അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്

സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടർച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി.

Continue Reading

റോയൽ ചാലഞ്ചേഴ്സിനായി പാഡണിയാൻ ഇനിയില്ല; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ ബി ഡിവില്ലിയേഴ്സ്

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും (South Africa) ഐപിഎല്ലില്‍ (IPL) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) പ്രധാന ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു (Retirement From All Forms of Cricket). സോഷ്യൽ മീഡിയയിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 2018 ല്‍ കരിയറില്‍ മികച്ച ഫോമില്‍ തുടരുന്ന സമയത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ […]

Continue Reading

അനില്‍ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി

ദുബായ്: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ബുധനാഴ്ച ഐസിസി തന്നെ അറിയിച്ചതാണ് ഇക്കാര്യം. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

പുത്തൻ ഉണർവിൽ ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും കന്നിയങ്കം; ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ടി20 ഇന്ന്

ടി20 ലോകകപ്പിലെ (ICC T20 World Cup) മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാൻ ഇന്ത്യൻ ടീം (Team India) കളത്തിലിറങ്ങുന്നു. ന്യൂസിലൻഡിനെതിരായ (New Zealand) പരമ്പരയിൽ പുത്തൻ ഉണർവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സർവത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്. പുതിയ പരിശീലകൻ, പുതിയ ക്യാപ്റ്റൻ, യുവതാരങ്ങൾ അടങ്ങുന്ന പുത്തൻ നിര ഇങ്ങനെ പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇറങ്ങുക. ജയ്‌പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും […]

Continue Reading

വയസ്സ് വെറും ഏഴ്, സ്വന്തമാക്കിയത് റെക്കോർഡ് നേട്ടങ്ങൾ; താരമായി കൊച്ചുമിടുക്കി

റെക്കോർഡ് നേട്ടം സ്വന്തമാക്കി ഏഴു വയസുകാരി.ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്താണ് ഈ കൊച്ചു മിടുക്കി ഹംസിക കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുന്നത്. 18 സംസ്കൃത ശ്ലോകങ്ങൾ ജപിച്ച് 15 റുബിക്സ് ക്യൂബുകൾ 7 മിനുട്ട് 14 സെക്കന്റിനുള്ളിൽ ചെയ്ത് കാണിച്ചാണ് ഹംസിക ഈ റെക്കോർഡ് നേട്ടത്തിന് ഉടമയായത്. ആറാം വയസിലാണ് ഹംസികയ്ക്ക് റുബിക്സ് ക്യൂബിനോട് കമ്പം തോന്നുന്നത്. ചെറുപ്പം മുതലേ ഹംസികയുടെ ദിനചര്യയുടെ ഭാഗമായിരുന്നു സംസ്കൃത […]

Continue Reading

തകർത്താടി മാർഷും വാർണറും; കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍

കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍.ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്, നായകൻ കെയിൻ വില്യംസന്റെ ബാറ്റിങ് കരുത്തിൽ മുന്നോട്ടുവച്ച 173 വിജയലക്ഷ്യം ഏഴ്  പന്ത് ബാക്കിനിൽക്കെയാണ് ആസ്‌ട്രേലിയ മറികടന്നത്.അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷും ഡെവിഡ് വാർണറുമാണ് കങ്കാരുജയം ഉറപ്പാക്കിയത്.

Continue Reading

വിരാട് കോഹ്‌ലിക്ക് 33ാം പിറന്നാൾ; ആശംസകളുമായി കായിക പ്രേമികൾ

ടി 20 ലോകകപ്പിൽ സ്‌കോട്‌ലാൻഡിനെതിരായ നിർണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായിക പ്രേമികൾ. 1988 നവംബർ അഞ്ചിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ കപ്പിത്താൻ ജനിച്ചത്. ‘എ പ്രൌഡ് ഹസ്ബൻഡ് ആൻഡ് ഫാദർ എന്ന് ട്വിറ്ററിൽ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകൾ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്.

Continue Reading

ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന

ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങൾക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേൽരത്‌ന ലഭിച്ചിട്ടുണ്ട്. സുനിൽ ഛേത്രി, മിതാലി രാജ് ,ലൗലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ,മൻപ്രീത് സിങ് എന്നിവർക്കും ടോക്യോ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ അവനി ലേഖര,മനീഷ് നൽവാൾ,കൃഷ്ണനാഗർ, പ്രമോദ് ഭാഗത്,സുമിത് ആന്റിലിൻ എന്നിവരും ഖേൽ രത്‌നക്ക് അർഹരായി.

Continue Reading

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നതായി എയർ അറേബ്യ

അബുദാബിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നതായി എയർ അറേബ്യ അബുദാബി അറിയിച്ചു. കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് നവംബർ ആദ്യവാരം മുതൽ കുറഞ്ഞ നിരക്കിൽ സർവീസ് ആരംഭിക്കുന്നത്.

Continue Reading

ഐ പി എല്‍ 2021: കിരീടമണിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ദുബായ്: ആവശ്യസമയത്ത് അവസരത്തിനൊത്ത് ഉയരുന്നതാണ് ചെന്നൈയുടെ രീതി. ഇത്തവണയും ആ പതിവ് ചെന്നൈ തെറ്റിച്ചില്ല. ബാറ്റ്സ്മാന്മാരും ബൗളേര്‍സും ഒരുപോലെ താളം കണ്ടെത്തിയപ്പോള്‍ ചെന്നൈക്ക് നാലാം ഐപിഎല്‍ കിരീടം. കൊല്‍ക്കത്തയെ 27 റണ്‍സിന് തോല്‍പ്പിച്ചു. സൂപ്പര്‍ കിങ്സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരത്തിലെ വീഴ്ച്ചകളില്‍ നിന്ന് പാഠം പഠിക്കാത്തതാണ് കൊല്‍ക്കത്തയ്ക്ക് വിനയായത്. കഴിഞ്ഞ മത്സരത്തിനെ അനുസ്മരിപ്പിച്ച് ഗംഭീര തുടക്കത്തിന് ശേഷം മധ്യനിര […]

Continue Reading