വെൽഫിറ്റ് ചാമ്പ്യൻസ് ട്രോഫി നറുക്കെടുപ്പ് തിരുമറി മിറാക്കിൾ കമ്പാർ പരാതി നൽകി

കാസറഗോഡ് : തളങ്കരയിൽ നടന്നു വരുന്ന വെൽഫിറ്റ് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ 09/01/2021 ഞായറാഴ്ച നടന്ന മത്സരത്തിൽ നറുക്കെടുപ്പിൽ തിരുമറി നടത്തിയെന്നാരോപിച്ച് മിറാക്കിൾ കമ്പാർ പരാതി നൽകി. മത്സരം സമനിലയിൽ ആയതോടുകൂടി വിജയികളെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയപ്പോൾ വിജയിച്ചത് മിറാക്കിൾ കമ്പാർ ആയിരുന്നു. ആദ്യം അനൗൺസർ YAFA തായലങ്ങാടിയുടെ പേരാണ് അനൗൺസ് ചെയ്തത്. പിന്നീട് റഫറി അനൗൺസറെ തിരുത്തി. അതിനുശേഷം അനൗൺസർ “it’s my mistake winner is Miracle Kambar” എന്നു പറഞ്ഞു. […]

Continue Reading

പരിശീലകനിൽ തൃപ്തനല്ല; മാഞ്ചസ്റ്റർ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടേക്കും. പുതിയ പരിശീലകൻ റാൽഫ് റാങ്‌നിക്കിലും ക്ലബിൻ്റെ പ്രകടനങ്ങളിലും റൊണാൾഡോ തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ താരം ക്ലബ് വിട്ടേക്കും എന്നുമാണ് റിപ്പോർട്ട്. പോയിൻ്റ് പട്ടിയിൽ 31 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ. പട്ടിയിൽ ഒന്നാമതുള്ള സിറ്റിക്ക് 53 പോയിൻ്റാണ് ഉള്ളത്. (cristiano ronaldo manchester united)റാങ്‌നിക്ക് ക്ലബിൽ തുടർന്നാൽ ക്രിസ്റ്റ്യാനോ ഉറപ്പായും യുണൈറ്റഡ് വിടും. പുതിയ പരിശീലകൻ എത്തിയാൽ അത് ആരാണെന്നതിനനുസരിച്ചാവും ക്ലബിൽ തുടരണോ വേണ്ടയോ എന്ന് […]

Continue Reading

ജേഴ്സി പ്രകാശനം ചെയ്തു

കാർഗിൽ യുഎഇ പ്രീമിയർ ലീഗ് 2022 സീസൺ-3 ജേഴ്സി പ്രകാശനം അൽ തവക്കൽ ടൈപ്പിംഗ് ഷാബിയാ ബ്രാഞ്ച് മാനേജർ ഇജാബ്‌ എം പി, ദുബായ് ഇസ്‍ലാമിക് ഇൻഷുറൻസ് സെയിൽസ് ഡെവലപ്‌മന്റ്‌ മാനേജർ ഷാനവാസിന് കൈമാറി നിർവഹിച്ചു.പ്രസ്ഥുത പരിപാടിയിൽ കാർഗിൽ യു എ ഇ ജനറൽ സെക്രട്ടറി ഇർഫാദ് അബ്ദുല്ല,സംഘാടക സമിതി കോർഡിനേറ്റർ സഹദ് കാർഗിൽ, എമറാൾഡ് പബ്ലിക് റിലേഷൻ കൺസൾട്ടൻസി ഡയരക്ടർ ഇഖ്‌ബാൽ ആലൂർ, കാർഗിൽ ക്ലബ് അംഗങ്ങളായ നാഷിദ്, അഫ്രീദ്‌ എന്നിവർ പങ്കെടുത്തു.

Continue Reading

മൊഗ്രാലിന്റെ ഹൃദയ ഭാഗത്തെ ശാഫി ജുമാമസ്ജിദ് നിർമാണജോലി പുരോഗമിക്കുന്നു: കട്ടില വെക്കൽ ചടങ്ങ് നടത്തി.

മൊഗ്രാൽ. മൊഗ്രാലിന്റെ ഹൃദയഭാഗത്ത് പുനർനിർമ്മിക്കുന്ന ഷാഫി മസ്ജിദിന്റെ (കുന്നിൽ പള്ളി ) നിർമ്മാണ ജോലി പുരോഗമിക്കുന്നു. പള്ളിയുടെ കട്ടില വെക്കൽ ചടങ്ങ് ഇന്ന് രാവിലെ നടത്തി. കാനക്കോട് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാ ധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, മൊഗ്രാൽ വലിയ ജുമാ മസ്ജിദ് സെക്രട്ടറിമാരായ ബി വി […]

Continue Reading

സൗരവ് ഗാംഗുലിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ( saurav ganguly hospitalized ) രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പട്ടികയിൽ കേരളം മൂന്നാമതായി തുടരുകയാണ്.

Continue Reading

26ാമത് മിറാക്കിൾ ട്രോഫി FC പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ചാമ്പ്യന്മാർ

കമ്പാർ:മിറാക്കിൾ കമ്പാർ ആഥിത്യമരുളിയ 26 ാമത്‌ സെവൻസ്‌ ഫുട്ബോൾ ടുർണ്ണമെന്റിൽ ഏക പക്ഷീയമായ ഒരു ഗോളിനു മിറാക്കിൾ കമ്പാറിനെ തോൽപിച്ച്‌ കൊണ്ട്‌ എഫ്‌ സി പ്രിയദർശിനി ഒഴിഞ്ഞവളപ്പ്‌ അതി വാശിയേറിയ ഫൈനൽ മത്സരത്തിൽ ജേതാക്കളായി. ചാമ്പ്യന്മാർക്ക് ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രോഫി സമ്മാനിച്ചു. ടൂർണമെൻറ്ലെ മികച്ച താരമായി പ്രിയദർശിനിയുടെ അനസിനെ തിരഞ്ഞെടുത്തു, ബെസ്റ്റ് ഡിഫൻഡറായി പ്രിയദർശിനിയുടെ ശിഹാബിനേയും, ബെസ്റ്റ് ഫോർവേഡായി മിറാക്കിൾ കമ്പാറിന്റെ മുക്താറിനേയും, ബെസ്റ്റ് ഗോൾ കീപ്പറായി പ്രിയദർശിനിയുടെ ബാസിതിനേയും […]

Continue Reading

അടുത്ത ഇന്നിങ്‌സ് കോൺഗ്രസിൽ? രാഷ്ട്രീയപ്രവേശന സൂചന നൽകി ഹർഭജൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഷ്ട്രീയപ്രവേശനത്തിനുള്ള ആലോചനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ പഞ്ചാബിന് സേവനം ചെയ്യാനാണ് ആലോചിക്കുന്നതെന്നും അത് ഒരുപക്ഷെ രാഷ്ട്രീയത്തിലൂടെയായിരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സൂചിപ്പിച്ചു. താരം കോൺഗ്രസിൽ അംഗത്വമെടുത്തേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പിടിഐയോട് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്. ”എല്ലാ പാർട്ടിയിൽനിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്ക് അറിയാം. പഞ്ചാബിനെ സേവിക്കും. അതും രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ആകാം. ഇക്കാര്യത്തിൽ ഒരു തീരുമാനം […]

Continue Reading

ജില്ലാതല കളരി പയറ്റിൽ ഷാഹില ഷിറിന് ഒന്നാം സ്ഥാനം

പതിനെട്ടാമത് ജില്ലാതല കളരിപയറ്റിൽ ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ഷാഹില ഷിറിന് ഒന്നാം സ്ഥാനം. യുവഭാരത് കളരി ടീം അംഗമായ ഷാഹില ഷിറിൻ രത്‌നാകരൻ പിള്ള ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്. സി കുഞ്ഞമ്മദിന്റെയും ടി കെ സീനത്തിന്റെയും മകളാണ്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റെയിഞ്ചർ ടീം അംഗമായി പ്രവർത്തിക്കുന്ന ഷാഹിലക്ക് അനുമോദനം ഏർപ്പെടുത്തുമെന്ന് റെയിഞ്ചർ ലീഡേഴ്‌സ് അറിയിച്ചു.

Continue Reading

കളിക്കളത്തിലെ തലയെടുപ്പുള്ള പോരാളിക്ക് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രണാമം…

മൊഗ്രാൽ. കാൽപ്പന്തുകളിയുടെ കാവൽഭടൻ കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് നിർത്തിവച്ച ഫുട്ബാൾ കളി മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പുനരാരംഭിച്ചു. കുത്തിരിപ്പ് മുഹമ്മദിന് പ്രണാമമർപ്പിച്ച് ഗ്രൗണ്ടിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് ഭാരവാഹികളും കളിക്കാരും ദുഃഖസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് മൗന പ്രാർത്ഥനയോടെയാണ് ഗ്രൗണ്ടിൽ ഇറങ്ങിയത്. നാട്ടുകാർ ഓമനപ്പേരിൽ വിളിക്കുന്ന മൊഗ്രാൽ ഫുട്ബോളിനെ ഇതിഹാസം ഇനി ഓർമ്മയുടെ മൈതാനത്ത്…. മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്, സെക്രട്ടറി ആസിഫ് ഇഖ്ബാൽ, ട്രഷററും, കുമ്പള ഗ്രാമ […]

Continue Reading

കാർഗിൽ ക്രിക്കറ്റ്‌ യു എ ഇ പ്രീമിയർ ലീഗ് 2022 *സാബിത്ത് മൂല്യമേറിയ താരം.*

ഇന്നലെ അബുദാബിയിൽ നടന്ന ഈ വർഷത്തെ കാർഗിൽ ക്രിക്കറ്റ്‌ യു എ ഇ പ്രീമിയർ ലീഗിന്റെ മുന്നോടിയായി നടത്തപ്പെട്ട താരലേലത്തിൽ *സാബിത്ത് * (ചാബി)മൂല്യമേറിയ താരമായി. അടുത്തു കഴിഞ്ഞ മിക്ക മത്സരങ്ങളിലും മികച്ച ഫോമിൽ ആയിരുന്ന താരത്തിന് വേണ്ടി എല്ലാ ടീമുകളും പരസ്പരം കൊമ്പു കോർത്തു. അത്യന്തം ആവേശം നിറഞ്ഞ ലേലത്തിനോടുവിൽ ഷാഹിൻ നായകൻ ആയ കാർഗിൽ ഹിറ്റെർസ് പൊന്നും വിലയിക്ക് താരത്തെ സ്വന്തമാക്കി.

Continue Reading