: കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാൾ ഫെഡറേഷൻ തീരുമാനമെടുത്തത്. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മലപ്പുറത്താണ് ടൂർണമെന്റ് നടത്താനിരുന്നത്. ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് എ.ഐ.എഫ്.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. 

Continue Reading

സാനിയ മിർസ ടെന്നീസ് കോർട്ട് വിടുന്നു: ഈ സീസണിന് ശേഷം വിരമിക്കും

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്ന് സാനിയ മിര്‍സ വ്യക്തമാക്കി. 2022 ആസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചത്. ‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ – മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് […]

Continue Reading

ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം

ദോഹ: ഖത്തര്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ‌നാളെ മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ നാളെ പുറത്തുവിടും. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പ് നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ദോഹയില്‍ വെച്ചാണ് നടക്കുന്നത്. ഫിഫയുടെ വാര്‍ഷിക യോഗത്തിന് ശേഷമാകും നറുക്കെടുപ്പ്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണ് ഖത്തറിലേത്. ആതിഥേയരായ ഖത്തറടക്കം 13 […]

Continue Reading

നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം

Continue Reading

ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഒഡീഷ എഫ്.സിയെ തകർത്ത് ഐ.എസ്.എൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 28-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. […]

Continue Reading