ക്ലാസിൽ ബഹളമുണ്ടാക്കി; കുട്ടിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക – വിഡിയോ വൈറൽ

Latest ഇന്ത്യ വിദ്യാഭ്യാസം/ തൊഴിൽ

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയെ അധ്യാപിക ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഐഎഎന്‍എസ് റിപ്പോർട്ടു പ്രകാരം ക്ലാസ് മുറിയിൽ ബഹളമുണ്ടാക്കിയതിനാണ് കുട്ടിയെ മർദ്ദിച്ചത്.

അസോഹ ബ്ലോക്കിലെ ഇസ്ലാം നഗർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നതെന്നും സുനിൽ കുമാരി എന്ന അധ്യാപികയാണ് കുട്ടിയെ മർദ്ദിച്ചതെന്നും സ്ഥിരീകരിച്ചു.വിഡിയോ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. അധ്യാപികയ്ക്കു നേരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *