നിങ്ങളുടെ ഫോൺ എങ്ങനെ ‘5ജി’യിലേക്ക് മാറ്റും? അറിയാം, വഴികൾ

ഇന്നലെയാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി തുടക്കമിട്ടത്. 4ജിയുടെ പത്തിരട്ടി വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്ത വർഷമേ 5ജി എത്തൂ എന്നാണ് അറിയുന്നത്.ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ മൊബൈൽ നെറ്റ്‌വർക്കുകൾ രാജ്യത്തെ എട്ടോളം നഗരങ്ങളിൽ ഇന്നലെ തന്നെ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. 5ജി സപ്പോർട്ട് ചെയ്യുന്നതാണ് അടുത്തിടെ വിപണിയിൽ ഇറങ്ങി സ്മാർട്ട് ഫോമുകളെല്ലാം. എന്നാൽ, ഫോൺ 5ജി ആയതുകൊണ്ടു മാത്രം […]

Continue Reading

ജിയോയുടെ 5ജി സേവനങ്ങൾ ആഗസ്റ്റ് 15 മുതൽ !

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ചേക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്കൊപ്പം പാൻ ഇന്ത്യ 5ജി സേവനങ്ങൾ പ്രഖ്യാപിച്ച് ജിയോയും അതിനൊപ്പം ചേരുമെന്ന് ചെയർമാനായ ആകാശ് അംബാനി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. 5ജി സേവനങ്ങൾ രാജ്യം മുഴുവൻ നൽകാൻ തങ്ങൾ സജ്ജരാണെന്ന് കമ്പനി വ്യക്തമാക്കി. കുറഞ്ഞ സമയത്തിൽ തന്നെ കമ്പനിക്ക് 5ജി സേവനങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ ഉള്ള ഫൈബർ ശൃംഖല വഴി കാലതാമസമില്ലാതെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ […]

Continue Reading

ഗണിതശാസ്ത്ര മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ : ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജി. വി.എച്ച്.എസ്. എസ് മൊഗ്രാലിലെ ഹൈസ്കൂൾ, യു പി തല വിദ്യാർത്ഥികൾക്കായി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌ സംഘടിച്ച വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പരിപാടി ഹെഡ്മാസ്റ്റർ മനോജ്‌ എ ഉൽഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ ഖാദർ, ഗണിത ശാസ്ത്ര അദ്ധ്യാപകരായ ഷമീമ പി. എ, സുനിത, മറിയം, ഫാത്തിമത് സുഹറ, എഫ്. എച്ച് തസ്‌നീം , […]

Continue Reading

കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടോ; പുതിയ ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ..

കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര സർക്കാർ. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരാൾക്ക് കൈവശം വെയ്ക്കാൻ കഴിയുന്നത്. അതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയാണ് പുതിയ ഉത്തരവ്. രാജ്യത്ത് നടക്കുന്ന സാമ്പത്തിക […]

Continue Reading

കാസർകോട് ജില്ലയിലെ ചെങ്കൽ ക്വാറികളിൽ വിജിലൻസ്‌ റെയ്ഡ് 20 ഓളം ചെങ്കൽ പണകൾ അനധികൃതമാണെന്ന്, ഒമ്പത്‌ ലോറിയും മണ്ണുമാന്തിയന്ത്രവും കസ്‌റ്റഡിയിലെടുത്തു

ജില്ലയിലെ ആറ്‌ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട ചെങ്കൽ ക്വാറികളിൽ വിജിലൻസ്‌ മിന്നൽപ്പരിശോധന നടത്തി. കയ്യൂർചീമേനി, മടിക്കൈ, പരപ്പ തലയടുക്ക, കുണ്ടംകുഴി, കാസർകോട്‌ മാന്യ, മഞ്ചേശ്വരം മിയാപദവ്‌ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 20 ഓളം ചെങ്കൽ പണകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഒമ്പത്‌ ലോറിയും ഒരുമണ്ണുമാന്തിയന്ത്രവും കസ്‌റ്റഡിയിലെടുത്തു. വിജിലൻസ്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആറ്‌ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. കണ്ണൂരിൽ നിന്നുള്ള ഇൻസ്‌പെക്ടർമാരായ പി ആർ മനോജ്‌, പി പ്രമോദൻ, കെ വി സുനിൽകുമാർ, ഷാജി […]

Continue Reading

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസറഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്‌റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്‌

Continue Reading

നടന്‍ രജനീകാന്ത് ആശുപത്രിയില്‍

നടന്‍ രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിലെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ ചിത്രം അണ്ണാത്തെയുടെ റിലീസ് തീയതിക്കു മുന്‍പ് തലൈവര്‍ ആശുപത്രി വിടുമെന്നാണ് ബന്ധുവായ വൈ.ജി മഹേന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Continue Reading

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം ; കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി; ഒടുവിൽ കാമുകി മഹിളാമന്ദിരത്തിൽ

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടു വിട്ടത്. ഭർതൃമതിയായ ഇവർ അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. തുടർന്ന് യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായാണ് യുവതി തിരൂരങ്ങാടിയിലെത്തിയത്. പക്ഷെ അവിടെ എത്തിയപ്പോൾ കണ്ടത് യുവാവിന്റെ ഭാര്യയെയും മൂന്ന് മക്കളെയുമാണ്. വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കളും പിന്നാലെ എത്തിയിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടാണ് യുവതിക്കുണ്ടായിരുന്നത്. ഒടുവിൽ വിഷയത്തിൽ പൊലീസും ഇടപെട്ടു. […]

Continue Reading

അധ്യാപക ഒഴിവ്

കുമ്പള : മഞ്ചേശ്വരം ഉപജില്ലയിലെ ജി.എഫ്.എൽ.പി സ്കൂൾ കുമ്പളയിൽ എൽപി.എസ്.എ(മലയാളം) മൂന്ന് ഒഴിവുക ളിലേക്കും ഒരു ഫുൾ ടൈം അറബിക് ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇന്റർവ്യൂ 27ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഫോൺ : 9847604619

Continue Reading

വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ ഭർത്താവ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യയാണ് വിൽക്കാൻ സഹായിച്ചിരുന്നത്

എറണാകുളം വടുതലയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. വൈപ്പിൻ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല വിൽക്കാൻ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മറ്റൊരു മാല പൊട്ടിക്കൽ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സോമരാജ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യ മോനിഷയാണ് വിൽക്കാൻ സഹായിച്ചിരുന്നത്. സംഭവം നടന്ന ദിവസം തന്നെ […]

Continue Reading