സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്; പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്കിടെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മുമ്പായി സിബിഎസ്ഇ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ രണ്ടു തവണയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സമയപരിധി നീട്ടിയത്.

അടുത്ത തിങ്കളാഴ്ച വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കിയിക്കുന്നത്.സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകിപ്പിക്കുന്നത് സ്‌കൂള്‍ മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ടായിരുന്നു.

കോടതി തീരുമാനം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്ലസ് വണ്‍ പ്രവേശനം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *