വിടപറഞ്ഞത് കാൽപ്പന്ത് കളിയെ ജീവവായുവാക്കിയ കാരണവർ

മൊഗ്രാൽ : വിടപറഞ്ഞത് കാൽപ്പന്ത് കളിയെ ജീവവായുവാക്കിയ കാരണവരാണെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച കുത്തിരിപ്പ് മുഹമ്മദ്‌ അനുശോചന യോഗം അഭിപ്രായപ്പെട്ടു. മൊഗ്രാൽ ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ നിന്ന് നിരവധി താരങ്ങളെ ഉന്നതങ്ങളിലേക്ക് വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ഫുട്ബാളിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് സംസ്ഥാനത്തുടനീളം ശ്രദ്ധപിടിച്ച് പറ്റുകയും ചെയ്ത കുത്തിരിപ്പ് മുഹമ്മദിന്റെ വിയോഗം നാടിനും ഫുട്ബോൾ മേഖലയ്ക്കും തീരാ നഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ പറഞ്ഞു.എം മാഹിൻ മാസ്റ്റർ […]

Continue Reading

രണ്ടാം ടെസ്റ്റിൽ 372 റൺസ്​ ജയം; കിവികളെ തകർത്ത്​ ഇന്ത്യക്ക്​ പരമ്പര

ന്യൂസിലൻഡിനെതിരായ ടെസ്റ്റ്​ പരമ്പര ഇന്ത്യക്ക്​​. മുംബൈ ടെസ്റ്റിൽ​ 372 റൺസിന്‍റെ മിന്നും ജയത്തോടെയാണ്​​ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന്​ സ്വന്തമാക്കിയത്​. രണ്ടാം ഇന്നിങ്​സിൽ കിവികൾ 167 റൺസിന്​ പുറത്താവുകയായിരുന്നു.

Continue Reading

കാർഗിൽ യു എ ഇ താരലേലം ഡിസംബർ 10ന്

കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ -3 താരലേലം ഡിസംബർ 10ന് വെള്ളിയാഴ്ച്ച അബുദാബിയിൽ സ്‌മോക്കി കഫെയിൽ വെച്ച് നടക്കും.

Continue Reading

എയർടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈൽ നിരക്ക് വർധിപ്പിക്കുന്നു

എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ 25 ശതമാനമാണ് മൊബൈൽ നിരക്ക് വർധിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ പ്രീപെയ്ഡ് നിരക്കുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി. നിലവിൽ 75 രൂപയുടെ പ്ലാൻ ഡിസംബർ ഒന്നു മുതൽ 91 ആയി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 […]

Continue Reading

ഇറ്റലിയോ പോർച്ചുഗലോ? ഖത്തർ ലോകകപ്പിനെത്തുക രണ്ടിലൊരു ടീം മാത്രം

ഖത്തർ ലോകകപ്പ് യോഗ്യതയ്ക്കുള്ള യൂറോപ്യൻ പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളിൽ നിന്നും ഒരു ടീം മാത്രമാകും ലോകകപ്പിന് യോഗ്യത നേടുക. ഒന്നുകിൽ യൂറോ ജേതാക്കളായ അസൂറിപ്പട. അല്ലങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമാകും ഖത്തർ ലോകകപ്പിൽ പന്ത് തട്ടുക. യൂറോപ്പിൽ നിന്നും ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങൾക്കായുള്ള പ്ലേഓഫ് മത്സരങ്ങളിലാണ് ഇറ്റലിയും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചത്.

Continue Reading

കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ 3 ലോഗോ പ്രകാശനം നവംബർ 26ന്

കാർഗിൽ ആർട്സ് & സ്പോർട്സ് ക്ലബ് യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ 3 ലോഗോ പ്രകാശനം ദുബൈ അൽ നഹ്ദയിൽ വെച്‌ നടക്കും. പ്രസ്തുത പരിവാടിയിൽ പ്രമുഖർ പങ്കെടുക്കും.കാർഗിൽ ക്ലബ് രൂപീകൃതമായത് മുതൽ ഇന്ന് വരെ സ്തുതിയർഹമായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കാർഗിലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ക്ലബ് ആണെങ്കിലും പിന്നീടങ്ങോട്ട് കാർഗിൽ ഒരാവേശമായി മാറുകയായിരുന്നു. മുളിയാർ പഞ്ചായത്തിലെ ചരിത്രത്തിൽ തന്നെ കലാകായിക രംഗത് ഒരത്ഭുതം സൃഷ്ട്ടിച്ചു […]

Continue Reading

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. വൈകിട്ട് 7.30നാണ് മത്സരം.പതിവ് പോലെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്. മത്സരം കടുപ്പമേറിയതാണെന്നും എന്നാൽ ആക്രമണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നും പരിശീലകൻ വുകമാനോവിച്ച് വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്‍റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. പ്രതിരോധത്തിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കണം.

Continue Reading

കാൽപന്തിന്റെ ദൈവം മടങ്ങിയിട്ട് ഒരു വർഷം; ആരാധക ഹൃദയങ്ങളിൽ ഡിയേഗോ

കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അര്‍ജന്റീന്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. ഭൂഗോളത്തിന്റെ പലയിടങ്ങളിലുള്ള കോടിക്കണക്കിന് ജനതയെ കാല്‍പന്തുകളിയോട് അടുപ്പിച്ച ഇതിഹാസം മൈതാനത്ത് സൃഷ്ടിച്ച അതുല്യനിമിഷങ്ങള്‍ ആരാധകരുടെ ഓര്‍മക്കോണില്‍ ഒളിമങ്ങാതെ കിടക്കുന്നു. മറ‍ഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും മറഡോണ കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു. .കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന നേടിയപ്പോള്‍ നാം ആദ്യം മറഡോണയെ ഓര്‍ത്തത്തും അതുകൊണ്ടുതന്നെ. ദൈവത്തിന്റെ കയ്യില്‍ നിന്ന് മറഡോണ വാങ്ങിത്തന്ന […]

Continue Reading

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടിന് തന്നെ ലീഗ് ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചു എന്നാണ് സൂചന. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത സീസൺ മുതൽ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നിൽക്കുന്ന സീസണാവും നടക്കുക. ജൂൺ നാലിനോ അഞ്ചിനോ ആവും ഫൈനൽ. ഓരോ ടീമിനും 14 ലീഗ് മത്സരങ്ങൾ വീതം ഉണ്ടാവും.

Continue Reading

‘എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്, അതിൽ ബോർഡ് ഇടപെടാറില്ല’; ‘ഹലാൽ’ റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ വ്യാജമാണ് എന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്. അതിൽ ബോർഡ് ഇടപെടാറില്ല എന്നും അദ്ദേഹം ഇന്ത്യ ടുഡേയ്യ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി എന്നായിരുന്നു വാർത്ത. ഭക്ഷണത്തിൽ പന്നിയിറച്ചിയും ബീഫും ഏതെങ്കിലും രൂപത്തിൽ കഴിക്കുന്നതിനും വിലക്കേർപ്പെടുത്തി. വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്ക് മുന്നോടിയായാണ് മെനു പുതുക്കിയത് […]

Continue Reading